കൂട്ട് വരുമെന്ന് കരുതിയിട്ട് തനിച്ചാക്കിയപ്പോൾ
കൂടെ ഉണ്ടെന്നു കരുതിയിട്ടാരുമില്ലാതെയായപ്പോൾ
ചങ്ക് പറിച്ചു കൊടുത്തിട്ട് ചെമ്പരത്തിപ്പൂ പോലാക്കീപ്പോൾ
ആരുമില്ലെന്ന സത്യത്തെ ആരുമറിയാതെ നോക്കീട്ട്
നെഞ്ച് പിടഞ്ഞിട്ട് ഉള്ളം നോവാൽ നീറിട്ട്
നെഞ്ച് വിരിച്ചപ്പോൾ ചങ്കൂറ്റം കാട്ടീപ്പോൾ
രാവിനെപ്പോലും പകലാക്കി മാറ്റീപ്പോൾ
ഒറ്റായാനായിട്ട് ഒറ്റയ്ക്ക് പൊരുതീപ്പോൾ
മിണ്ടാതിരുന്നിട്ട് വീറോടെ മിണ്ടീപ്പോൾ
അഹങ്കാരമത്രേ, എല്ലാം വളർത്തുദോഷമത്രേ!