ഒറ്റയ്ക്ക് ഭൂവിൽ പിറക്കും മർത്യനു,
ഒറ്റയ്ക്ക് തന്നെ മണ്ണോടു ചേരാനല്ലോ നിയോഗം.
ഇടയിലുള്ളോരിത്തിരി നേരം
കൂട്ടായെത്തുന്നു പലരുമെങ്കിലും,
തരണം ചെയ്യേണം പല ദുർഘടമാം
വൈതരണികളും ഒറ്റയ്ക്ക് തന്നെയവൻ,
താങ്ങായിടാൻ മാത്രം കഴിയും ബന്ധങ്ങൾക്ക്.
അശാന്തി മാത്രം പകർന്നു തരും
മർത്യരെ,
കൂടെ നിർത്തുവതെക്കാൾ
ഒറ്റയാകുവാതല്ലോ,മനസ്സിനു
സ്വാസ്ഥ്യം പകരുവതെന്നും.