ഒരിക്കൽ നീ ഇതുവഴി വരും,
ചേർന്നിരിക്കാൻ മോഹിച്ച ഇടവഴിയിലെ ചെമ്പകച്ചോട്ടിൽ തനിയെ ഇരിക്കും.
നിന്റെ കവിളിലേക്ക് പാറിയെത്തുന്ന എന്റെ മുടിയിഴകളെ പോലെ
ഓർമ്മകൾ നിന്നെ അലോസരപ്പെടുത്തും.
എന്നോട് പറയാൻ മടിച്ച നിന്റെ സ്വപ്നങ്ങൾ നീ കാറ്റിനോട് മൂളും.
പറന്നകന്ന ശീതക്കാറ്റ്,
ചുംബിക്കാൻ കൊതിച്ച നിന്റെ ചുണ്ടുകളിലേക്ക്
ഒരു ചെമ്പകപ്പൂവിതൾ പതിയെ കൊഴിച്ചിടും.
അന്നേരം പാതിയടഞ്ഞ നിന്റെ കണ്ണുകളിൽ നീയെന്നെ കാണും..
നിന്നെ മാത്രം നോക്കി നിൽക്കുന്ന എന്നെ..!
©shafia