ജീവിതാശ തൻ മോഹവലയത്തിൽ കുരുങ്ങി,
ആഡംബരങ്ങൾ തൻ പുറകെയോടിത്തളരും മർത്യൻ,
തിരിച്ചറിയുന്നില്ലൊരു പരമസത്യം.
വിശപ്പല്ലോ മനുഷ്യന്റെ നിത്യമാം
യാഥാർഥ്യം,
ഉദരപൂരണത്തിനായല്ലോ അവൻ
പാരിൽ കെട്ടിയാടിടുന്നു വേഷങ്ങൾ പലതും.
ജഠരാഗ്നിയെ ശമിപ്പിക്കാനോടുന്ന
മർത്യന്, അമൂല്യമാം രത്നത്തിലും
മോഹം ഭക്ഷണത്തിൽ തന്നെ നിശ്ചയം.
വിശപ്പിന് പ്രതിവിധി കാണാനായ്
മർത്യൻ നൽകിടും ജീവിതസമ്പാദ്യം മുഴുവനും.
വിശപ്പിൻ ദംഷ്ട്രകൾ കാർന്നു തിന്നും നേരം
മറന്നിടും മനുഷ്യൻ മറ്റെല്ലാ മോഹങ്ങളും
ചിലപ്പോൾ മനുഷ്യത്വം പോലും നിശ്ചയം.