Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൃശ്ശൂർ ഭാഷയുടെ ചിരിപ്പൂരം.
അറിവുകൾ നര്‍മം

തൃശ്ശൂർ ഭാഷയുടെ ചിരിപ്പൂരം.

By Joyce VargheseAugust 11, 2023Updated:August 14, 2023No Comments6 Mins Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

തൃശ്ശൂർ ഭാഷയുടെ ചിരിപ്പൂരം
——————————————–

‘ഞങ്ങടെ തൃശ്ശൂര് അങ്ങിന്യാ…ട്ടാ ‘

സ്വന്തക്കാരൊക്കെ തൃശൂരന്നെ. അച്ഛൻ വീടും അമ്മ വീടും എന്തിനു അപ്പാപ്പൻ വീടും അമ്മാമ്മ വീടും വരെ തൃശ്ശൂര്.

പിന്നെ തൃശ്ശൂർക്കാരെ പോലെ നല്ല മനുഷ്യര്  ഭൂമിമലയാളത്തിൽ വേറെ ഇല്ലാത്തതുകൊണ്ട് പെണ്ണ് കെട്ടണതും പെൺകുട്ട്യോളെ കെട്ടിക്കണതും തൃശ്ശൂർക്ക്. തൃശ്ശൂർ ഭാഷ അങ്ങിനെ കലർപ്പൊന്നും വരാതെ പിടിച്ചു നിൽക്കണേന്റെ ഗുട്ടൻസ് അതാണ്‌ ട്ടോ.

“ഞങ്ങള്  ഭാഷേല്, കൊറച്ച് ‘ട ‘ ‘ ട്ട’ ‘ണ്ട ‘ഒക്കെ അങ്ങട് വാരിവെത്റും, അതോണ്ട് ആർക്കുപ്പോ വല്യേ ചേതൊന്നും ഇല്ലല്ലോ… കെടക്കട്ടെ ന്നേയ്…”, ഒര് സാദാ തൃശൂർക്കാരൻ ഇത് പറഞ്ഞൊന്ന്  ചിരിക്കും.

ചിലയിടത്തു നീട്ടിയും ചിലയിടത്തു കുറുക്കിയും ഒഴുകുന്ന തൃശൂർ ഭാഷയുടെ രസം ഒന്നു വേറെ തന്നെ.
                                  ****

“…മ്മടെ കുട്ട്യോളെ വേറെ വല്ലോടത്തക്കൊന്നും കെട്ടിച്ചു വിട്ടാൽ ശര്യാവില്ല, ഒര് നിവൃത്തി ഇല്ലെങ്ങേ മാത്രം പൊറത്തക്ക് നോക്ക്യ മതീട്ടാ “, മറിയ അമ്മാമ്മയും അടുത്തവീട്ടിലെ സരോജിനി അമ്മമ്മയും വേലിമുള്ള് ഒടിച്ചു, അതിരിൽ നിന്നു *വർത്താനം പറഞ്ഞു.

പന്തുരുട്ടി ഓടിപ്പോണ, ഷേളീടെ ചെക്കൻ, ഓട്ടം ഒന്നു നിർത്തി, മൂക്കട്ടയും ഊരിപോണ നിക്കറും വലിച്ചു കേറ്റി.

“എന്തൂട്ട് *പൗശ്യന്യാ അമ്മാമ്മേ നിങ്ങക്ക് , അവര്  വേറെ നാട് കാണനേന് ല്ലേ ഇങ്ങനെ പറയണേ.”

“നീ പോടാ ചെക്കാ… ഓളീടാണ്ട്…
മ്മടെ നാടന്യാ നല്ലത്… നെനക്ക് എന്താറിയ്യാ… മണ്ടേമ്മേ ഒര് കിഴക്കങ്ങട് കിട്ട്യാണ്ടല്ലോ .”
“ചെക്കൻ കൊഞ്ഞനംക്കാട്ടി പന്തിന്റെ പിന്നാലെ പായണ കണ്ടില്ലേ?”

“അത് പണിക്കു വരണ ഷേളീടെ ക്ടാവാ… നല്ല കുറുമ്പനാ മൊതല്.”

ശ്രീജയുടെ അമ്മമ്മയും മെർലിന്റെ അമ്മാമ്മയും ഓടിപ്പോകുന്ന
കുട്ടിയെ വാത്സല്യത്തോടെ നോക്കി.എന്നിട്ടവർ തൃശ്ശൂര് മഹിമ തുടർന്നു.

‘തൃശ്ശൂർകാർക്ക് ആ നാടും ഭാഷയും അത്ര പ്രിയം തന്നെ’.
****

” മേനോൻ മാഷെ അമ്പലത്തില്ക്ക്യാ?”

അല്ലാണ്ട് എങ്ങണ്ട ഞാൻ *പൂവ്വാ വാസോ… ഈ നേരം വെളുക്കുമ്പോ?,

“ശര്യാ…”,ചെത്തുകാരൻ വാസു തലച്ചൊറിഞ്ഞു.

“പണ്യോക്കെ നന്നായി ഇണ്ടപ്പോ നെനക്ക്?”

“പണി കൊറവാ… ഇതന്നെ ചെയ്യാൻ *ആവാതില്ലാണ്ടതായി, *ക്ടാങ്ങൾക്ക് തെങ്ങേറാനൊന്നും വയ്യാത്രേ…”

“ഇവറ്റങ്ങൾക്ക് ഇത് എന്തിന്റെ സൂക്കേടാ… എല്ലിന്റെ ഉള്ളില് വറ്റ് കുത്തണ കേട്… അല്ലാണ്ട്.
വെറുതെ *ഗഡോൾടെ കൂടെ ചെത്തിനടക്കാ ല്ലേ?”

“മൂത്തോനു ഇത്തിരി സ്വർണപ്പണീ ണ്ടുപ്പൊ, ആ ശിവേട്ടന്റെ മോന്റെ കൂടെ.”

“ഉവ്വോ…ശിവന്റെ ആ ഗ്രഹിണി ചെക്കനോ?”

“മേനോൻ മാഷ്ടെ കണ്ണു നിറേ കേറണ്ട… അവനൊക്കെ ഇപ്പൊ പഴേ *തല്ലിപ്പൊളി ഒന്നല്ലാട്ടോ.”

“ഒരു *എരപരാതി ആയിർന്നൂലോ അവന്റച്ഛൻ ശിവൻ, ചെക്കൻ ന്നാലും മിടുക്കനാല്ലെ?”

“ങും…അയാളെ ഒര് *വസ്ത്തൂന്നും കൊള്ളില്ല, ഒര് *വെശ മൻഷ്യനാ.”

“ന്നാലും ചെക്കന്റെ കയ്യില് *ചിക്കിലിണ്ട് ലോ അതു മതീന്നെ. സുഖായിട്ട് കഴ്യാലോ.”

” ഒന്നു വലിഞ്ഞു നടക്ക് മാഷെ …നിക്ക് തെരക്ക്ണ്ട്‌ ”

“നീ പോക്കടാ … നിക്ക് അവടാരും വായുവലിച്ചു ചാവാൻ കെടക്കണില്ല… ഓടി ചെല്ലണ്ട കാര്യല്ല്യ , ദേ… ആ ജോസപ്പ് *വരണ്ണ്ണ്ട് ടാ …ഞാൻ അവന്റെ കൂടെ നടന്നോളാം “.

***
“ന്താ… ജോസപ്പേ…മാർക്കറ്റേ പോയിട്ടാല്ലേ..”
“അതെ… പെരുന്നാളല്ലേ… കൊറച്ച് *ബ്രാല് വാങ്ങാൻ പോയതാ, പെങ്ങന്മാര് വരൂലോ…പുളിമാങ്ങീട്ടു വെച്ചാല് നല്ല ടേസ്റ്റല്ലേ…”

” പെരുന്നാള് പള്ളിപരിപാടി അടിപൊളില്ല്യെ ഈ കൊല്ലം? “, മേനോൻ ചോദ്യമിട്ടു.

“അല്ലാണ്ട് പിന്നെ… ലൂർദ് പള്ളീല് നടത്തേക്ക്യാള് ഭയങ്കരാക്കാനാണ് പിള്ളേര് നോക്കണേ, അവര്ക്കു പുത്തൻപള്ള്യ ബെസ്റ്റ് ന്ന് കാട്ടാൻ പെരുന്നാളിനല്ലേ പറ്റാ?”

“അതേതെ…ഒര് പണീം തൊരോം ഇല്ലാത്ത കൊറേ ജാതികള് ഇണ്ടല്ലോ… അങ്ങാടി കുണ്ടാക്കി നടക്കണ കാണുമ്പ തന്നെ ചെപ്പകുറ്റിക്കു ഒര് *പൂശ്യാ കൊടുക്കാൻ തോന്നണേ. ഞാൻ ഇതില് കൊറേണ്ണത്തിനെ പഠിപ്പിച്ചതാ… ”

“ഉം… അതാ ഈ പിള്ളേര് ഇങ്ങിന്യായെ മാഷെ?, ജോസഫ് അടക്കിച്ചിരിച്ചു.

“നിയ്യ്‌ മ്മളെ *വാരീ ല്ലേ…നെനക്ക് ഞാൻ വെച്ചട്ടുണ്ടടാ… “, അവർ രണ്ടുപേരും ചേർന്നു പൊട്ടിച്ചിരിച്ചു.

നർമം ചാലിച്ച കളിയാക്കലുകൾ ഇരുവരേയും ചിരിപ്പിച്ചു ഒഴുകുന്ന തൃശ്ശൂർ ഭാഷയുടെ നനവാണ്.

***

“ടാ ചെക്കാ… *കുടുംമത്തു കേറാറായില്ലേ, *വൈന്നാരാവണത് നെനക്ക് കണ്ടൂടെ?,ഷേളി മകനെ വിളിച്ചു.

“നെന്റെ… ല്ലേ സന്താനം, എങ്ങിന്യാ പിന്നെ നേര്യാവാ?, അമ്മാമ്മ സ്കോർ ചെയ്തു.”

“ങും… കൊരണ തള്ള തൊടങ്ങി. നാലു കാലുമ്മെ വരണ അവന്റെ അപ്പനൊരു കുറ്റോം…ല്ല്യ, കുറ്റപ്പടി നിക്ക്യ… ഉം… മ്മള് വല്ലൊരടെ അടുക്കളപ്പണിക്ക് പോയിട്ടാ കുടുംമ്മം കഴിയണെന്ന് അറിയില്ലേ ഈ *സാധനത്തിന്?”

“കുളിച്ചട്ടു നിന്റെ *കൂറത്തുണി മാറടാ, നെനക്ക് പരീക്ഷക്ക്‌ *പടിക്കണ്ടേ?”
കഴിഞ്ഞ *പ്രാശ്യത്തെപ്പോലെ മൊട്ട വേടിച്ചു കൊണ്ടന്നാ ഞാൻ നെന്റെ *പൊറം പൊളിക്കും ട്ടോ. “, ഷേളി മോന്റെ നേരെ തിരിഞ്ഞു.

“വെശന്നട്ട് കണ്ണ് കാണാൻ വയ്യ…എന്തൂട്ടാന്ന് പലഹാരമ്മേ?”, ചെക്കൻ അടുക്കളയിൽ പരുങ്ങി നടന്നു.

“അവന് നെറച്ചു തിന്നാൻ കൊടുക്കടീ… അവനു *എല തലക്കലാ സാമർഥ്യം.”

“ദേ… കൊന്തമണി അടിക്കുണ്…”, അമ്മാമ്മ കൊന്ത തിരഞ്ഞു.

“ഈ അമ്മാമ്മക്ക് എന്തിന്റെ കേടാ?, എപ്പ നോക്ക്യാലും ചെവീല് മൂട്ട പോയപോലെ.”

“അതിന് *ചിന്നന്യാ പിന്നെ ഞാൻ മാര്യോള് ല്ലേ…പോരു കാട്ടാ…*വെട്ക്ക് സോഭാവം. ”

“എന്താടി പറഞ്ഞെ?

“ഒന്നൂല്യ… മാവുമ്ന്നു മാങ്ങ വീണു… ഓട് പൊട്ടീന്നാ തോന്നണേ.”

“ഈശന്റമ്മേ… ഇത് വല്യേ ഇത് വല്യേ തൊന്തരവായീലോ, അവള്ടെ കുട്ടിക്കലം പോലെ വീർപ്പിച്ചു കെട്ട്യേ മോന്ത കണ്ടപ്പോ തോന്നീടാർന്നു, ഇന്ന് ഓട് പൊട്ടും ന്ന് “, അമ്മാമ്മ കൊന്തയുരുട്ടി.

“കൊന്ത കഴിഞ്ഞോ മ്മേ? ”

“എന്താടി?”, അമ്മാമ്മ വിളിച്ചു ചോദിച്ചു.

“ദേ… കൊറച്ച് *കുഴിയപ്പാ… ജോസപ്പേട്ടന്റെ വീട്ടീന്നു തന്നതാ… നല്ല *പതംണ്ട് “, അവൾ പലഹാരം നീട്ടി.

“നീ കഴിച്ചോടീ…? ദാ ഇവിടിരുന്നു കഴിച്ചോ…, ആ *പുല്ലായ ഇങ്ങട് വലിച്ചിട് ”
“ചെക്കന് കൊടുത്തില്ലേ ടീ?, മറിയം മരുമകളെ ചേർത്തിരുത്തി.

“പിന്നില്യ … അവൻ ഇഷ്ടം പോലെ തിന്നൂന്നെയ്, അമ്മ തിന്നോ.”, ഷേളി ചിരിച്ചു.

പെരുന്നാൾ വിശേഷം പറഞ്ഞു പലഹാരമധുരം നുണഞ്ഞു അവർക്കിടയിലൂടെ ഒരു സന്ധ്യ കടന്നുപോയി.

******

ബസ്സിറങ്ങി  ശ്രീജയും മെർലിനും നടന്നു.
“ശ്രീജേ… പ്രകാശേട്ടന്റെ കല്യാണം എങ്ങനുണ്ടാർന്നു? ”

“ഭയങ്കര സംഭവാർന്നൂട്ടാ… അടിപൊളി, സദ്യ എന്ത് രസാർന്നൂ ന്നാ… പഴം പ്രഥമൻ കലക്കി. ”

“കുന്തം…ഔ… തീറ്റപ്രാന്തി…പെണ്ണിനെ കാണാൻ ഭംഗീണ്ടാ? ”

“അതോ… ഒരു എല്ലൻകോലി, നെറണ്ട്… ന്നാലും *മൊഖം കാണാൻ ഒരു സുഖല്യ നിക്ക് ഇഷ്ടായില്ല . ”

“ഇപ്പൊക്കെ സ്ലിം ബ്യൂട്ടി ആയാലാ കാര്യം, ഉണ്ടമണ്യോളെ ആർക്കും വേണ്ടാട്ടോ.”

“ആയ്ക്കോട്ടെ… ഞാൻ ഉണ്ടമണി ആയതോണ്ട് നിനക്കു വല്യേ ചേതൊന്നും ഇല്ലല്ലോ… ഞാൻ സഹിച്ചു”, ശ്രീജ ചുണ്ടു കൂർപ്പിച്ചു.

“നീ പെണങ്ങ്യ ശ്രീജേ?, മെർലിൻ വേവലാതിപ്പെട്ടു.

“പിന്നെ… എനിക്കതല്ലേ പണി, നിയ്യ്‌ വെല്യേ ഭാരിച്ച കാര്യം അന്വേഷിക്കാണ്ട് വേഗം നടന്നോ… അല്ലെങ്ങി… വൈക്യാല് പ്രിൻസി കന്യാസ്ത്രീ ചീത്ത പറഞ്ഞു കണ്ണു പൊട്ടിക്കും. ”

“ശ്രീജ മേനോന് ചീത്ത ഇത്തിരി കടുപ്പത്തില് കിട്ടും, ആ സിസ്റ്റിനെ നിന്റെ  അച്ഛൻ അറിയണതല്ലേ?

“ങും… അതാ കൊഴപ്പം… മെർലിൻ ജോസഫിനേം വെറുതെ വിടില്ലാട്ടോ “, ശ്രീജ അവളെ നോക്കി കണ്ണിറുക്കി.

“അയ്യോ…”, അവർ  തൃശൂരിന്റെ  ‘കൂട്ടുകാര്യോള്’  നടത്തത്തിന് വേഗം കൂട്ടി.

***

“ടാ… ഡിജോ, ഒന്നു വേഗം  എറങ്യെ…എന്തോരം നേരായി ഞാൻ കാത്തുനിക്കണ്… കൊടമാറ്റം തൊടങ്ങാറായി, ശ്രീജിത്ത് തിരക്കുക്കൂട്ടി.

“ഒന്നും പറയന്റിഷ്ട്ടാ …വഴീല് എന്താ തെരക്ക്?”

“പിന്നെ തൃശ്ശൂർ പൂരത്തിന് തെരക്ക് ഇണ്ടാവില്ലേ, ഇവൻ എന്തൂട്ടാ പറയണേ?”

” നിനക്ക് അറിയാണ്ട… എളേമ്മടെ വീട്ടീന്നു ഇറങ്ങാൻ കൊറച്ച് വൈകി, പിന്നെ നൂറേ നൂറില് ഒരു പെട്യ പെടച്ചു. കത്തിച്ചു വിട്ടു, റൗണ്ടില് എത്ത്യേപ്പോ ഒരു രക്ഷേല്യ…തെരക്ക്, അതാ വൈക്ക്യേ.”

“ങും.. ങും.. ഒന്നു പോടാ വെറുതെ ഗുണ്ടടിക്കാണ്ട്. നിന്നെ എനിക്കറിയില്ലേ… അവന്റെ സ്പീഡ് നൂറേ…ങും… ഇമ്മിണി നീ നൂറില് പോകും ”

“അതുപോട്ടെ, നിന്റെ ഫോണൊക്കെ ഫുള്ള് ചാർജല്ലേ? ‘യു’ ട്യൂബില് ഇക്കൊല്ലത്തെ കൊടമാറ്റോം വെടിക്കെട്ടും ഇടണം, മ്മക്ക് സംഗതി കളറാക്കണം ട്ടാ. ”

“അതന്നെ…രണ്ട് സൈഡിലെ ആനോളേം ശരിക്ക് കാട്ടണം. മുപ്പത് എണ്ണം മ്മ്‌ടെ വടക്ക്നാഥന്റെ മുന്നില് ഒരുങ്ങി നിക്കണത് ആൾക്കാര് അങ്ങട് കാണട്ടെ ന്നേയ്.”

ഒഴുകുന്ന അനേകായിരങ്ങളുടെ ഇടയിൽ, ആഘോഷപ്രിയരുടെ നാട്ടിൽ, തൃശ്ശൂരിന്റെ വികാരമായ പൂരത്തിന് അവരും നിന്നു.

“പാറേമക്കാവ് കാശു കൊറേ പൊട്ടിച്ചിട്ട്ണ്ട് ന്നാ കേക്കണേ”, ശ്രീജിത്ത്‌ ഒരു വലിയ രഹസ്യം കെട്ടഴിച്ചു.

“ഉവ്വ്… തേങ്ങേടെ മൂടണ്…നിനക്കു വല്ല വട്ടുണ്ടോ? അത് അവര് എല്ലാ കൊല്ലോം ഇങ്ങനെ കാച്ചും”, ഡിജോ വിടാൻ ഭാവമില്ല.

“തിരുവമ്പാടി അമ്പലക്കാര് കലക്കുന്നാ എനിക്ക് തോന്നണേ “.

“ഒന്നു മിണ്ടാണ്ട് നിന്നെ ന്റെ പിള്ളേരെ… കാണാൻ പോണ പൂരം പറഞ്ഞറിക്ക്യണോ “, അടുത്തു നിന്നിരുന്ന തല നരച്ചയാൾ പറഞ്ഞു.

“നീയ്യങ്ങട് നീങ്ങി നിന്നെ ഡിജോ, ഈ തന്തപ്പിടീടെ അടുത്ത് നിന്നാ ശര്യാവില്ല.”
ശ്രീജിത്തും ഡിജോയും തിക്കിത്തിരക്കി നീങ്ങി, പൂരപ്പറമ്പിൽ ജനക്കൂട്ടത്തിലെ ഒരു പൊട്ടായി മാറി.

“എന്താ ഡിജോ അവടെ നടക്കണെ?”
“ആ ഗഡികള് ചുട്ട അലമ്പാണല്ലോ, ഡിജോ പെരുവിരലിൽ ഊന്നി പൊന്തി എത്തിനോക്കി..

“അത് കഴിഞ്ഞക്കൊല്ലം അടീണ്ടാക്കെ ടീമ്സാ… ദേ… അവരെ പോലീസ് പൊക്കി.”
“ഉം… അവന്മാര് പെശകാ… ശരിക്ക്  രണ്ടെണ്ണം കിട്ടണം”.

“ദേ… അതു അവരായിക്കോളും,നീ അങ്ങ്ട് നോക്കടാ ഡിജോ…ആ പൊട്ടണ അമിട്ടു നല്ല ബെസ്റ്റ് കളറ്, നല്ല രസണ്ട് ല്ലേ? ”

*****

മേനോൻ മാഷും ജോസഫ് ചേട്ടനും അവരുടെ അമ്മമാരും കുടുംബവും  അയൽക്കാരും നാട്ടുകാരും കൂട്ടുകൂടിയും അവരുടെ ഹൃദയവികാരങ്ങളും ആശകളും പരിഭവങ്ങളും കുശുമ്പും പൊങ്ങച്ചവും സ്നേഹവും കരുതലും, പരസ്പരം കൊണ്ടും കൊടുത്തും, തൃശ്ശൂർ ഭാഷയുടെ സരസമായ ഒഴുക്കിലൂടെ ഒഴുകി നീങ്ങുന്നു.

തലമുറകളായി പകർന്നു കിട്ടുന്ന ഭാഷയിലൂടെ സംവദിക്കുന്നത്, ഒരു ജനതയുടെ സംസ്ക്കാരം രൂപപ്പെടുത്തുന്ന ആശയങ്ങളും  രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരങ്ങളുമാണ്. അതുകൊണ്ട് തന്നെ മനസ്സിൽ പതിഞ്ഞ ഭാഷാശീലുകൾ ലോകത്തിൽ എവിടെ വെച്ചു കേട്ടാലും നമ്മൾ പെട്ടെന്നു അതിലേക്കു ആകർഷിക്കപ്പെടുന്നു.

അമ്മിഞ്ഞ പാലോടൊപ്പം ചുണ്ടിൽ ചുരത്തിയ മാതൃഭാഷയുടെ മധുരം.
മധുരിക്കുന്ന മലയാളത്തിന്റെ നടുവിലെ അല്ലിയായി മധുരം ചുരത്തുന്നു, തൃശ്ശൂർ മലയാളം.

തൃശ്ശൂർ ജീവിതത്തിന്റെ താളം, മറ്റേതു  പ്രദേശത്തെ പോലെയും, ഉപയോഗിക്കുന്ന വാക്കുകളുടേയും അവയുടെ ഉച്ചാരണത്തിന്റെ കയറ്റിയിറക്കങ്ങളിലൂടേയും തുടിച്ചു കൊണ്ടിരിക്കുന്നു.ഒരു ജനതയുടെ ആത്മാവും ജീവസ്പന്ദനവുമാണല്ലോ അവരുടെ ഭാഷ.

***
വാൽകഷ്ണം : ” തൃശ്ശൂർ പൂരത്തിന്, അമിട്ടാ പൊട്ടി, മേപ്പട്ടാ പോയിട്ട്, പൊട്ടി വിരിഞ്ഞട്ട്, കീഴ്പ്പട്ടാ വീണു… ഇപ്പ എന്തൂട്ടാ ഇണ്ടായേ?

സ്വയം ‘ട്രോളി’ ചിരിക്കുന്ന തൃശ്ശൂർക്കാരെ പോലെയുള്ള സരസപ്രിയരെ ഈ ഭൂമിയിൽ വേറെ കിട്ടോ??? 😂
***

പദാവലി
—————
*ഗുട്ടൻസ്… രഹസ്യം
ആവത്  …. ആരോഗ്യം
പൗശന്യം… കുശുമ്പ്
ക്ടാവ്…. കുട്ടി
മൊഖം… മുഖം
എല…… ഇല
മ്മടെ…. നമ്മുടെ
അങ്ങട്ട്…. അങ്ങോട്ട്‌
ഇങ്ങട്ട്….. ഇങ്ങോട്ട്
ബ്രാല്…. വരാൽ
തല്ലിപ്പൊളി…കുഴപ്പക്കാരൻ
വെശ…. പാവം
എരപരാതി…. പാവം
ചിക്കിലി…. പണം
പൂശി… അടിച്ചു.
വാരുക… കളിയാക്കുക
വൈന്നേരം… വൈകുന്നേരം
പൊറം…. പുറം.
ജാതികള്…. കൂട്ടർ
പ്രാശ്യം…. പ്രാവശ്യം
കുറ്റപ്പടി…. കുറ്റം മുഴുവൻ
കുഴിയപ്പം…. ഉണ്ണിയപ്പം
പടിക്കുക…..പഠിക്കുക
എല…. ഇല
കൂറത്തുണി…. മുഷിഞ്ഞ തുണി
കൊരണ…. ശല്യം ഉണ്ടാകുന്നയാൾ
വെടക്ക്… ചീത്ത
സോഭാവം… സ്വഭാവം
ചിന്നൻ… മറവി രോഗം

മാര്യോള്…. മരുമകൾ
എല്ലംകോലി…. വണ്ണം കുറഞ്ഞവൾ
ഉണ്ടമണി…. തടിച്ചവൾമനുഷ്ൻ…. മനുഷ്യൻ
വൈക്യാല്…. വൈകിയാൽ
സിസ്റ്റ് ….സിസ്റ്റർ
ചേതം…. നഷ്ടം
ഗഡി… സുഹൃത്ത്‌
ഗുണ്ട് അടിക്കുക… പെരുപ്പിച്ചു പറയുക.
കലക്കും… ഗംഭീരമാകും.
തന്തപ്പിടി…. വൃദ്ധൻ
അലമ്പ്…. വഴക്ക്
ജ്യാതി…. തരം
കത്തിച്ചു വിടുക…. വേഗം ഓടിക്കുക
മൊതല്…. മുതൽ
കുടുംമ്മം…..കുടുംബം
*******

Post Views: 37
0
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.