ഹ്രസ്വമാകുമീ ലോകജീവിതത്തിൽ
നാമെല്ലാം തടവുപുള്ളികളല്ലോ.
മനസ്സിലെ ഗൂഢഭയങ്ങൾ,
പിരിയുവാനാകില്ലെന്നു കരുതി നാം മുറുകെപ്പിടിയ്ക്കും ബന്ധങ്ങളാകും ബന്ധനങ്ങൾ,
എല്ലാം ചേർന്നൊരുക്കും കാണാമതിലുകൾ
അതിരു തീർക്കും തടവറയിൽ
മരണം വരെ തടവിൽ കിടക്കും
തടവുപുള്ളികൾ നാം.