പായസങ്ങൾ പലവിധമെങ്കിലും എനിക്കിഷ്ടം പ്രഥമ സ്ഥാനത്തുള്ള പരിപ്പ് പ്രഥമൻ തന്നെ. നെയ്യിൽ വറുത്തു ശർക്കരയിൽ വിളയിച്ചു തേങ്ങാപ്പാലിൽ കുറുക്കി മേമ്പൊടിക്കായ് അൽപ്പം ചുക്കും ഏലക്കാപൊടിയും ചേർത്തു തേങ്ങാകൊത്തും അണ്ടിപ്പരിപ്പുമിട്ട് അലങ്കരിച്ച പ്രഥമൻ വാഴയിലേക്കു വിളമ്പി പപ്പടവും പഴവും തിരുമ്മി ചേർത്തു കഴിക്കണം, അപ്പോൾ പറയും രുചിയിൽ നീ തന്നെ പ്രഥമാ പ്രഥമനെന്ന്.
റംസീന നാസർ