ആദ്യം പരിപ്പും നെയ്യും പപ്പടവും കൂട്ടിയൊരു പിടിപിടിച്ചു ബഹുരസം
പിന്നെ സാമ്പാറും പപ്പടവും പൊടിച്ചു ചേർത്തു ഒരു ഉരുള അകത്താക്കിയപ്പോൾ കേമം തന്നെ
അവസാനം പായസവും പപ്പടവും ഒരു ചെറിയ പഴവും കൂട്ടിയങ്ങു തിരുമ്മികുഴച്ചു കെങ്കേമം തന്നെ.
സദ്യക്ക് മുമ്പിലും പിമ്പിലും തൊട്ടാൽ പൊടിയും പപ്പടത്തിന് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണ്.
ഇത്തിരി പ്രഷർ ഉണ്ടായാലും മുത്തശ്ശിക്ക് പപ്പടമില്ലാത്ത സദ്യ ഏഹേ.
റംസീന നാസർ