ഒഴുകി നീങ്ങുന്ന വഴിയിൽ ആനന്ദമെന്ന് പഠിപ്പിച്ചതൊക്കെയും എത്തിപ്പിടിച്ചു പൊങ്ങുതടിയിൽ വിരാജിക്കുന്നവർക്കിടയിൽ അവർ..
ഒഴുക്കിനെതിരെ നീന്തുന്നവർ എത്താതെ കിട്ടാതെ കരയുന്നവർക് എത്തിപ്പിടിച്ചു കൈമാറുന്നവർ… അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ
ഒഴുക്കിന്റെ ആഴവും താളവും അറിഞ്ഞു പഠിക്കുന്നവർ. ഒഴുക്കിലോഴുകി പോകാത്തവർ അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ
പൊങ്ങുതടിയിലെ രാജാക്കന്മാർ ദിശയറിയാതെ നയിക്കുന്നോഴുക്കിനെ ഗതി മാറ്റിയൊഴുക്കുന്ന പോരാളികൾ അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ
ആനന്ദമില്ലാതെ വിശ്രമമില്ലാതെ അലസമായോഴുകാതെ…. വഴി മാറ്റി വിരസത തീർക്കുന്നവർ, അവർ ഒഴുക്കിനെതിരെ നീന്തുന്നവർ
പുതിയ വഴികൾ തീർക്കുന്നവർ ദിശകൾ നോക്കി ഒഴുകുന്നവർ ഒഴുക്കിനെ പിന്നിലാക്കി മാറ്റുന്നവർ അവർ, ഒഴുക്കിനെതിരെ നീന്തുന്നവർ