സംഗീതത്തെ മാത്രം കുറിച്ച് സംസാരിക്കുന്ന ഒരു ഫേസ്ബുക്ക് സുഹൃത്തുണ്ട്… കഴിഞ്ഞ ഒരു 8-10 കൊല്ലത്തിൽ വേറൊന്നിനെ കുറിച്ചും സംസാരിക്കാൻ താൽപര്യമില്ലാത്ത എന്നാൽ മ്യൂസിക് ടോപ്പിക് എടുത്തിട്ടാൽ പാതിരാത്രി വരെ മിണ്ടാൻ വരുന്ന ഇത് വരെ നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത കക്ഷി .
ഇത് പോലൊരു രാത്രി സംഗീതത്തെ കുറിച്ച് എനിക് ഒരു കുറിപ്പ് വന്നു. കേട്ടൊന്ന് ഞെട്ടിയെങ്കിലും സമചിത്തതയോടെ ഞാൻ ഇത്ര കണ്ട് സംഗീതം അസ്ഥിക്ക് പിടിക്കാൻ എന്താ കാരണമെന്ന് ചോദിച്ചു. മറുപടി പറഞ്ഞില്ലെങ്കിലും ഞാൻ കിടന്ന് പിന്നെ കുറെ ദിവസം ചിന്തിച്ചു. പ്രകടിപ്പിക്കാൻ സമയമെടുക്കുന്നു മനസിൻ്റെ ചില വികാരങ്ങളുണ്ട്. സ്നേഹം, അലിവ്, സമാധാനം, വിരഹം പോലുള്ളവ. അവയെ ഇൻസ്റ്റൻ്റ് ആയി പ്രകടിപ്പിക്കാനുള്ള മനുഷ്യനിർമിതികളിലൊന്നാണ് സംഗീതമെന്നത്. ഒരു മനസ്സിൽ നിന്നും മറ്റൊരു മനസ്സിലേക്കുള്ള പാലമാണ് സംഗീതം തീർക്കുന്നത്.
ആ കുറിപ്പ് ഇങ്ങനെയായിരുന്നു
“ഞാൻ എൻ്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്, എന്നെങ്കിലും ജീവിതം ഒടുങ്ങാറായി കോമയിൽ കഴിയേണ്ടി വന്നാൽ എനിക്ക് വേണ്ടി വേറൊന്നും ചെയ്ത് തരേണ്ട. ശരത് സാറിൻ്റെ ഭാവയാമി മൃദു ശബ്ദത്തിൽ മുറിയിൽ പ്ലേ ചെയ്ത് തന്നാൽ മതിയെന്ന്”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)