നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു
കാണുമീ ലോകത്തിൽ കറുപ്പും
വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല
വസ്തുതകളെ,
പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും
വെളുപ്പും,
എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും
മാത്രമല്ലയീയുലകിൽ.
പരിപൂർണ്ണതയാർന്നതും
പരിപൂർണ്ണശൂന്യത നിറഞ്ഞതും
ഒന്നുമില്ല ഭൂമിയിൽ
എല്ലാം സമ്മിശ്രം തന്നെ സത്യം.