Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രവാസി
ജീവിതം

പ്രവാസി

By Nisha Suresh kurupAugust 18, 2023No Comments2 Mins Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് അയാൾ ഒരു പ്രവാസിയായിരുന്നു. പ്രായത്തിന്റെ അവശതകളാൽ മടങ്ങി പോകാൻ കഴിയാതെ ജോലി ചെയ്യാൻ ആരോഗ്യമില്ലാതായ മനുഷ്യൻ. കൗമാര സ്വപ്നങ്ങൾ കണ്ട് കൊതി തീരും മുൻപെ വീട്ടിലെ പ്രാരാബ്ധങ്ങളാൽ വിദേശത്ത് പോകേണ്ടി വന്നവൻ. നാടും വീടും മാതാപിതാക്കളെയും പിരിഞ്ഞു ഭാഷ പോലും അറിയാത്ത നാട്ടിൽ ആദ്യമൊക്കെ കരഞ്ഞ് തീർത്തവൻ. പിന്നെ പിന്നെ കല്ലായി തീർന്ന മനസുമായി ചോര നീരാക്കി പണിയെടുത്തവൻ. ഉള്ളിലെ സങ്കടം പുറത്ത് വരാതെ രാത്രിയും പകലും മറന്ന് അധ്വാനിച്ചയാൾ.

മാസം തോറും കിട്ടുന്ന ശമ്പളം കടബാദ്ധ്യതയുടെയും സഹോദരിമാരുടെ വിവാഹത്തിന്റെയും കണക്കുകളായി നാട്ടിലേക്ക് ഒഴുകിയപ്പോൾ ഉണക്ക ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് അയാൾ വീണ്ടും തന്റെ കടമകളിലേക്ക്  കടന്നു. സഹോദരിമാരുടെ കല്യാണം ലീവ് കിട്ടാത്തതിനാൽ നേരിട്ട് കാണാൻ  കഴിയാതെ വീഡിയോയിലും ഫോട്ടോകളിലും കണ്ടു സംത്യപ്തിയടഞ്ഞവൻ. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ കിട്ടുന്ന തുച്ഛമായ ലീവിൽ നാട്ടിൽ വരുമ്പോൾ വീട്ടുകാർ, ബന്ധുക്കൾ, കൂട്ടുകാർ, നാട്ടുകാർ അങ്ങനെ ഓരോരോരുത്തരും അവരുടെ ആവശ്യങ്ങളുടെ പട്ടികകൾ നിരത്തുമ്പോൾ എതിർക്കാൻ കഴിവില്ലാതെ എല്ലാം നിറവേറ്റുന്നവൻ.

എല്ലാവർക്കും പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു അവനവിടെ വിദേശത്ത് സുഖമല്ലെ കാശ് അടിച്ചു വാരുകയല്ലേ? മണലാരണ്യത്തിലെ  ചൂടിൽ വിയർപ്പായി പുറത്തേക്ക് ചോര തുള്ളികൾ പൊടിയുന്നതോർത്ത് അയാളപ്പോൾ ചിരിക്കും. വീട്ടുകാർ പോലും അയാൾക്കൊരു ജീവിതം വേണമെന്ന് ഓർത്തില്ല. ഒടുവിൽ അയാൾ തനിക്കായി ഒരു കൂട്ട് വേണമെന്ന് പറഞ്ഞപ്പോൾ  സഹോദരിമാരുടെ പ്രസവം, അവരുടെ വീടുവെയ്പ്പ് അങ്ങനെ നീളുന്ന ബാധ്യതകൾ ബന്ധുക്കൾ മുന്നിലേക്കിട്ടു. എന്നിട്ടും ദൈവഹിതം പോലെ അയാളുടെ വിവാഹം നടന്നു. മധുവിധു മാറും മുൻപെ  മടക്കയാത്രയ്ക്കു സമയമായപ്പോൾ പൊട്ടിക്കരഞ്ഞ ഭാര്യയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുമ്പോൾ അയാളുടെ ഉള്ളം വിങ്ങിപ്പൊട്ടിയത് ആരും  അറിയാതിരിക്കാൻ അയാൾ പാടുപെട്ടു. കത്തിലൂടെയും  ഫോണിലൂടെയും അയാളുമവളും ഹൃദയങ്ങൾ കൈമാറുമ്പോൾ മരുഭൂമിയായ അയാളുടെ മനസിന് അത് ഒരു ചെറു നീരുറവയായി. ഏറെ താമസിയാതെ അവൾ ഗർഭിണിയാണെന്ന വാർത്ത അയാളെ തേടിയെത്തി. തന്റെ റൂമിലെ കിടക്കയിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തയാൾ സ്വപ്നങ്ങൾ നെയ്തു.

പിന്നെയും മാസങ്ങൾ കടന്നു പോയി. തന്റെ ആദ്യത്തെ കൺമണിയെ കാണാനോ ഭാര്യ അനുഭവിക്കുന്ന വേദനയ്ക്ക് കൂട്ടിരിക്കാനോ, ലീവ് കിട്ടാതെ ഒറ്റയ്ക്കയാൾ വെരുകിനെ പോലെ നടന്നു. ഒടുവിൽ കുഞ്ഞ് ജനിച്ച വിവരം ഫോണിലറിഞ്ഞയാൾ ജോലി സ്ഥലത്തുള്ള കൂട്ടുകാർക്ക് പാർട്ടി നടത്തി നിർവൃതി പൂണ്ടു. പിന്നെയും വർഷങ്ങൾ കഴിഞ്ഞു. ഇടയ്ക്ക് നാട്ടിൽ വന്നും പോയും അതിനിടയിൽ വീണ്ടും ഒരു കുഞ്ഞ് ജനിച്ചും വർഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. പ്രാരാബ്ധങ്ങൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വീട് വെയ്പ്പ്, മക്കളുടെ പഠിത്തം, വീട്ടു ചെലവുകൾ മക്കളുടെ ജോലി,  വിവാഹം അങ്ങനെ നീണ്ടു നീണ്ടു ഉത്തരവാദിത്തങ്ങൾക്കിടയിൽ ഓണം, വിഷു,റംസാൻ, ക്രിസ്മസ്  ആഘോഷങ്ങൾ വീട്ടുകാർ നടത്തിയപ്പോൾ അയാൾ എന്നും ഒരേ ഭക്ഷണവും ജീവിത ശൈലിയുമായി മുന്നോട്ട് പോയി.

ഒടുവിൽ രോഗങ്ങൾ അയാളെ തേടി വന്നപ്പോൾ എല്ലാം മതിയാക്കി നാട്ടിലെത്തിയ അയാളെ വരവേറ്റത് അവഗണനകളായിരുന്നു. അയാളിൽ നിന്നുള്ള നേട്ടങ്ങൾ നിലച്ചപ്പോൾ സ്വന്തം വീട്ടിൽ പോലും അയാൾ അന്യനായി. താങ്ങാവാൻ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു നാൾ  ആശ്വാസമായിരുന്ന അവൾ ഒന്നും പറയാതെ അയാളെ തനിച്ചാക്കി എന്നെന്നേക്കുമായി യാത്ര പോയപ്പോൾ തീർത്തും അവശനായി തീർന്നു അയാൾ. അവളുടെ തണുത്ത ദേഹത്തിനരുകിൽ മരവിച്ച മനസുമായി ഇരിയ്ക്കുമ്പോൾ ചിന്തകൾ അയാളെ വേട്ടയാടി.  ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോൾ രണ്ടോ മൂന്നോ മാസം മാത്രം ജീവിച്ച ദാമ്പത്യം, പിന്നെ കത്തുകളിലും ഫോണിലുമുള്ള നെടുവീർപ്പുകൾ. എല്ലാം അവസാനിച്ച് അവശതയിലെങ്കിലും പരസ്പരം താങ്ങും തണലുമാകാമെന്ന് കരുതിയപ്പോൾ അവളും അയാളെ ഒറ്റയ്ക്കാക്കി പോയി. പിന്നെയും ഒന്നും ചെയ്യാനില്ലാതെ കഴിച്ചോ, കുടിച്ചോ എന്നൊന്നും ചോദിക്കാനില്ലാതെ പ്രായത്തെക്കാൾ വ്യദ്ധനായ അയാൾ വരാന്തയിലെ കസേരയിൽ ഇരിയ്ക്കെ അകത്ത് അച്ഛനെ തുടർന്ന് ആരു നോക്കും എന്നുള്ള മക്കളുടെ തർക്കം കേട്ടു. എരിഞ്ഞ് തീരാത്ത അവളുടെ പട്ടടയിലേക്ക് അയാളുടെ കണ്ണുകൾ വെറുതെ പതിച്ചു. അപ്പോൾ അയാളുടെ ഹൃദയത്തിലെ വിങ്ങൽ പുറത്തേക്ക് ഒഴുകിയത് തടയാൻ അയാൾക്ക് കഴിഞ്ഞില്ല…

നിഷാബാബു

Post Views: 21
0
Nisha Suresh kurup
  • Website

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിയ്ക്കുന്നു😍😍

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.