ഉമ്മാടെ കൈ കൊണ്ട് വാരി തരുന്ന കൈപ്പത്തിരിയുണ്ട് …
നല്ല പാകത്തിന് മൊരിഞ്ഞ കട്ടിയുള്ള കൈപ്പത്തിരിയിൽ കട്ടി തേങ്ങാപ്പാലും ചെറിയുള്ളിയും ഞെരടി ആവിയോടെ വാരിത്തരുന്ന കൈപ്പത്തിരി …
വറുത്തരച്ച തേങ്ങാ കറിയിൽ മുങ്ങി നിവരുന്ന കോഴികഷ്ണങ്ങളെ ചൂടോടെ ചട്ടിയിലേക്ക് വാങ്ങി നിവർന്നു ഗമയോടെ കിടക്കുന്ന പത്തിരി കണ്ടത്തിൽ പൊതിഞ്ഞു ചുരുട്ടി ഒരിത്തിരി തേങ്ങാ പാലും മുകളിൽ തഴുകി വായിലൊട്ടിട്ടുതരുന്ന ഉമ്മയുടെ കൈവിരളുകളെ ഒപ്പിയെടുക്കുന്ന രുചിയേ…..
നീ എന്റെ ഓർമകളിൽ നിന്ന് വിട്ട് പോകാതിരിക്കണേ………
ബദറുന്നിസ