മനസ്സിലടഞ്ഞു കിടക്കും
ഓർമ്മകൾ തൻ ജാലകങ്ങൾ
മെല്ലെ തുറന്നിടും നേരം
മുന്നിൽ വെളിപ്പെടുന്നു ചിലനേരം
മറഞ്ഞു കിടന്നിടും മണിമുത്തുകൾ,
മറവി തൻ ആഴങ്ങളിൽ ആണ്ടു പോയ
മുഖങ്ങൾ, സ്വരങ്ങൾ,
ചിലപ്പോൾ ഉള്ളു നീറ്റിടും നൊമ്പരങ്ങൾ.
സ്മരണകൾ തൻ മായക്കാഴ്ച്ചകളെ
ജീവിതസംഘർഷങ്ങൾ തൻ
ചുഴിയിൽ പിറവിയെടുക്കും
മറവി തൻ ജാലകപാളികളാൽ
മറച്ചു വെയ്ക്കാൻ,
പ്രകൃതി അലിവോടെയാനുവദിച്ചു മർത്യനെ.