Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ന്യൂസ് പേപ്പർ ബോയ് -48
തുടർക്കഥ / സീരീസ് ത്രില്ലർ

ന്യൂസ് പേപ്പർ ബോയ് -48

By Nisha PillaiJune 17, 2025Updated:June 20, 2025No Comments6 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം   

രാഹുൽ കുറെ നേരം അവളോട് മൗനം പാലിച്ചു.ദേവി രാഹുലിനെ നുള്ളി നോവിച്ചു.

“എന്താടാ ചെറുക്കാ നീ കാര്യം പറയൂ.എന്നോട് സ്നേഹവും ബഹുമാനവും ഉണ്ടെന്നല്ലേ നീ പറഞ്ഞത്.അപ്പോൾ എന്നോട് നിനക്ക് തുറന്നു പറഞ്ഞാലെന്താണ്.?”

രാഹുൽ സംസാരിക്കാൻ തയാറെടുത്തു.അവൻ ശബ്ദം മയപ്പെടുത്തി, എന്നിട്ട് ഗൗരവത്തിൽ ഇങ്ങനെ പറഞ്ഞു.

“ചേച്ചി,തെറ്റ് തെറ്റാണെന്നു പറയുക തന്നെ വേണം.ഒരു പക്വതയുമില്ലാതെയാണ് ചേച്ചി ബന്ധങ്ങളിൽ ചെന്ന് ചാടുന്നത്.നിധിനുമായുള്ള പ്രണയത്തിലൊക്കെ ചേച്ചി എത്ര പെട്ടെന്നാണ് വീണത്.ഞാനും ആതിരയും പ്രേമത്തിലായിട്ടിപ്പോൾ എട്ടു വർഷമായി.പരസ്പരം വിവാഹം കഴിക്കാനുള്ള തീരുമാനമെടുക്കാൻ ഞങ്ങൾക്ക് ആറു വർഷം വേണ്ടി വന്നു.ചേച്ചിയുടെ ധൃതി കാണുമ്പോൾ….ഇപ്പോൾ ചേച്ചി സഞ്ജീവിന്റെ പിറകെയാണ്,അതിന്റെ കൂടെ പ്രണവിന്റെ ചികിത്സയും സംരക്ഷണവും.ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്നാണോ ചേച്ചിയുടെ വിചാരം.”

“ഞാൻ ആരെ സ്നേഹിക്കണം,ആരെ സഹായിക്കണം എന്നൊക്കെ നാട്ടുകാരാണോ തീരുമാനിക്കേണ്ടത്.അപ്പോൾ എന്റെ ജീവിതത്തിൽ എനിക്കൊരു അവകാശവുമില്ലെന്നാണോ ?”

“നാട്ടുകാർ മാത്രമല്ല ചേച്ചീ, വക്കീലന്മാരുടെ ഇടയിലും ,ബാർ അസോസിയേഷനിലും എന്തിനു നമ്മുടെ ഓഫീസിൽ പോലും ചേച്ചി ഒരു ചർച്ചാ വിഷയമാകാറുണ്ട്.എനിക്കപ്പോൾ നല്ല സങ്കടം വരും,എന്റെ ചേച്ചിയെക്കുറിച്ച് അവരിങ്ങനെയൊക്കെ പറയുമ്പോൾ…”

“അവർക്കെന്നെ ശരിക്കും അറിയില്ലല്ലോ.അതുകൊണ്ടല്ലേ,അവര് പറയെട്ടെടാ. “

“അങ്ങനെയല്ല ചേച്ചി,നവമി മോൾ വളർന്നു വരുമ്പോൾ,പണ്ട് ,ചേച്ചിക്ക് പ്രൊഫസ്സർ മാലതിയോടു തോന്നിയ പോലെ വെറുപ്പാകില്ലേ അവൾക്കു ചേച്ചിയോട് ഉണ്ടാകുന്നത്.ഒരിക്കൽ ഒരു ബെർത്ത്ഡേ പാർട്ടിയിൽ വച്ച് ആ വക്കീൽ സ്വാമിനാഥൻ ചേച്ചിയെ കുറിച്ച് വളരെ മോശമായി പറഞ്ഞു.അവസാനം ഞാനും അയാളുമായി കയ്യാങ്കളിയായി.”

“ഈ അടിയുടെ സംഭവം ഞാൻ അറിഞ്ഞായിരുന്നു.ഞാനായിരുന്നോ നിങ്ങളുടെ സംഘർഷ വിഷയം.”

“മ് അയാളുടെ അംഗപ്രത്യംഗ വർണന കേട്ടാൽ ആരായാലും ഒന്ന് പൊട്ടിച്ചു പോകും.”

“ശേ നീ അതിൽ ഇടപെടണ്ടായിരുന്നു.അയാള് കുറെ നാളായി എന്റെ പിറകെയുണ്ട്.നല്ല പഞ്ചാരയാണയാൾ,തനിക്കോഴി.രാത്രി അനവസരത്തിൽ മെസേജുകൾ അയയ്ക്കുന്ന കാരണം ഞാൻ അയാളെ ബ്ളോക്ക് ചെയ്തു വച്ചിരിയ്ക്കുവാണ്.അത്യാവശ്യം നല്ലൊരു ഞരമ്പനാണ്.”

“എന്നാലും നേരിട്ട് കേട്ടതൊക്കെ ഞാനല്ലേ.ചേച്ചിയുടെ ചില സുഹൃത്തുക്കൾ കൂടി ആ ചിരിയിൽ പങ്ക് ചേർന്നിരുന്നു.ഞാൻ ചോദ്യം ചെയ്തപ്പോൾ നമ്മൾ തമ്മിൽ ചുറ്റിക്കളികാണുമെന്നു അയാൾ എല്ലാവരോടും പറഞ്ഞു.പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല മൂക്കിനിട്ടൊന്നു കൊടുത്തു.ചോര കണ്ടപ്പോഴാണ് നിർത്തിയത്.ചേച്ചി അറിഞ്ഞാൽ പ്രശ്നമാകുമെന്നു അറിയാമായിരുന്നു.ആതിര എന്നോട്, ചേച്ചിയോട് ഒന്നും പറയണ്ട,ഇതറിഞ്ഞാൽ ചേച്ചിയ്ക്ക് വിഷമമാകുമെന്നു പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് വരെ ഒന്നും മിണ്ടാതിരുന്നത്.”

“എന്റെ പൊന്നു മോനേ ,നിനക്ക് ഈ ചേച്ചിയെ ഇത് വരെ മനസിലായിട്ടില്ല.ഞാൻ ഈ ജീവിതത്തിൽ ഒരാളേ മാത്രമേ പ്രണയിച്ചിട്ടുള്ളു,അതെന്റെ കൈലാസനെ മാത്രമാണ്.നിധിനോട് എനിക്ക് ,നിന്നോട് തോന്നുന്ന തരത്തിലുള്ള വാത്സല്യം മാത്രമാണ്.അവനെ അവിടെ നിന്നും രക്ഷിക്കാൻ വേണ്ടിയാണു ഞാൻ സ്നേഹമൊക്കെ അഭിനയിച്ചത്.ആ സമയത്ത് ഞാനും കൂടെ അവനെ ഉപേക്ഷിച്ചാൽ അവൻ എന്ത് കടുംകൈയും ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു.

എന്നെക്കാൾ ഇളയവനായിട്ടു കൂടി ഞാനവനെ വിവാഹം ചെയ്യുകയായിരുന്നു.എന്റെ സ്നേഹത്തിനു മാത്രമേ അവനെ രക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.എന്നിട്ടും അവൻ എന്നോട് എന്തൊക്കെയോ മറച്ചു വച്ചു,ഇവിടെ സുഖമായി കഴിയുമായിരുന്ന അവസ്ഥയിൽ, അവനെന്തിനാണ് ദുബായിലേക്ക് കടന്നത്.അതിലെനിക്കു സങ്കടമുണ്ട്.പിന്നെ സഞ്ജീവ് ? അയാളെ കൂടെ നിർത്തുന്നുന്നത് ഒരു ശത്രുവിനെ ഒഴിവാക്കാനാണ്.നീ അയാളുടെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ കാരുണ്യം ലവലേശമില്ല.അയാൾക്കെല്ലാവരോടും വൈരാഗ്യമാണ്.”

“സത്യമാണോ ചേച്ചി ഈ പറയുന്നതൊക്കെ.”

“പിന്നെ നിന്റെ ചേച്ചി അത്ര മോശക്കാരിയാണോ.നാട്ടിലുള്ള ആണുങ്ങളെയൊക്കെ ഓടിച്ചിട്ട് പിടിച്ചു കെട്ടുന്ന ഞരമ്പിനിയോ?അതോ മന്ത്രവാദിനിയോ.”

ദേവി പൊട്ടി ചിരിച്ചു.അത് കണ്ടു രാഹുലിന്റെ മുഖത്തെ ഗൗരവത്തിന്റെ മുഖമൂടി അഴിഞ്ഞു വീണു.

“ഇപ്പോഴാ സമാധാനമായത്.ഇന്നെനിക്കു സ്വസ്ഥമായി ഉറങ്ങാം.”

അനുപമയുടെ വീടിനു മുന്നിൽ രാഹുൽ അവളെ ഇറക്കി വിട്ടു.

“ഇറങ്ങുന്ന സമയം വിളിച്ചാൽ മതി ഞാനിങ്ങു എത്തിയേക്കാം.”

“നീ എങ്ങോട്ടാ?”

“ഒരു ബിയർ അടിക്കണം,ബീച്ചിൽ പോയി കുറെ നേരം ഒറ്റയ്ക്കിരിക്കണം.”

ദേവി ശബ്ദം താഴ്ത്തി രാഹുലിനോട് പറഞ്ഞു.

“എനിക്ക് കൂടെ ഒന്ന് വാങ്ങിക്കോ.കൈലാസനു ഇതൊന്നും ഇഷ്ടമായിരുന്നില്ല.പക്ഷെ നിധിനും ഞാനും ഒന്നിച്ചു ബിയർ കുടിച്ചിട്ടുണ്ട്.”

ദേവി അനുപമയുടെ വീട്ടിലേയ്ക്കു ചെന്നപ്പോൾ തീന്മേശക്ക് മുന്നിൽ പ്രണവും മാനേജരും ഇരിക്കുന്നു.പ്രണവ് ഇരിക്കുന്നത് കണ്ടു ദേവി അത്ഭുതപ്പെട്ടു.

“ഞാൻ പറഞ്ഞില്ലേ മാഡം ,ആര്യൻ സാർ പറയുന്നതൊക്കെ ശരിയാകുമെന്ന്.രണ്ടു ദിവസമായി നല്ല മാറ്റമുണ്ട്.ഞാൻ സാറിനെ പൂന്തോട്ടത്തിൽ കൊണ്ട് പോകും.രാവിലെയും വൈകിട്ടും ഇളംവെയിൽ കൊള്ളിക്കാറുണ്ട്.ഇപ്പോൾ കുറെ നേരം ഇരിക്കാൻ കഴിയുന്നുണ്ട്.ഉറക്കവും ക്ഷീണവും നന്നായി കുറഞ്ഞു.പക്ഷെ ഇപ്പോഴും ഭക്ഷണം കഴിക്കാൻ തീരെ പറ്റുന്നില്ല.”

“കുറച്ചു ദിവസം കൂടി ക്ഷമിക്കാം നമുക്ക് ,അടുത്താഴ്ച ഹീലർ ആര്യൻ ഇവിടെ വരും.രണ്ടു ദിവസം കൊണ്ട് എല്ലാ പ്രശ്നങ്ങളും മാറും.പ്രണവ് ആരോഗ്യം വീണ്ടെടുക്കും,വീണ്ടും അഭിനയിക്കാൻ തുടങ്ങും.”

“നിന്റെ നാക്ക് സത്യമായിരിക്കട്ടെ.”

അനുപമ ദേവിയുടെ തൊട്ടു പിറകിൽ വന്നു നിന്നു.

മാനേജർ പ്രണവിനെയും കൊണ്ട് പൂന്തോട്ടത്തിൽ പോകുന്നത് കണ്ടു ദേവി അനുപമയോട് ചോദിച്ചു.

“ഇയാളെ വിശ്വസിക്കാമോ അനു .ഒരു കണ്ണ് ഇയാളിൽ വേണം.”

“അനന്തനെ പൂർണമായും വിശ്വസിക്കാം ദേവി.അയാൾ എത്ര നാളുകളായി പ്രണവിന്റെ ഒപ്പമാണ്.അയാൾക്ക് പുതിയ ഓഫേഴ്സ് വന്നിരുന്നു.അയാൾ പ്രണവിനോപ്പം മാത്രമേ പ്രവർത്തിക്കൂ എന്നാണ് പറഞ്ഞത്.അന്ന് അയാളുടെ കുഞ്ഞിന് സുഖമില്ലാത്തത് കൊണ്ടാണ് അയാൾ അന്നത്തെ പാർട്ടിക്ക് പോകാതിരുന്നത്.അതിലയാൾക്കു സങ്കടമുണ്ട്.എങ്കിൽ പ്രണവിന് ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു എന്നാണ് അയാൾ പറയുന്നത്.”

“ഞാനിപ്പോൾ വന്നത് ഒരു അരലക്ഷം രൂപ ആര്യൻ, ദി ഹീലറുടെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻ പറയാനാണ്.അയാൾക്ക് ഞായറാഴ്ച ഇങ്ങോട്ട് വരാനുള്ള ഡൽഹി ടു തിരുവനന്തപുരം ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ എടുത്തിട്ടുണ്ട്.രാവിലെ പതിനൊന്നുമണിയ്ക്കാണ് ഫ്ലൈറ്റ് ,ഞാൻ രാഹുലുമായി പോയി വിളിച്ചു കൊണ്ട് വരാം .”

“നിനക്ക് ബുദ്ധിമുട്ടായല്ലോ ദേവി,ഞങ്ങൾ കാരണം ധനനഷ്ടം,സമയനഷ്ടം ഒക്കെ ഉണ്ടായി അല്ലേ.”

“നീ കൂടുതൽ വികാരവതിയാകേണ്ട കുട്ടി.ഞാൻ ഒരു തീക്കളിക്കു പോവുകയാണ്.എനിക്കെന്തെങ്കിലും സംഭവിച്ചാൽ നവമിയെ നീ പൊന്നു പോലെ നോക്കി കൊള്ളണം.”

“എന്തൊക്കെയാ നീ പറയുന്നത്.അല്ലെങ്കിലുംഎനിക്കിപ്പോൾ മൂന്നു മക്കളാണ്.ശ്രദ്ധ,ശ്രാവൺ ,നവമി.നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവളുമെന്റെ മോള് തന്നെയാണ്.എന്റെ എല്ലാമെല്ലാമായ ദേവിയുടെ പൊന്നു മകൾ.”

“അത് മതിയെനിക്ക്.അവളെ ഓർക്കുമ്പോൾ എന്റെ ഹൃദയം പൊടിഞ്ഞ് പോവുകയാണ് അനു .നിധിൻ സത്യത്തിൽ എനിക്ക് ഭർത്താവായിരുന്നില്ല,മകനായിരുന്നു.

എനിക്ക് അങ്ങനെ അവനെ സ്നേഹിക്കാനായിരുന്നു ഇഷ്ടം.വളരെ ചെറുപ്പത്തിൽ തന്നെ എല്ലാവരേയും നഷ്ടപ്പെട്ട അവനെ ഞാൻ സ്നേഹം കൊണ്ട് മൂടുകയായിരുന്നു.എനിക്കവനെ സ്നേഹിച്ചു മതിയായിരുന്നില്ല.അവൻ സ്വന്തം കുഞ്ഞിനെ കാണാതെ ഏതോ നാട്ടിൽ കിടന്നു വിഷമിക്കുകയായിരിക്കും.ഏതു സമയത്താണ് എനിക്കവനെ പറഞ്ഞു ദൂരെ വിടാനുള്ള ദുർബുദ്ധി തോന്നിയത്.”

“വിഷമിക്കാതെ ദേവി ,നിധിൻ മടങ്ങിയെത്തും.നിന്റെ സ്നേഹം സത്യമാണ്.നിങ്ങൾ മൂന്നുപേരും ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കും.”

“ഞായറാഴ്ച ആകാൻ ഞാൻ കാത്തിരിക്കുകയാണ്.എനിക്ക് ഓരോന്നോരാന്നായി എല്ലാം ശരിയാക്കി എടുക്കണം.ഇനി ഒരാഴ്ചത്തേക്ക് മാത്യുവിന്റെ വീട്ടിൽ കൂടണം.”

ദേവി അനുപമയോട് അവളുടെ പ്ലാനുകളൊന്നും പറഞ്ഞതുമില്ല.

“ദേവി നിനക്ക് പേടിയില്ലേ.ആരായിരിക്കും രാത്രിയിൽ ആ കറുത്ത രൂപത്തിൽ വന്നത്.”

“ആരായാലും ദേവിയ്ക്ക് പ്രശ്നമില്ല.ഞാൻ അമ്മയെയും കുഞ്ഞിനേയും അവിടുന്ന് മാറ്റാൻ , പേടിയുള്ളത് പോലെ ഒരു നാടകമൊക്കെ അഭിനയിച്ചതാണ്.മാത്യു പോലും എന്നോട് സഹതാപം കാണിച്ചു തുടങ്ങി.ഇനി അയാളുടെ വിശ്വാസം കൂടി പിടിച്ചു പറ്റണം.”

“എന്റെ മോളെ നീ ഇത് എന്തൊക്കെയാ പറയുന്നത്.എനിക്ക് നിന്നെ മനസിലാകുന്നില്ല.”

“അതൊക്കെയുണ്ട് ചക്കരേ .”

ദേവിയെ വിളിക്കാൻ രാഹുൽ വരുന്നത് വരെ അവർ സംസാരിച്ചു കൊണ്ടിരുന്നു.അവരുടെ ചിരി കളികൾ കേട്ടുകൊണ്ട് പ്രണവ് കട്ടിലിൽ കിടന്നു.

അതിനിടയിൽ മാനേജർ അയച്ച ക്യാഷ് ട്രാൻസ്ഫർ രസീതും ടിക്കറ്റും ദേവി സൊണാലിക്ക് അയച്ചു കൊടുത്തു.

“അങ്ങനെ ആദ്യ ഘട്ടം കഴിഞ്ഞു.അപ്പോൾ ഞായറാഴ്ച കാണാം.”

ദേവി അനുപമയോട് യാത്ര പറഞ്ഞു.

“അതിനു മുൻപ് നീ ഇങ്ങോട്ടു വരില്ലേ.”

“കുറച്ചു തിരക്കുണ്ട്.എന്നാലും സമയം കിട്ടുമ്പോൾ ഞാനോടി വരും അനൂ.എന്റെ കാമുകിയെ കാണാതിരിക്കാൻ എനിക്ക് കഴിയുമോ.”

രാഹുൽ വാങ്ങി കൊടുത്ത ബിയർ ക്യാൻ അവൾ കാറിൽ ഇരുന്നു കുടിച്ചു തീർത്തു .

“എന്റെ ചേച്ചി?”

അവൾ ഒഴിഞ്ഞ ക്യാൻ റോഡിൻ്റെ വശത്തേയ്ക്ക് വലിച്ചെറിഞ്ഞു.

“എന്താടാ ,ആണുങ്ങൾക്ക് കുടിക്കാം ,ഞങ്ങൾ പെണ്ണുങ്ങൾക്ക് കുടിച്ചൂടേ? ഒരെണ്ണം കൂടെ വേണമായിരുന്നു,ഒരു ധൈര്യത്തിന്…പക്ഷേ ക്യാൻ അമ്മ കണ്ടാൽ പ്രശ്നമുണ്ടാക്കും.”

രാത്രി നേരത്തെ തന്നെ ദേവി ഉറങ്ങാൻ കിടന്നു.മാത്യുവും മാലതിയും ഇടയ്ക്കിടയ്ക്ക് അവളെ വന്നു നോക്കിയിരുന്നു.മാത്യു നല്ല പോലെ മദ്യപിച്ചാണ് ഉറങ്ങാൻ കിടക്കുന്നത്.പന്ത്രണ്ടു മണിയോടെ മാത്യൂവും ഉറങ്ങാൻ പോയതോടെ ദേവി കിടക്കയിൽ നിന്നുമെഴുന്നേറ്റ് വേഷം മാറി.നല്ല ടൈറ്റ് ആയ കറുത്ത ജീൻസും കറുത്ത ഒരു ഷർട്ടും അവൾ ധരിച്ചു.ഇരുട്ടിൽ മറഞ്ഞ് നിൽക്കാൻ കറുപ്പാണ് നല്ലത്.അവൾ രണ്ടാം നിലയിലെ മുറി തുറന്നു ബാല്ക്കണിയിലിറങ്ങി നിന്ന്,മുറി പൂട്ടി.താഴേക്കിറങ്ങാൻ നേരത്തെ തന്നെ ഒരു റോപ്പും ഹുക്കും അവൾ കാർട്ടണിൽ ഒളിപ്പിച്ചു വച്ചിരുന്നു.ഹുക്ക് ഗ്രില്ലിൽ കൊളുത്തി ,അവൾ റോപ്പിലൂടെ താഴേക്ക് ഊർന്നിറങ്ങി.

പ്ലാൻ അനുസരിച്ചു വെളുപ്പിനെ തിരികെ വരണം,അതിനു കഴിഞ്ഞില്ലേൽ മുറ്റമടിക്കാൻ വരുന്ന സുമതി താഴേക്ക് തൂങ്ങി കിടക്കുന്ന റോപ്പ് കാണും, എല്ലാവരും സംഗതി അറിയും.അതോടെ അടുത്ത പ്ലാൻ പൊളിയും.

അവൾ ശബ്ദമുണ്ടാക്കാതെ കാർ തള്ളി ഗേറ്റിനു പുറത്തിറക്കി.വീട്ടിൽ നിന്നും അകന്നപ്പോൾ അവൾ കാർ സ്റ്റാർട്ടാക്കി.ദേവലോകം എന്ന തന്റെ സ്വന്തം വീടിനു അഞ്ഞൂറ് മീറ്റർ അകലെയുള്ള ഒരു പുളിമരത്തിനു ചുവട്ടിൽ അവൾ കാർ ആരും കാണാത്ത രീതിയിൽ പാർക്ക് ചെയ്തു.മുഖം മറച്ചു ,ഇരുട്ടിന്റെ മറ പറ്റി അവൾ വീട്ടിലേക്ക് നടന്നു.പിറകുവശത്തെ മതിലവൾ ചാടി കടന്നു.

വീട് ഇരുട്ടിൽ മുങ്ങി കിടക്കുകയാണ്.പോലീസ് ക്യാമറ ഓണാക്കി വയ്ക്കാൻ പറഞ്ഞത് കൊണ്ട് എല്ലാ ക്യാമറകളും ഓണാക്കിയിട്ടുണ്ട്.അടുത്ത വീട്ടിലെ ഗൂർഖ മെയിൻ റോഡിലൂടെ റോന്തു ചുറ്റുന്നു.അവൾ നാലു വശത്തേക്കും നോക്കി.ആരുമില്ല,കുറ്റാകൂരിരുട്ട്,എങ്ങും നിശബ്ദത, കാറ്റ് പോലും ഇല്ല,ഇലകൾ പോലും നിശ്ചലമായി നിൽക്കുകയാണ്.

അവൾ തൻ്റെ കിടപ്പുമുറിയുടെ അരികിലൂടെ, രാവിലെ കാൽപ്പാട് കണ്ട മണ്ണിലൂടെ നടന്നു.ആരെങ്കിലും പിറകെയുണ്ടോയെന്നവൾ തിരിഞ്ഞ് നോക്കി.ആരുമില്ല,അവൾക്ക് ഒരു ഭയം അനുഭവപ്പെട്ടു.

അവൾ വീടിന് ഒരു വലം വച്ച് കഴിഞ്ഞു.ഗൂർഖയുടെ ടോർച്ച് വെട്ടം കണ്ടപ്പോൾ അവൾ മണ്ണിൽ നിലം പറ്റി കിടന്നു.

“എന്തിനാണ് ദേവീ നീ ഈ സാഹസം കാട്ടിയത്?”

ദേവി സ്വയം ചോദിച്ചു.ഇനി മടങ്ങാം.അവൾ ഒരു നിമിഷം ഔട്ട് ഹൗസിന്റെ വാതിലിൽ നോക്കി.അവൾ ചെവി വട്ടം പിടിച്ചു.അകത്ത് ഫാൻ കറങ്ങുന്ന ഒച്ച കേട്ടു.വാതിൽ പൂട്ടിയിരിക്കുകയാണോ എന്നവൾ തള്ളി നോക്കി.വാതിൽ മലർക്കെ തുറന്നു.അവൾ ശബ്ദം ഉണ്ടാക്കാതെ അകത്ത് കടന്നു.അവളുടെ നെഞ്ച് പേടി കൊണ്ട് പെരുമ്പറ കൊട്ടി.

“അശോക് ദാസ് വന്നിട്ടില്ല.അകത്ത് പിന്നെ ആരാണ്.”

അവൾ അകത്തേയ്ക്ക് കാലു വച്ചതും,ആരോ അവളെ കടന്ന് പിടിച്ചു.ബലമായി വാ പൊത്തി.അവളുടെ നിലവിളി ശബ്ദം പുറത്തേക്ക് വന്നില്ല.

“എന്ത് ധൈര്യത്തിലാണ് നീ ഒറ്റയ്ക്ക് എന്നെ തേടി വന്നത്.”

അയാളുടെ വലത് കൈ അവളുടെ വായിലും ഇടത് കൈ അവളുടെ വയറിലും മുറുകി.

പരിചയമുള്ള ആ ശബ്ദം കേട്ടവൾ ഞെട്ടി.

“ചോദിച്ചത് കേട്ടില്ലേ,എന്തിന് നീ അപകടത്തിലേക്ക് എടുത്ത് ചാടി.”

ദേവി മിണ്ടിയില്ല . അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവളെ പിടിച്ച കൈകൾ മെല്ലെ അയഞ്ഞു.അയാളവളെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തി.

“ഞാൻ വന്നില്ലേ.ഇനിയെന്തിനാണ് നീ കരയുന്നത്.നിനക്ക് എങ്ങനെ മനസ്സിലായി,ആ ഓടി മറഞ്ഞ രൂപം ഞാനാണെന്ന്.”

അവൾ തൻ്റെ പോക്കറ്റിൽ നിന്നും ഒരു കീ ചെയിൻ എടുത്ത് അയാളുടെ കയ്യിൽ വച്ചു.

“ഇതെന്നോട് പറഞ്ഞു.ഇന്ന് രാവിലെ എനിക്കത് മണ്ണിൽ കിടന്ന് കിട്ടി.”

“ഞാനത് മനപ്പൂർവം ഇട്ടിട്ട് പോയതാണ്.”

അവളയാളെ ഗാഡമായി ആലിംഗനം ചെയ്തു.അവൾ അയാളുടെ മൂർദ്ധാവിൽ അമർത്തി ഉമ്മ വച്ചു.

(തുടരും…..)

✍️✍️നിഷ പിള്ള

ന്യൂസ് പേപ്പർ ബോയ്-49
Post Views: 65
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.