കറുത്തു മെലിഞ്ഞു അസ്ഥിക്കൂടമായ അവളെ കണ്ടമാത്രയിൽ അവന്റെ ഉള്ളിൽ അമ്മയോടുള്ള നീരസം ഇരട്ടിച്ചു. ചെറുപ്രായത്തിൽ വിധവയായ അമ്മക്ക് താങ്ങും തണലുമായിരുന്ന അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന അമ്മയുടെ നിർബന്ധം കൂടിവന്നപ്പോളായിരുന്നു ഒട്ടും താല്പര്യമില്ലാത്ത ആ വിവാഹത്തിനു സമ്മതിക്കേണ്ടി വന്നത്.
പക്ഷെ വർഷങ്ങൾക്കു ശേഷം നിറവും രൂപ ഭംഗിയുമുള്ള പെണ്ണിനെ വിവാഹം കഴിച്ച അനിയന്റെ ജീവിതാവസ്ഥ കണ്ടപ്പോഴായിരുന്നു സ്വന്തം ഭാര്യ എത്ര മനോഹരിയാണെന്നു അവൻ തിരിച്ചറിഞ്ഞത് .
സൗന്ദര്യമെന്നാൽ കേവലം ബാഹ്യമല്ലെന്ന തന്റെ അമ്മയുടെ ദീർഘവീക്ഷണത്തോട് ആദ്യമായി അവൻ നന്ദി പറഞ്ഞു .
റംസീന നാസർ