നമ്മൾ പങ്കിടും രഹസ്യങ്ങൾ,
ആരുമറിയാത്ത സ്വകാര്യങ്ങൾ…
നമ്മളെ ഒന്ന് ചേർക്കുന്ന ചിരികൾ,
നമുക്ക് മാത്രമറിയാവുന്ന കോഡുകൾ.
നമ്മെ ബന്ധിക്കുന്ന നൂലുകളാണവ;
നിന്നോടൊപ്പമുള്ള സുന്ദരനിമിഷങ്ങൾ.
ഹൃദയങ്ങൾ തമ്മിൽ ഇഴ ചേർത്തിടും,
പ്രണയത്തിന്റെ അദൃശ്യ കണ്ണികൾ.
– ദീപ പെരുമാൾ