ഓർമ്മകളുടെ മച്ചകത്ത്
മാറാല കെട്ടാത്തൊരു
സ്വപ്നമായെന്നും നീയുണ്ട്
നഷ്ടപ്രണയത്തിൻ നൊമ്പരമുള്ളാൽ എന്റെ
ഹൃദയത്തിൽ ഉണങ്ങാത്ത
മുറിവുകൾ തീർത്ത നീയുണ്ട്
ഏഴേഴു ജന്മങ്ങൾക്കപ്പുറവും
കൂടെയുണ്ടാവുമെന്നെഴുതിയ
കത്തുകൾ ചിതലരിക്കാതിന്നും കാത്തുവെച്ചിട്ടുണ്ട്
പ്രാണൻ വിട്ടകലുന്ന കാലം വരെ നിൻമോഹരൂപമെൻ കണ്മുൻപിലെന്നും തെളിവാർന്നു നിൽക്കും
നിന്നെ ഞാൻ ഓർത്തോർത്തിരിക്കും