തനിച്ചാണ്….
പ്രിയമുള്ളോരാളെന്റെ
കൈവിട്ടകന്നതിൽ പിന്നെ…
ശൂന്യമായിപ്പോയ
ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ
നിഴലുപോലുമകന്നൊരൊറ്റ ത്തുരുത്തിൽ
തനിയെ…
രാവും പകലും മഴയും വെയിലും
കണ്ണുനീർവെട്ടത്തിൽ മങ്ങിയ കാഴ്ചയാക്കി
മറയുന്നോരോ നിമിഷവും
തനിയെ….
ആൾക്കൂട്ടനടുവിലും തനിയെ….
ആരവങ്ങൾക്കിടയിലും തനിയെ…
ഇനിയെന്നും തനിയെ…