പെരുവിരലൂന്നി നിന്ന്,
കഴുത്തിലൂടെ കൈകൾ കോർത്ത്,
തേനൂറും അവന്നധരത്തിൽ
ചുടുചുംബനം നൽകവേ…
ആ കവിളുകളിൽ പടർന്നത്…
അന്തിസൂര്യന്റെ അരുണിമയോ,
അതോ, എന്റെ നെറ്റിയിലെ
കുങ്കുമപ്പൊട്ടിന്റെ ശോണവർണ്ണമോ ?
അവന് വേണ്ടിയുടുത്ത
ചെമപ്പുസാരിയുടെ നിഴലോ,
അതോ, എന്റെ ചെഞ്ചുണ്ടിലെ
ലിപ്സ്റ്റിക്കിന്റെ ചായമോ ?
പ്രണയച്ചൂടാർന്നൊരെൻ
ചോരയുടെ ശോഭയോ ?
അതോ …. അതോ…
അവനുമാത്രമറിയാവുന്ന രഹസ്യമോ ?
– ദീപ പെരുമാൾ
2 Comments
👍 nice
thank you 😀