ഞാൻ ഒരു സർജറി കഴിഞ്ഞ് റസ്റ്റ് എടുക്കുന്ന സമയം.
ഒരു മാസമായി സംസാരിക്കാത്ത ഒരുത്തന് മെസ്സേജ് അയക്കാമെന്ന് പെട്ടെന്ന് തോന്നി. വളരെ അടുത്ത സുഹൃത്താണ്, കേട്ടോ.
ഞാൻ: സുഖമാണോ?
ലവൻ: പരമസുഖം. നിനക്ക് ഇപ്പൊ എങ്ങനെയുണ്ട്?
ഞാൻ: സുഖമായി വരുന്നു. കുറെ ദിവസം ആയില്ലേ ചാറ്റ് ചെയ്തിട്ട്…
ലവൻ: ഡോക്ടർ എന്ത് പറഞ്ഞു?
ഞാൻ: ഓ.. റസ്റ്റ് എടുക്കണം. diet നോക്കണം. weight എടുക്കരുത് etc etc
ലവൻ: അതല്ല… ** വേറെ എന്തേലും ** പറഞ്ഞോന്ന് ??
ഞാൻ: ഇല്ല.. വേറൊന്നും advise ചെയ്തിട്ടില്ല… എന്തേയ്?
ലവൻ: അല്ലാ… കുറെ ദിവസം കഴിഞ്ഞ് ഇങ്ങനെ msg അയക്കുന്നത് കൊണ്ട്… ഞാൻ വിചാരിച്ചു … “എല്ലാരേം വിളിച്ചു യാത്ര പറഞ്ഞോളൂ” എന്ന് ഡോക്ടർ എങ്ങാനും…. ???
ഞാൻ (ദേഷ്യത്തിൽ): അതെന്താ ? ഞാൻ കൽ ഹോ നാ ഹോ യിലെ ഷാരൂഖിനെ പോലെ ചാവാൻ പോവ്വാണെന്ന് ഡോക്ടർ പറഞ്ഞു എന്നാണോ നിന്റെ വിചാരം?
ലവൻ: exactly baby !! യൂ ആർ സോ സ്മാർട്ട് !
അപ്പൊ എത്ര മാസം ബാക്കിയുണ്ട് ഇനി?
(ദീർഘ നിശ്വാസം)
കണ്ട അഹങ്കാരി ഫ്രണ്ട്സിന് മെസ്സേജ് അയച്ച് ഇതൊക്കെ വാങ്ങി കൂട്ടിയ എന്നെ പറഞ്ഞാ മതിയല്ലോ !!
ഈശ്വരാ ! എനിക്ക് മാത്രം എങ്ങനെ എവിടുന്ന് ഇത് പോലത്തെ സ്നേഹ നിധികളെ ഒപ്പിച്ചു തരുന്നു?
– ദീപ