മനപ്പൂർവമല്ലിനിയാവർത്തിക്കില്ലെന്നൊരു
വാക്കിൻ ക്ഷമാപണത്താൽ
ഒരു രാത്രി മുഴുവൻ കരഞ്ഞു തളർന്നൊരുവൾക്കിനിയും
പ്രതീക്ഷ തൻ വഴിക്കണ്ണ് നൽകിയൊരു
പകലിന്റെ ആയുസ്സ് നീട്ടിക്കൊടുത്തവൻ
ഇന്നിനി രാത്രിയിൽ
മനപ്പൂർവ്വമല്ലാതെ പറയാനും ചെയ്യാനുമുള്ള
കാര്യങ്ങൾക്കുള്ള ഊർജ്ജ സമാഹരണത്തിനായി
മദ്യ ശാലതൻ മുൻപിലെ വരിയിൽ മെല്ലെ സ്ഥാനമുറപ്പിച്ചു
1 Comment
നോവുകൾ