അവൻ ഉശിരുള്ള ആൺകുട്ടിയാ തന്റെ പെൺസുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചവരെ ഒറ്റക്കാ അവൻ അടിച്ചൊതുക്കിയത്. ആൺകുട്ടികളായാൽ അങ്ങനെ വേണം പെണ്ണിന്റെ നേരെ കാമ വെറിയോടെ നോക്കുന്നവനല്ല ആണ് മറിച്ച് അവൾക്കു സംരക്ഷണം നൽകുന്നവനാ. സ്വന്തം പേരക്കുട്ടിയെ ഓർത്തു മുത്തശ്ശി അഭിമാനം കൊണ്ടു.
ഇനിയും ഇതുപോലെ നന്മയുള്ള ആൺകുട്ടികളെ വാർത്തെടുക്കാൻ കഴിഞ്ഞാലേ ജനത്തിനും സമൂഹത്തിനും
ഉപകാരപ്രദമാകു
എന്ന മുത്തശ്ശിയുടെ ഉപദേശം കേട്ടു നിന്നവരും ശരിവെച്ചു.
റംസീന നാസർ