അമ്മയെക്കാളേറെ സ്നേഹിച്ചവൾ.
അമ്മയെക്കാളേറെ കൊഞ്ചിച്ചവൾ.
കഥയും ചരിത്രവും പഴമൊഴിയും വായ്മൊഴിയായ് പഠിപ്പിച്ചവൾ.
അകാലത്തിൽ വിധവയായവളെന്നിട്ടും യാഥാർഥ്യബോധം കൈവിടാത്തവൾ.
വേരറ്റുപോകുന്ന ബന്ധങ്ങളെ സ്നേഹത്തിൻ നൂലിനാൽ ചേർത്തവൾ.
ജീവിതത്തിനു വഴികാട്ടിയായ് കാലത്തിൻ മുമ്പേ സഞ്ചരിച്ചവൾ.
വിസ്മൃതിയിലാണ്ടു പോയെങ്കിലും വിസ്മയമാണ് അമ്മൂമ്മയെന്നും.
റംസീന നാസർ