തന്നെക്കാൾ കേമനായി തന്റെ മക്കൾ വളർന്നു വരുമെന്ന ഉൾവിളിയാൽ ഗ്രീക്ക് സുന്ദരൻ ക്രോണസ് തന്റെ മക്കളെ ഓരോന്നായി കൊന്നൊടുക്കാൻ തുടങ്ങി. തിന്നൊടുക്കാൻ തുടങ്ങി എന്ന് വേണം പറയാൻ. കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ തിന്നുന്നതായിരുന്നു ക്രോണസിന്റെ പതിവ്. ഇനിയും ഒരു പൊടി കുഞ്ഞിനെ കൊല്ലരുതേ എന്ന് പത്നി അയാളോട് കേണപേക്ഷിച്ചു.
ക്രോണസ് സൗന്ദര്യ ഭാവം കൈവെടിഞ്ഞു.
പത്നി കുഞ്ഞിനെ മാറ്റി ഒരു കരിങ്കൽ കഷ്ണം പൊതിഞ്ഞ് ക്രോണസിന് ഏൽപ്പിച്ചു. ഇതിൽ സംശയം തോന്നിയ ക്രോണസ് കുഞ്ഞിനെ മുലയൂട്ടാൻ പത്നിയോട് കൽപ്പിക്കുന്നു. മാറ് പിളരുന്ന വേദനയോടെ പത്നി ആ കല്ലിനു മുലയൂട്ടി. മുലപ്പാലിന്റെ ശക്തിയായിട്ടുള്ള ചീറ്റൽ കലിങ്കല്ലിൽ തട്ടി പാറി തുളുമ്പി. അത് ആകാശ ഗംഗയിലോട്ട് ഒഴുകി. മന്ദാകിനി പിറവി കോണ്ടു. നിറവർണ്ണങ്ങളിൽ അഴൽ കൊണ്ട മന്ദാകിനി ശാന്തമായി ജ്വലിച്ചു.
ബദറുന്നിസ