ഒരു കൊച്ചു കാറ്റെന്നെ തഴുകുമ്പോഴെപ്പോഴും
അമ്മയെന്നെ തൊട്ടു തലോടും പോലെ
കാറ്റത്ത് ചാഞ്ചാടും മുളംതണ്ട് മൂളുമ്പോൾ
അമ്മ തൻ താരാട്ട് കേട്ട പോലെ
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കാറ്റാടിച്ചെത്തുന്ന ചാറ്റൽമഴയിൽ എവിടെയോ
മധുരമായ് എന്നമ്മ കൊഞ്ചിച്ച പോലെ
എപ്പോഴോ കണ്ണീരുതിർന്നപ്പോഴൊക്കെയും
സ്നേഹമായ് കാറ്റിൽ പറന്ന പോലെ
കാറ്റെന്ന മായായാൽ അമ്മയെ അറിയുന്നു
ഉള്ളിന്റെ ഉൾവിളിയിലൂടെ മാത്രം.
1 Comment
രസമുള്ള എഴുത്തു…. നല്ല ഒഴുക്കിൽ തന്മയത്വത്തോടെയുള്ള അവതരണം… വീണ്ടും വായിക്കാൻ ആഗ്രഹം നിറക്കുന്ന എഴുത്തു.. അഭിനന്ദനങ്ങൾ ചേച്ചി