Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവൻ തന്നെ ഞാൻ
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സ്‌കൂൾ / കോളേജ് സൗഹൃദം

അവൻ തന്നെ ഞാൻ

By Santhosh Kumar VilambilJuly 10, 2024Updated:August 8, 202411 Comments4 Mins Read196 Views
Bookmark Now
Please login to bookmark Close

No account yet? Register

കൂടെപ്പിറപ്പ് ! അതെങ്ങനെ?

കൂടെ അല്ലല്ലോ പിറന്നത് എന്ന് കുഞ്ഞുനാളിൽ പലപ്പോഴും ചിന്തിച്ചു കൂട്ടി, പിന്നെ ഏതോ മിഠായി കടാലാസിൽ പൊതിഞ്ഞു കളഞ്ഞു കാണും ഞാൻ ആ പാട വരമ്പിൽ എവിടെയോ. അതുമല്ലെങ്കിൽ വീട്ടിൽ നിന്ന് വഴക്കു കേൾക്കാതിരിക്കാൻ, ഉച്ചക്ക് കഴിക്കാൻ കൊണ്ട് പോയ ഭക്ഷണം കളയുന്ന കനാലിൽ അതും കളഞ്ഞു കാണും ഞാൻ. കാരണം ഞാൻ പിറക്കുമ്പോൾ അവൾ ഉണ്ടായിരുന്നല്ലോ വീട്ടിൽ. പിന്നെ ഇരട്ടകൾ ആയി പിറന്നവരെ കണ്ടപ്പോ തോന്നി ഇത് തന്നെ അല്ലെ ശെരിക്കും കൂടെപിറപ്പുകൾ എന്ന്.

കാലചക്രം ഉരുണ്ടു, അതിനൊപ്പോം ഉരുണ്ട റബ്ബർ ചക്രങ്ങൾക്കു മീതെ സ്ഥാപിച്ച തകര കൂടിനുള്ളിൽ ഇരുന്നു കരിമ്പന കാടുകൾ വിട്ടു വീണ്ടും ഞാൻ ജനിച്ച വീണ ഉദ്യാന നഗരിയിൽ എത്തിച്ചേർന്നു. കോളേജിൽ മലയാളി അധ്യാപകർ, പിന്നെ പ്രിൻസിപ്പൽ അച്ഛൻ എന്നിവർ ഉണ്ടായിരുന്നെങ്കിലും, എന്റെ ക്ലാസ്സിൽ മലയാളം നന്നായി സംസാരിക്കുന്ന അഞ്ജലി എന്ന പത്തനംതിട്ടക്കാരി , മലയാളം വൃത്തിയായി വായിക്കാൻ അത്ര അറിയാത്ത , എന്നാൽ തമിഴ് നന്നായി സംസാരിക്കുന്ന അഞ്ചു എന്ന തിരുവല്ലക്കാരി, എന്നിവർ മാത്രം. പിന്നെയാണ് കോഴഞ്ചേരിക്കാരി, നമ്മടെ ചങ്കായി മാറിയ സ്റ്റെഫി, പിന്നെ നാട്ടിൽ എവിടാണെന്നു പോലും ഇപ്പോഴും അറിയാത്ത മലയാളത്തിൽ എന്തേലും ചോദിച്ചാൽ പോലും ഇംഗ്ലീഷിൽ മാത്രം ഉത്തരം പറയുന്ന കാതറീൻ എന്ന് പേരുള്ള ജാഡക്കാരി എന്നിവർ വന്നു ചേർന്നത് എങ്കിലും എനിക്ക് ഒരു മലയാളി കൂട്ടുകാരൻ എന്ന സ്ഥാനം അപ്പോഴും ഒഴിഞ്ഞു കിടന്നു .

ഹിന്ദി ക്ലാസുകൾ കംബൈൻഡ് ആയതു കൊണ്ട് കോമേഴ്‌സ് ക്ലാസ്സിൽ നിന്ന് കെസിയ, ദിവ്യ, പാലക്കാടൻ സൗന്ദര്യയുമായി ഉണ്ട കണ്ണുകളുമായി ഉദയശ്രീ, പിന്നെ ആർട്സ് ഇനീ ക്ലാസ്സുകളിലെ സിസ്റ്റർ ദിവ്യ, നിഷ, പിന്നെ ഇപ്പൊ പേര് ഓർമ  കിട്ടാത്ത മറ്റു രണ്ടു മൂന്ന് പേരും. കോമേഴ്‌സ് ക്ലാസ്സിൽ അനീഷ് മലയാളി ആണെന് അറിഞ്ഞത് വൈകിയാണ്. അവനും ഇവിടെ ജനിച്ചു വളർന്നതിനാലും, അവന്റെ അമ്മ കന്നഡടത്തുകാരി ആയതിനാലും  മലയാളം തീരെ വശമില്ല എന്നെ പറയാം. എന്നാൽ ആകുംവിധം അത്യാവശ്യം നാല് പേരെ തെറി പറയാൻ ഉള്ളതൊക്കെ ഞാൻ പഠിപ്പിച്ചിട്ടുണ്ട് രണ്ടു വർഷം  കൊണ്ട് .

ഒരു ദിവസം ബ്രേക്ക് ടൈമിൽ അവൻ വന്നു പറഞ്ഞു, “ഡാ മൈ__ നിനക്ക് ഒരു കൂട്ട് ആയി ട്ടാ. നിന്നെ പോലെ ഒരുത്തൻ നാട്ടിൽ നിന്ന് വന്നിട്ടുണ്ട് കുറ്റീം പറിച്ചു ” എന്ന്.

അതാരപ്പ നോക്കാം എന്ന രീതിയിൽ ഞാനും. കാരണം ക്ലാസുകൾ തുടങ്ങി ഒരു മാസം കഴിഞ്ഞിരുന്നു. നാട്ടിലെ കാമുകിയുമായി സംസാരിക്കാൻ വഴി ഇല്ലാതെ, നാട്ടിൽ നിന്ന് പറിച്ചു നടൽ കഴിഞ്ഞു ഒരു മാസം കൊണ്ട് ഞാൻ വല്ലാതെ തളർന്നിരുന്നു . അങ്ങിനെ അന്നത്തെ ഹിന്ദി ക്ലാസ്സിൽ അനീഷ് അവന്റെ പുതിയ സഹപാഠിയെ എന്റെ മുന്നിൽ കൊണ്ട് നിർത്തി. ദാ ഇതാണ് ആള് എന്ന മട്ടിൽ. ഞങ്ങൾ പരസ്പരം ചിരിച്ചു. കൈ കൊടുത്തോ എന്ന് ഓർമ ഇല്ല . പേര് ചോദിച്ചില്ല, അനീഷ് നേരത്തെ പറഞ്ഞിരുന്നു “അലക്സാണ്ടർ”. ഗംഭീര പേര്.
നാട്ടിലെവിടെ എന്ന സ്ഥിരം ആദ്യം ചോദ്യം രണ്ടുപേരും പരസ്പരം ചോദിച്ചിരിക്കാം. മറവി, നീലഭൃംഗാദി ഇവിടെ കിട്ടുമോ എന്തോ .

പിന്നീട് ഓരോ ഇടവേളകളിലും  ഉച്ച ഭക്ഷണസമയത്തും, അത് കഴിഞ്ഞു ഞാൻ പുക വലിക്കാൻ പോകുമ്പോഴും, മൂത്ര പുരയിലും, ഹിന്ദി ക്ലാസ്സുകളിലുമായി ഞങ്ങളുടെ വഷളത്തരങ്ങളും ഞങ്ങളോടൊപ്പം വളർന്നു. എന്നെ ക്ലാസ്സിൽ നിന്ന് ഇടയ്ക്കു ഔട്ട് സ്റ്റാന്റിംഗ് ആയി പ്രഖ്യാപിക്കുക എന്നത് രേഷ്മ മാം, സിന്ധ്യ മാം എന്നിവരുടെ സ്ഥിരം വിനോദമായിരുന്നു, അന്ന് രാവിലെ ടീച്ചർ ഭർത്താവുമായി വഴക്കിട്ടത്‌ കൊണ്ടാണ് അതൊക്കെ എന്നെ ഞാൻ കരുതിയിട്ടുള്ളു. പുറത്തു നിൽക്കുമ്പോൾ അപ്പുറത്തെ ക്ലാസ്സിലേക്ക് നോക്കും, അവിടെ അവയും ചിലപ്പോൾ ഇതേ പട്ടം മേടിച്ചു വെളിയിൽ ഉണ്ടാകും, ഒന്നെങ്കിൽ ജിൻസി മാം അല്ലെങ്കിൽ മുരളി സർ ആയിരിക്കും അവനു പട്ടം കൊടുക്കുന്നത് .

ഉച്ച സമയത്തെ ഇടവേളകിൽ അഞ്ചു അഞ്ജലി, സ്റ്റെഫി, ദിവ്യ, കെസിയ, ദിവ്യയുടെ ചേച്ചി , ഞാൻ അമ്മായി എന്ന് വിളിച്ചിരുന്ന നോർത്ത് ഇന്ത്യകാരി സുനന്ദ എന്നിവരൊക്കെ ലാബിന്റെ അടുത്തുള്ള മരച്ചുവട്ടിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പെട്ടാണ് കഴിച്ചു ഞാനും അവനും പുറത്തു പോകും, ഒരു പുക എടുക്കാൻ. ആദ്യം അവൻ വലിച്ചിരുന്നില്ല എന്നാണ് ഓർമ, പിന്നെ ആണ് അവനും തുടങ്ങിയെ. പിന്നീട് ആ ഇടവേളകളിലും പിന്നെ വീണു കിട്ടുന്ന അവസരത്തിലും ആ പാലക്കാടൻ പയ്യനും ഇടുക്കിക്കാരൻ പയ്യനും ആശകൾ, ആശയങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ പങ്കു വെച്ചു. പിന്നെ തിരിഞ്ഞു നോക്കീട്ടില്ല. കാമുകിയെ കാണാൻ പോകാൻ, വീട്ടിൽ വഴിക്കിട്ടു റോഡിൽ പെരുമഴത്തു ഒരു കലുങ്കിന്റെ മുകളിൽ ഇരുന്നു കരയുമ്പോൾ, ടെറസ്സിന്റെ മുകളിൽ വയലാർ – ദേവരാജൻ – യേശുദാസ് ത്രയത്തിന്റെ മാന്ത്രിക ആസ്വദിക്കുമ്പോൾ, വെറുതെ ഒരുപാട് ദൂരം നടക്കുമ്പോൾ, അങ്ങിനെ ഞങ്ങൾ പരസ്പരം അറിഞ്ഞു കഴിഞ്ഞിരുന്നു. അറിയാൻ ഒന്നുമില്ല, ഞാൻ തന്നെ ആണ് അവൻ, അവൻ തന്നെ ആണ് ഞാൻ, അത്രേ ഉള്ളു. എന്റെയും അവന്റെയും ഇഷ്ടങ്ങൾ ഒക്കെ ഒന്നായിരുന്നു ഏറെ കുറെ. സാഹിത്യം, കഥ, മോഹൻലാൽ, ONV, വയലാർ, ദേവരാജൻ, ബാബു ഇക്ക , ദാസേട്ടൻ, ചിത്ര.. ഇതൊക്കെ എല്ലാവരുടേം ഇഷ്ടങ്ങൾ അല്ലെ, അതിലെന്താ ഇത്ര എന്ന് ചിന്തിക്കാൻ വരട്ടെ , അതിനുമപ്പുറം പൊരുത്തം ഉണ്ട് ഞങ്ങൾ തമ്മിൽ, അത് എഴുതി തീർക്കാൻ എന്റെ കയ്യിൽ മഷി ഇല്ല.

പരസ്പരം ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും താങ്ങും തണലും ആയിട്ടുണ്ട്. എന്തെങ്കിലും കാര്യത്തിനായി വഴക്കു കൂടിയത് ഓർമ ഇല്ല. ചെറിയ സ്വര ചർച്ചകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതൊക്കെ ഒരു നല്ല പാട്ടു ഒരുമിച്ചു കേട്ടാൽ തീരുന്നതേ ഉള്ളു, അതല്ലെങ്കിൽ ദശരഥം ക്ലൈമാക്സ് സീൻ, അല്ലെങ്കിൽ ചന്ദ്രോത്സവം, തനിയാവർത്തനം, തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അമരം തുടങ്ങി ഏതെങ്കിലും ഒരു ഒരു ഇഷ്ട സിനിമയിലെ ഒരു സീൻ അല്ലെങ്കിൽ ഒരു പാട്ടിനപ്പുറം പോകാത്ത പിണക്കങ്ങൾ മാത്രം. അതുമല്ലെങ്കിൽ ഞാൻ എന്നും കേൾക്കുന്ന നാറാണത്ത് ഭ്രാന്തൻ കവിത കേട്ട് തീരുന്ന വരെ, അതുമല്ലെങ്കിൽ ഒരു കവിൾ റം. അതിനപ്പുറം പോകാത്ത കൊച്ചു കൊച്ചു പിണക്കങ്ങൾ.

കോളേജിന്റെ ജനാലകൾ എറിഞ്ഞു ഉടച്ചത്, ചെടി ചട്ടികൾ പൊട്ടിച്ചിട്ടു ഞങ്ങളെ പിടിക്കാതെ, പകരം ആരോ പൊട്ടിച്ച ബലൂണിന്റെ അലങ്കാരം ഞങ്ങൾ ആണ് നശിപ്പിച്ചത് എന്ന് പറഞ്ഞു പ്രിൻസിപ്പൽ വിളിച്ചപ്പോൾ അവടെ പൊട്ടിചിരിച്ചത്, സ്റ്റെഫിയുടെ കയ്യിന്നു ക്യാഷ് മേടിച്ചു ദോശയും സിഗററ്റും മേടിച്ചത്, അവന്റെ അപ്പനും ഞാനും അമ്മച്ചിയും അചാച്ചിയും ഒരുമിച്ചിരുന്നു പഴയ പാട്ടുകൾ കേൾക്കുന്നത്, ഫെഡറിയ്ക് നീഷേയുടെ ബുക്കിലെ വരികൾ ഒക്കെ അചാച്ചി കാണാതെ പറയുനത് കേട്ട് ഞാനും അവനും അനീഷയും ആശ്ച്ചര്യത്തോടെ ഇരുന്നത്, അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ഓർമ്മകൾ ഉണ്ട്. എന്റെ മുഖം ഒന്ന് മാറിയാൽ അവനു അറിയാം, അല്ലെങ്കിൽ എന്റെ കണ്ണ് അല്ലെങ്കിൽ നോട്ടം ഒന്ന് മാറിയാൽ അതിന്റെ അർഥം അവനു മനസിലാകും, തിരിച്ചും അങ്ങിനെയെന്നു ഞാൻ വിശ്വസിക്കുന്നു. അളിയാ എന്ന വിളിയിൽ, അല്ലെങ്കിൽ ഡാ നീ ഒന്ന് അടങ്ങു എന്ന് അമർത്തിപ്പിച്ച അമർഷത്തിൽ പരസ്പര ബഹുമാനത്തോടെ സ്വയം അനുസരണ ഉള്ളവർ ആയി മാറാറുണ്ട് ഞങ്ങൾ.

ഇപ്പോൾ വയസു മുപ്പത്തിരണ്ട്, ഞങ്ങളുടെ ബന്ധം ഇപ്പൊ പതിനാറു തികഞ്ഞിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ നേർ പാതി സമയം. ഇത് ഞാൻ എഴുതി തുടമ്പോൾ അവൻ എന്റെ അടുത്തുണ്ട്, അടുക്കളയിൽ ചോറും കോവക്ക മെഴുക്കുപെരട്ടിയും ഉണ്ടാക്കി വെച്ച്, ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിൽ ഒരുങ്ങി ഇറങ്ങിയ അവൻ, “ഡാ പോട്ടെ” ന്നു പറഞ്ഞു ഇപ്പൊ ഇറങ്ങി പോയി.

അതെ, കൂടെപിറപ്പ്!!!

Post Views: 45
5
Santhosh Kumar Vilambil

അങ്ങിനെ പറയാൻ മാത്രം ഒന്നും ഇല്ല..

11 Comments

  1. മിനി സുന്ദരേശൻ on July 28, 2025 2:04 AM

    നന്നായെഴുതി🌹👍

    Reply
  2. Nishiba M on July 27, 2025 12:22 AM

    മനോഹരം

    Reply
  3. Avodha on July 17, 2024 11:10 AM

    Beautiful souls and lines…

    Reply
  4. Praseetha on July 11, 2024 6:56 PM

    🩷

    Reply
    • Santhosh Kumar Vilambil on July 12, 2024 7:55 AM

      നന്ദി

      Reply
      • Suma Jayamohan on August 8, 2024 5:52 PM

        👌🌷❤️

        Reply
  5. Sanju on July 10, 2024 7:09 PM

    Excellent.. nothing makes happier than being with a best friend who understands each other well ❤️‍🩹. I loved the narrative and it took me live through the moments while reading.. Great work Kutta alias Santhosh!!😊

    Reply
    • Alexander Jose on July 11, 2024 9:18 AM

      😍

      Reply
      • Christina on July 14, 2024 8:07 AM

        Super 💗👏👏✍️👌👌👌

        Reply
        • Fazil on July 27, 2025 10:35 PM

          😍

          Reply
    • Santhosh Kumar Vilambil on July 12, 2024 7:55 AM

      Thanks

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.