വർണ്ണമോ ഗന്ധമോ
തമ്മിലടുപ്പിച്ചു..?
നിന്റെ വെണ്മയീനീലിമ
യിലിഴ പിരിഞ്ഞുണ്ടായ
ചുരുളുകളോ..?
പുലരിയോരോന്നിനും
പുതുമയേകുന്നൊരാ
സുഗന്ധമോ..?
കുഞ്ഞുമോട്ടുകൾക്കൊപ്പം
വിടർന്നോരാ കുഞ്ഞിൻ
കണ്ണിലെ കൗതുകമോ.?
മനതാരിലെന്നും കവിത
തീർക്കുന്നൊരീ മിഴിവുറ്റ
ചിത്രങ്ങളോ….?
അതിൽ വാഴനാരിൻ
കുരുക്കിൽ വാടിയ നീയോ..?
അതോ ഓർമ്മചിത്രങ്ങളിൽ
കുരുങ്ങിപ്പോയ ഞാനോ..?