കാറ്റേ നീ മർത്ത്യനാകുന്നു
സ്ത്രീയാകുന്നു, പുരുഷനാകുന്നു
ശാന്തനാകുന്നു, ഉഗ്രനാകുന്നു
മെല്ലെ തഴുകുന്നു, ആഞ്ഞുലയ്ക്കുന്നു
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കാറ്റേ നീ പ്രകൃതിയാകുന്നു
ഇളംതെന്നലായി മനം കുളിർപ്പിക്കുന്നു
പുതിയ പേരുകളിൽ കൊടുങ്കാറ്റായി വന്നു
സംഹാര താണ്ഡവമാടുന്നു
കാറ്റേ നീ പ്രണയമാകുന്നു
സ്വപ്നങ്ങളിൽ മന്ദമാരുതനാവുന്നു
വിരഹങ്ങളിൽ ക്ഷോഭിച്ച് വിങ്ങുന്നു
ഇരു ഹൃദയങ്ങളിൽ ഒന്നായി വീശിടുന്നു
കാറ്റേ നീ ഞാനാകുന്നു
എൻ്റെ മനസ്സിൻ കണ്ണാടിയാകുന്നു