കാർത്തികരാവിൽ കണ്ണിമവെട്ടാതെ
കവയത്രിതൻ തൂലികനോക്കി.
പേനയിൽവിരിയുന്ന പേമാരിപോൽ
പെയ്തൊഴിയാത്ത നിൻ നൊമ്പരങ്ങൾ .
നിൻ സിരയായൊഴുകുന്ന കാളിന്തിതീരത്തെ
നൊമ്പരക്കാറ്റേറ്റ്, ചാറ്റൽമഴയും പോയ്മറഞ്ഞു.
നീറും നിൻ വ്രണപ്പാടുണക്കാനാവും എൻ
മഷിതണ്ടുകൾക്ക്.
കുറിച്ചിടാം ഞാനാ കദനകഥയെല്ലാം
കാലാന്തരങ്ങളെ സാക്ഷിയാക്കി.
മനസ്സിൽ മഴവില്ലിൻ തെളിവേകാൻ,
പേനയിൽ പെയ്യിക്കാം നിന്റെയാ കാർമേഘ
വിങ്ങലുകൾ.
അഞ്ചു അജീഷ്