പറയാൻ ഒരായിരം കഥകൾ
സ്വരുക്കൂട്ടി വെച്ച്, നൊമ്പരങ്ങൾ
ആ തോളിൽ ഇറക്കി വയ്ക്കാൻ കൊതിച്ച് ഓരോ ദിനവും
പ്രതീക്ഷയോടെ അവൾ
കാത്തിരുന്നു.
പ്രണയത്തിന്റെ രാജകുമാരിയായി
ഒടുവിലാദിനം വന്നെത്തി.
വന്നെന്നറിഞ്ഞ് ഓടിയെത്തിയ അവൾക്കു മുന്നിൽ പക്ഷേ
അവനോടൊപ്പം മറ്റൊരുവൾ ഉണ്ടായിരുന്നു,
അവന്റെ സിന്ദൂരമണിഞ്ഞ്.
പറയാൻ ആശിച്ചതെല്ലാം ഒരു വിതുമ്പലിൽ ഒതുക്കി
ഒന്നുമാത്രം അവൾ ചോദിച്ചു
സുഖമാണോ ??