തടികൂടി വയറുംചാടി നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു കൂട്ടുകാരി അടുത്തള്ള യോഗടീച്ചറെപറ്റി പറഞ്ഞു തന്നത്. ഒരു ഡിസംബർ മാസം തണുപ്പിൽ മൂടിപ്പുതച്ചു ഉറങ്ങാറുള്ള ഞാൻ പുതുവർഷം ആവുമ്പോഴേക്കും മെലിഞ്ഞു അസ്ഥിക്കൂടമാകാനുള്ള അത്യാഗ്രഹം മൂത്തു തണുത്ത വെളുപ്പാൻകാലത്തു മഞ്ഞുകൊണ്ടു മൂടിയ പ്രഭാതത്തിൽ തണുത്തു വിറച്ചു യോഗക്ലാസ്സിൽ പോയിത്തുടങ്ങിയത്.
ആകാരവടിവ് സുന്ദരമാകാനും ശ്വാസാകോശ രോഗങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും യോഗ ഗുണം ചെയ്യുമെന്നു പറഞ്ഞു ഞാനും യോഗ ചെയ്തു തുടങ്ങി. പക്ഷെ അതു വല്ലാത്ത യോഗമായിപ്പോകുമെന്നു കരുതിയില്ല കാരണം ചെയ്ത ആസനം തെറ്റായിചെയ്തു അടിവയർ കൊളുത്തിപ്പിടിച്ചു ശ്വാസം വിടാനാകാതെ തലകറങ്ങിപ്പോയതും ശ്വാസം നിലച്ചുപോ യതുമായിരുന്നു യോഗക്കുപോയി തടികുറക്കാൻ ശ്രമിച്ച എന്റെ യോഗം. അന്നു മുതൽ ഒരു പാഠം പഠിച്ചു. “പരിജ്ഞാനമില്ലാത്ത പരിശീലകൻ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുള്ള ഗുണപാഠം “.
റംസീന നാസർ