എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും
തനിയെ നടന്നു തന്നെ തരണം
ചെയ്തിടേണം വൈതരണികൾ പലതും,
അനിശ്ചിതമാം പാതകൾ നിറഞ്ഞ
ലോകജീവിതയാത്രയിൽ മർത്യൻ.
തനിയെ നടക്കും വേളയിൽ സ്വന്തം
ആത്മവിശ്വാസം തന്നെ തുണയവന്.
ആത്മാർത്ഥതയില്ലാ സഹയാത്രികരെ, കൂടെക്കൂട്ടുന്നത്തിനെക്കാളുത്തമം
തനിയെ നടക്കുന്നതു തന്നെ നിശ്ചയം.