കുഞ്ഞിളം ചെഞ്ചുണ്ടുകളിൽ
നറുപുഞ്ചിരിയുമായ്,
കുഞ്ഞുകാലുകളിൽ
കൊഞ്ചും തളകളുമായ്
കുപ്പിവളകിലുക്കങ്ങളും
വാക്കുകൾ തിരിയാ കൊഞ്ചലുകളുമായ്
സ്നേഹത്തിൻ, ആഹ്ലാദത്തിൻ
പൂത്തിരികൾ തെളിച്ചിടുന്നവൾ,
വീടകങ്ങളിൽ, മാതാപിതാക്കൾ തൻ
ഹൃദയങ്ങളിൽ.
ഭാരമല്ലവൾ, വിലക്കുകൾ തൻ ചങ്ങലയാൽ
ബന്ധിക്കേണ്ടും നിധിയല്ലവൾ,
പിന്നെയോ,ആത്മവിശ്വാസത്തിൻ ഊർജ്ജത്താൽ
ചിറകുകൾ വിരിച്ചു പറന്നു
നാടിന്നഭിമാനമാം നേട്ടങ്ങൾ കൈവരിക്കേണ്ടും കരുത്തല്ലോ.