പാലപ്പൂമണവും പൂനിലാവും പിരിശം ചൊല്ലുന്ന ഒരു സന്ധ്യയിൽ
നീയും ഞാനും ഞാവൽമരത്തണലിൽ നിശബ്ദം കയർത്തിരുന്നു.
വാക്കുകൾ കൂട്ടിമുട്ടി പരസ്പരം മുറിവേൽക്കാതിരിക്കാനാവണം
നമ്മൾ മൗനത്തെ കൂട്ടു പിടിച്ചത്.
എങ്കിലും ആ മൂകതക്കെന്തു മൂർച്ചയായിരുന്നു..!
കാറ്റും കാറും ഒത്തുനിന്നടർത്തിയിട്ടും വേർപിരിയാനാവാതെ
പൂവിൻഗന്ധം പൂനിലാവിലലിഞ്ഞു
നീയും ഞാനും പക്ഷെ മൗനം മൂർച്ഛിച്ചു
ഏതോ രണ്ടിടങ്ങളിൽ പിശട് പോൽ അടിഞ്ഞു.
©shafia