മഴ പെയ്തു മേനി
നൊന്ത ഭൂമി
പൊട്ടിത്തെറിച്ചു
എന്താണ് ദൈവവും
പ്രകൃതിയും ഇത്ര ക്രൂരർ
മനുഷ്യരുടെ ആത്മഗതങ്ങൾ
മഴ പറഞ്ഞു…
ഞാൻ പെയ്ത വഴി
കാണുന്നില്ല
എൻ്റെ മരങ്ങൾ കാണുന്നില്ല
തോടുകളും
പുഴകളും എനിക്കൊഴുകാവുന്നതൊക്കെ ഞെരുക്കിയതെന്തിന് ?
ദൈവം പറഞ്ഞു
നിനക്കുള്ള വേരുകൾ
കൊരുത്തയിടം കൊത്തി മുറിച്ച്
നീരും നിശ്വാസവായുവും
കുപ്പിയിലാക്കിയതെന്തിന് ?
3 Comments
താങ്കൾ ഈ വിഷയത്തിൻ്റെ എല്ലാ വശങ്ങളും ഒട്ടും biased ആകാതെ സ്പർശിച്ചു. ശക്തമായ രചന!
ആശംസകൾ
ഒരു പാട് നന്ദി സ്നേഹം
സർ താങ്ക്സ്. കമെന്റ് ജസ്റ്റ് താഴെ ആയിപ്പോയി. സാരമില്ല. ഇന്നലെ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവിടെ കമെന്റ് കണ്ടില്ല. പിന്നെ ജസ്റ്റ് താഴെ ഈ കവിതയുടെ താഴെ കണ്ടത്