Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനുഭവങ്ങളുടെ മാന്ത്രികത
അനുഭവം

അനുഭവങ്ങളുടെ മാന്ത്രികത

By DrMini NarendranAugust 18, 2023Updated:August 18, 2023No Comments2 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ നല്ലതും, ചീത്തയുമുണ്ട്.

കയ്പ്പും , മധുരവുമുണ്ട്.

രാവും ,പകലുമുണ്ട്.

വേനലും, ശൈത്യവുമുണ്ട്.

 

ജീവിതം അങ്ങിനെയാണ്.

അത് നിറയെ അനുഭവങ്ങളാണ്…

സാധ്യമാകുന്ന എല്ലാ രീതിയിലും അതിനെ അടുത്തറിയണം… അനുഭവിക്കണം…

അനുഭവങ്ങളെ ഒരിക്കലും ഭയപ്പെടരുത്. ഭയത്താൽ നയിക്കപ്പെടരുത്.

 

കൗതുകം സന്തോഷം അതുമല്ലെങ്കിൽ ചില നിമിഷങ്ങളോടുള്ള തോന്നുന്ന ഇഷ്ടം ചിലതിനോടുള്ള മോഹം ഇതൊക്കെയാണ് പല പൊള്ളുന്ന സത്യങ്ങളിലും കാൽ തെറ്റി വീണുപോകുമ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്ന കാരണങ്ങൾ. മനസ്സിന്റെയും ചിന്തകളുടെയും സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യം അറിഞ്ഞവർക്ക് മാത്രമേ ജീവിതവും, സൗഹൃദവും, പ്രണയവും, കാമവും, സർഗ്ഗാത്മകതയും ശരിയായി അനുഭവിക്കുവാൻ കഴിയൂ. അവർക്ക് മാത്രമേ സ്വന്തം മനസ്സിനെ തിരിച്ചറിയുവാൻ കഴിയൂ. സ്വതന്ത്രമായ മനസ്സും, ചിന്തകളും, ശരീരവുമുള്ളവർക്ക് മാത്രമേ സത്യത്തിന്റെയും പരമാനന്ദത്തിന്റെയും പ്രണയത്തിന്റെയും, പ്രതാപത്തിന്റെയും, ഭംഗിയുടെയുമൊക്കെ ഹിമാലയ സമാനമായ അവസ്ഥകൾ മനസ്സിലാവൂ.

 

കാലേകൂട്ടിയുള്ള തീരുമാനങ്ങൾ ഇല്ലാതെ തികച്ചും അപ്രതീക്ഷിതമായി ജീവിതത്തെ സമീപിക്കുന്നതിൽ ഒരു പ്രത്യേക ഭംഗിയുണ്ട്. അപ്പോഴൊക്കെ ജീവിതത്തിനു ഒരു പുതുമയും യുവത്വവുമുണ്ട്. ഒരു ഒഴുക്കുണ്ട് അതിന്. ഒട്ടേറെ ഭംഗിയുള്ള, ആശ്ചര്യം നിറഞ്ഞ നിമിഷങ്ങൾ നമുക്ക് മുന്നിലേക്ക് നീക്കി വയ്ക്കപ്പെടാൻ ഉണ്ടാവും.

 

 

വെറുതെ ഇരുന്നതുകൊണ്ടായില്ല. മലമറിക്കണം എന്നല്ല പറഞ്ഞു വരുന്നത്‌. എന്നാൽ മനസ്സ് കൊണ്ട് സാഹസികരാകണം. മനസ്സിന്റെ സാഹസികതകൾ

നഷ്ടപ്പെടുത്തുവാനുള്ളതല്ല. നമ്മൾ സാഹസികരാകുന്നതിന്റെ പേരിൽ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടുവാനുമില്ല. അത്ര സുഖമുള്ള വഴികളാണ് സാഹസങ്ങൾ നിറഞ്ഞത് എന്നല്ല പറയുന്നത്. പക്ഷെ ചിന്തകൾ, സ്വപ്നങ്ങൾ, ഓർമ്മകൾ, സങ്കല്പങ്ങൾ എന്നിവയിൽ കൂടി നമ്മൾ അവിടെ വളരുകയാണ്. സ്വത്വത്തിന്റെ (Soul) സ്വാഭാവികമായ വളർച്ചയാണ് അത്.

 

നമ്മളെ എടുത്തങ്ങ് ലയിപ്പിച്ചു കളയുന്ന കാവ്യാത്മകമായ രീതികളുണ്ട് ജീവിതത്തിൽ. അനുഭൂതികളും അനുഭവങ്ങളും പലവിധമായ വികാരങ്ങളും എല്ലാം ഒഴുകി വന്ന് മനസ്സിനോട് ഒട്ടുന്ന നേരങ്ങളാണ് അതൊക്കെ. സ്വയം നിർവചിച്ച ജീവിത വഴികളോട് അറിയാതലിഞ്ഞു കീഴ്പ്പെട്ടു പോകുന്ന അവസ്ഥ. . മനസ്സിന്റെ ഇഷ്ടങ്ങൾക്ക് കാതോർത്തു വീണ്ടും ആഴങ്ങളിലേക്ക് ഇറങ്ങി ഇറങ്ങി ചെല്ലുമ്പോൾ അവിടെ ആത്മാവിന്റെ ഇടപെടൽ ഉണ്ടാകും പകരം വെക്കുവാനില്ലാത്തതെന്ന് നമ്മളെക്കൊണ്ടു തോന്നിപ്പിക്കുന്ന ആത്മ ബന്ധങ്ങൾ…അപ്പോൾ

മനസ്സിന്റെ ജാലകങ്ങൾ അദ്ഭുതങ്ങളിലേക്ക് നമ്മളെ എത്തിക്കും.IMG-20230805-WA0167nIZlFhE

Post Views: 26
2
DrMini Narendran

ഡോ. മിനി നരേന്ദ്രൻ തിരുവനന്തപുരം സ്വദേശി. അദ്ധ്യാപിക സൈക്കോളജിക്കൽ കൗൺസിലർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ. ആംഗലേയ ഭാഷയിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ഓൺലൈൻ മാധ്യമ രംഗത്തും സജീവമായി തുടരുന്നു. ഉൾകാഴ്ചകൾ പോസിറ്റീവ് വൈബ്സ് എന്ന പേരിൽ "spotify " ചാനലിലൂടെ പോഡ്കാസ്റ്റ്കളും ചെയ്തു വരുന്നു. ഇംഗ്ലീഷ് ഭാഷയിൽ Memories, Petals, Dew Drops, Rhythm of silence പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ എന്റെ കുറിപ്പുകൾ, കുട്ടികളും മാനസീകാ രോഗ്യവും , സത് ചിന്തകൾ, കൂടാതെ ലഹരിയ്ക്ക് എതിരായുള്ള പ്രവർത്തങ്ങളുടെ ഭാഗമായി വർജ്ജിക്കു രാസലഹരി സ്വീകരിക്കു ജീവലഹരി എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പോയട്രി ക്ലബ്ബിന്റെ അവാർഡ് , പ്ലാനറ്റ് മാഗസിന്റെ ഔട്ട്‌ സ്റ്റാൻഡിങ് വുമൺ അവാർഡ്, വർത്തി വെൽനെസ്സ് ഫൌണ്ടേഷന്റെ സമൂഹ്യ പ്രതിബദ്ധതയുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പ്രതിഷ്ഠ പുരസ് കാർ, കൂടാതെ സമശ്രീ ഡോക്ടർ സുകുമാർ അഴിക്കോട് അവാർഡ്, മലയാളി കൾച്ചറൽ ഫോറം അവാർഡ് , മലയാറ്റൂർ കർമ്മ ശ്രേഷ്ഠ അവാർഡ് സർഗ്ഗശ്രീ അവാർഡ്, നവഭാവന ഡോക്ടർ അയ്യപ്പപണിക്കർ അവാർഡ് , ഒടുവിലായി കേരള ഗ്രാമസ്വരാജ് ഫൌണ്ടേഷൻ സുഗത കുമാരി സാഹിത്യ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.