വിട പറഞ്ഞകന്ന നല്ല
നിമിഷങ്ങളെയൊക്കെയും
നന്ദി ചൊല്ലി പിരിച്ചു വിട്ടത്
എന്നെന്നേയ്ക്കുമായി
അകലുവാനായിരുന്നില്ല
വീണ്ടും വരികെന്നു ചൊല്ലി
കാത്തിരിക്കുവാനായിരുന്നു
ഇനിയുമറിയണം ഒരു കുഞ്ഞു
ദൂരത്തേക്കെങ്കിലും അകന്നു പോയ
ആ നിമിഷങ്ങളെയെല്ലാം
കാത്തിരിപ്പിൻ സുഖമെഴും
നനുത്ത നോവാൽ തൊട്ടറിഞ്ഞു കൊണ്ട്.
ഇനിയുമറിയണം ഒരു
ചെറു കണമായിട്ടെങ്കിലും
കളഞ്ഞുപോയൊരാ സ്നേഹത്തെ
വീണ്ടും വരികെന്നു മാടിവിളിച്ചുകൊണ്ട്.