അനുവാദമില്ലാതെ ചോദിച്ച ഒരു ചുംബനം മാത്രമാണ് അവൾ എന്നിൽ നിന്നകലാൻ കണ്ടെത്തിയ കാരണം. എൻ്റെ പ്രണയത്തിൻ്റെ ഉദ്ദേശ്യം വേറെയാണെന്ന ചാപ്പയടിച്ച് അവൾ പടിയിറങ്ങുമ്പോൾ, കാലങ്ങൾ സ്വരുക്കൂട്ടിയ സ്വപ്നഭാരമാണ് കണ്ണീർപുഴയിൽ ഒഴുകി പോയത്.
ചുംബനമല്ല, സാമീപ്യം കൊതിക്കുന്ന ഈ പ്രായത്തിൽ പക്ഷെ അവളുടെ ഇല്ലായ്മ എൻ്റെ ഉള്ളു പൊള്ളിക്കുന്നു. ഉറവ വറ്റാതെ ഒരു തുള്ളി ബാക്കിയായി നിന്നൊരാ നദിയെ പോലെ, ഇന്നും സ്നേഹത്തിൻ കരുതൽക്കൂടുമായി ഞാൻ കാത്തിരിക്കുന്നത് അവളുണ്ടോ അറിയുന്നു.