Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 7
ഓർമ്മകൾ കഥ ജീവിതം തുടർക്കഥ / സീരീസ് പ്രണയം വിവാഹം സ്ത്രീ സൗഹൃദം

മരണം തന്ന തിരിച്ചറിവ് 7

By മുറുകൊടുങ്ങല്ലൂർFebruary 15, 2024Updated:February 15, 2024No Comments3 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ്: 7

അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന മെസേജ് എന്ന നിലയിൽ ഞാൻ ഞെട്ടി എങ്കിലും അത് അത്ര പ്രശ്നം ഉള്ള മെസേജ് ആയിരുന്നില്ല.

സന്തോഷേട്ടൻ ആണ് മെസേജ് അയച്ചിരിക്കുന്നത്. എനിക്ക് എങ്ങിനെ ഉണ്ട് എന്നറിയാൻ ആയിരുന്നു. ഇപ്പോ കുഴപ്പമില്ല എന്നും പറഞ്ഞ് ഞാൻ കിടന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട എന്നും പറഞ്ഞ് ഒരു മെസേജ് കൂടി വന്നു, ഞാൻ അതിന് ഒക്കെ പറഞ്ഞു. ആ സംസാരം അവിടെ തീർന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ഇക്കയുടെ മെസേജും വന്നു. ഇക്കയോട് കുറെ സമയം വർത്തമാനം പറഞ്ഞു എപ്പഴോ ഉറങ്ങി പോയി.

അങ്ങിനെ നാളുകൾ കടന്നു പോയി. ഇടക്കിടെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഇടക്കിടെ സന്തോഷ് ചേട്ടനെ വിളിച്ചിരുന്നു. ഇടക്ക് ഉപ്പാടെ കൂടേം പോകും, ഉപ്പ ഇല്ലെങ്കിൽ ഉമ്മയും ഞാനും ആ ചേട്ടനും കൂടി പോകും.

അങ്ങിനെ പ്രസവത്തിനായി എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. അതിനിടെ ഗൾഫിലെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. അത് കൊണ്ട് ഇക്കാക്ക് എന്റെ പ്രസവത്തിനോട് അനുബന്ധിച്ച് നാട്ടിൽ എത്താൻ കഴിഞ്ഞില്ല. പക്ഷെ ഒന്നിനും ഒരു കുറവും വരുത്താതെ ഉപ്പ നോക്കിയിരുന്നു. ഇക്ക ഇല്ലാത്ത വിഷമം ഉണ്ടെങ്കിലും എല്ലാം ഭംഗിയായി കഴിഞ്ഞു. പടച്ചവൻ ഞങ്ങൾക്ക് ഒരു മോളെ കൂടി തന്നു. ഷഹ്സീന, ഞങ്ങളുടെ ചാനു. അവളുടെ കഷ്ടകാലം ആണോ പടച്ചവന്റെ പരീക്ഷണം ആണോ എന്നറിയില്ല, അവൾ ജനിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഷാനുക്കയുടെ ഗൾഫിലെ ബിസിനസ്സ് എല്ലാം പൊളിഞ്ഞു. മൂക്കിന് മുകളിൽ ആയി കടം. പക്ഷെ ഞങ്ങൾ വിഷമിക്കും എന്നു കരുതി ഒന്നും ഞങ്ങളെ അറിയിച്ചില്ല. അവസാനം അറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. അവസാനം നാട്ടിലെ കടങ്ങൾ വീട്ടാൻ വാപ്പയുടെ കടയും ബാക്കി സ്വത്തുക്കളും എല്ലാം വിറ്റു. അവസാനം താമസിക്കുന്ന വീട് മാത്രം ബാക്കിയായി. പണം കൊടുക്കാനുള്ളവർ കൊടുത്ത കേസിൽ ഇക്ക ഗൾഫിൽ ജയിലിലുമായി.

സുഖങ്ങളുടെയും സന്തോഷങ്ങളുടെയും മുകളിൽ നിന്നിരുന്ന ഞങ്ങൾ ചെറിയ കാലം കൊണ്ട് ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും പടുകുഴിയിലേക്ക് വീണു..

ഇതിനിടയിൽ ഇടക്കിടെ സന്തോഷ് ചേട്ടൻ സഹായിക്കാൻ വന്നിരുന്നു. ഹോസ്പിറ്റലിൽ പോകാനും ബാക്കി ചെറിയ സഹായങ്ങൾക്കുമായി ഇടക്കിടെ ചേട്ടൻ വന്നിരുന്നു.

നാളുകൾ പോകുന്തോറും ജീവിതം കൂടുതൽ ദുഷ്കരമായി തുടങ്ങി. ജീവിക്കാൻ വേറെ വഴി ഒന്നും കാണാതെ ഞാൻ ഒരു ജോലി അന്വേഷിച്ച് തുടങ്ങി. വെറും ഒരു ഡിഗ്രി മാത്രം ഉള്ള എനിക്ക് ആരാണ് ജോലി ശെരിയാക്കി തരിക. ഒരു പാട് അന്വേഷണങ്ങൾക്ക് ഒടുവിൽ സന്തോഷ് ചേട്ടന്റെ പരിചയത്തിൽ ഒരു സ്ഥാപനത്തിൽ ചെറിയ ഒരു ജോലി ശെരിയായി. അവിടുത്തെ അക്കൗണ്ടന്റ് ആയി. കടകളിലേക്ക് സാധനങ്ങൾ അയക്കുന്ന ഒരു സ്ഥാപനം ആയിരുന്നു അത്. ചെറിയ ശമ്പളം ഉള്ളു എങ്കിലും അതൊരു വലിയ അനുഗ്രഹം ആയി. മോൾക്ക് 3 മാസം പ്രായം ആയപ്പോൾ മുതൽ ഞാൻ ജോലിക്ക് പോകാൻ തുടങ്ങി. മോളെ, ഞാൻ പോയി വരുന്നത് വരെ ഉമ്മ നോക്കും. പ്രായമായത് കൊണ്ട് ഉപ്പ വീട്ടിൽ തന്നെ ആയിരിക്കും. ആ സ്ഥാപനത്തിൽ വെച്ചാണ് ഞാൻ മുത്തുവിനെ പരിചയപ്പെടുന്നത്. എന്നെക്കാളും ഒരു വയസ്സിന് മൂത്ത ആളാണ് മുത്തു. കടകളിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്ന വണ്ടിയുടെ ഡ്രൈവർ ആയിരുന്നു മുത്തു..

ഞാനും മുത്തുവും തമ്മിൽ നല്ല കൂട്ടായിരുന്നു. അധികം ആളുകൾ ഇല്ലാത്ത ആ സ്ഥാപനത്തിൽ എനിക്ക് ഒരു ആശ്വാസം ആയിരുന്നു മുത്തു. ഒരുപാട് സംസാരിക്കുന്ന, എപ്പോഴും തമാശകൾ പറയുന്ന ഒരു നല്ല പയ്യൻ. അവനോട് സംസാരിച്ചിരിക്കുമ്പോൾ എന്റെ വിഷമങ്ങളെ ഞാൻ തത്കാലം എങ്കിലും മറക്കാൻ തുടങ്ങി.

ഷാനുക്കാനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും കിട്ടാതെ ആയി. ആരോടും സംസാരിക്കാതെ, വിഷമങ്ങൾ പങ്കു വെക്കാൻ കഴിയാതിരുന്ന ആ നാളുകളിൽ മുത്തു എനിക്ക് വലിയൊരു ആശ്വാസം ആയിരുന്നു.

ഇടക്ക് ഓഫിസിൽ കാണാതിരുന്ന ദിവസങ്ങളിൽ രാത്രികളിൽ ഫോണിൽ വിളിക്കുമായിരുന്നു.

പല രാത്രികളിലും സംസാരം രാത്രി മൂന്ന് മണി വരെ ഒക്കെ നീണ്ടു പോയിരുന്നു. പക്ഷെ ഒരിക്കൽ പോലും ആ സംസാരം അതിരുവിട്ടിരുന്നില്ല. രാത്രി സംസാരിക്കുന്ന സ്ത്രീകളോട് ഏത് വസ്ത്രം ആണ് ഇട്ടിരിക്കുന്നത് എന്ന് ചോദിക്കുന്ന ആളുകളുടെ ഇടയിൽ മുത്തു ഒരിക്കൽ പോലും എന്നോട് അങ്ങിനെ സംസാരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവനെ എനിക്ക് വലിയ വിശ്വാസവും ആയിരുന്നു.

പക്ഷെ ആ വിശ്വാസവും സ്നേഹവും എന്നെ ഈ അവസ്ഥയിൽ എത്തിക്കും എന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല.

ബാക്കി ഞാൻ ഉറങ്ങി എഴുന്നേറ്റിട്ട് പറയാം.

മുറു….

മരണം തന്ന തിരിച്ചറിവ് 8

Post Views: 42
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.