Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » OTP അഥവാ “ഒരു തരം പറ്റിക്കൽ”.
അനുഭവം നര്‍മം

OTP അഥവാ “ഒരു തരം പറ്റിക്കൽ”.

By Biju R SAugust 23, 2023No Comments4 Mins Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ ഇറങ്ങാൻ ലേറ്റ് ആയതിനാൽ ഓഫീസിലേക്ക് തിരക്കിട്ട് ഡ്രൈവ് ചെയ്യവേ ആണ് ആ കാൾ വന്നത്.

“സാർ ഒരു കൊറിയർ ഉണ്ട് ”

“ഇത്ര രാവിലെയോ?” എന്ന ചോദ്യമാണ് ആദ്യം വന്നതെങ്കിലും “ഒകെ ” എന്ന മറുപടി ആണ് പറഞ്ഞത്.

“ഞാൻ സാറിൻ്റെ ഫ്ലാറ്റിനടുത്ത് ഉണ്ട്. സാർ ഉണ്ടോ ?”

മലയാളത്തിലായിരുന്നെങ്കിൽ ആ മൂഡിൽ ഞാൻ ഉണ്ടില്ല എന്നോ മറ്റോ പറഞ്ഞേനെ. കൊറിയറുകാരൻ ഹിന്ദിയിൽ “ഹേ , ക്യാ ?” എന്ന് ചോദിച്ചതിനാൽ മറുപടി “ഹെ , ഹോ , നഹിം ” എന്നാണ് പറഞ്ഞത്.

പണ്ടേ ഞാൻ ഹിന്ദി ഗ്രാമറിൽ അഗ്രഗണ്യനാണ്. എൻ്റെ ഹിന്ദി കേട്ട് ഡിപ്രെഷൻ വന്ന് മലയാളം പഠിച്ച പല ഹിന്ദിക്കാരും പാകിസ്ഥാനികളും എൻ്റെ ഒപ്പം ജോലിനോക്കിയിട്ടുണ്ട്

“പരന്തു വൈഫ് അവിടെ ഉണ്ട്, അവളുടെ കയ്യിൽ കൊടുത്താൽ മതി” ഞാൻ തുടർന്നു

“നഹിം.. വൈഫിൻ്റെ കയ്യിൽ കൊടുക്കാൻ പറ്റില്ല”

എൻ്റെ പരന്തു കേട്ടിട്ടാണോ , വൈഫ് എന്ന് കേട്ടിട്ടാണോ അവൻ അങ്ങനെ പറഞ്ഞത് എന്ന ശങ്കയിൽ ഞാൻ ചോദിച്ചു

“എന്താ കൊടുത്താൽ ?” എനിക്ക് അൽപ്പം ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“OTP ചാഹിയേ സാർ”

എൻ്റെ സകല നാഡീ ഞരമ്പുകളിലൂടെയും വൈദ്യുതി പ്രവാഹം നടത്തി കൊണ്ട് ആ OTP ശബ്ദം ചെവിയിൽ മുഴങ്ങി.

ദുബായ് പൊലീസെന്നും, UAE സെൻട്രൽ ബാങ്കെന്നും ഒക്കെ പറഞ്ഞ് വിളിച്ചിട്ട് OTP കൊടുക്കാത്ത ആളാണ് ഞാൻ. ഹമ്മ്… പിന്നെയാണ് ഒരു കൊറിയർ എന്ന് പറഞ്ഞ് OTP വാങ്ങാൻ വന്നിരിക്കുന്ന ഒരുത്തൻ. ഞാൻ പരമപുച്ഛത്തിൽ പറഞ്ഞു.

“തരില്ല ”

“സാർ , ചാഹിയേ ” അവൻ ഒന്ന് കൂടെ ശ്രമിച്ചു.

“നിൻ്റെ സാർ ചാഹിയേയും , ചാർ സാഹിയെയും ഒന്നും കേൾക്കണ്ട , OTP നഹിം നഹിം നഹിം . നഹിം എന്ന് വച്ചാൽ നഹിം ” അവൻ ചോദിച്ചത് എൻ്റെ കിഡ്നി ആയിരുന്നെങ്കിൽ പോലും എനിക്ക് ഇത്ര ദേഷ്യം വരുമായിരുന്നില്ല.

“സാർ OTP തന്നില്ലെങ്കിൽ സാധനം തിരിച്ചയക്കേണ്ടി വരും” അവൻ ഒരു വിരട്ടൽ സ്റ്റൈലിൽ ആയി.

“നീ തിരിച്ചോ മറിച്ചോ അയച്ചോ . അല്ലേൽ നീ എടുത്തോ.. അതും അല്ലേൽ ആ ഓടയിൽ കളഞ്ഞേക്ക്” ഞാനും വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല.

“സാർ ഇതൊരു ഇന്റർനാഷണൽ കൊറിയർ ആണ്. ഐ മൈൽ ഒരു ഇന്റർനാഷണൽ കമ്പനി ആണ്” അവൻ സംഗതി മറ്റൊരു രീതിയിൽ തിരിച്ചു വിടാൻ നോക്കി.

“ഐ മൈലോ, യു മൈലോ, വേറെ എന്ത് മയിലോ ആയിക്കോട്ടെ, ഞാൻ OTP തരില്ല ” ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.

ഡ്രൈവിങ്ങിനിടയിൽ എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു ഐ മൈലിനെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അതേ നമ്പറിൽ നിന്നും ഒന്ന് കൂടി കാൾ വന്നെങ്കിലും ഞാൻ എടുത്തില്ല.

ഒടുവിൽ ഓഫീസിലെത്തി കാർ പാർക്ക് ചെയ്ത ഉടനേ ഫോൺ എടുത്ത് മെസ്സേജസ് ഒന്ന് നോക്കി. ഒരു ഐ മൈലിൽ നിന്നും രണ്ടു SMS വന്നിട്ടുണ്ട്. ഒന്ന് ഒരു ഓർഡർ നമ്പർ ഇന്ന് ഡെലിവറി ചെയ്യും എന്നും, രണ്ടാമത്തെ മെസ്സേജ് ആ ഡെലിവറി വരുമ്പോൾ കൊടുക്കേണ്ട OTP യും ആയിരിന്നു.

ഒന്ന് കൺഫ്യൂഷൻ ആയ ഞാൻ ആ ഓർഡർ നമ്പർ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. അടുത്തിടെ കണ്ട ആമസോൺ ഓർഡർ പോലെ ഇരിക്കുന്നല്ലോ എന്ന് ഓർത്തുകൊണ്ട് ആമസോൺ ആപ്പ് തുറന്നു . അവിടെ എൻ്റെ ലാസ്റ്റ് ഓർഡർ കണ്ട് ഞാൻ ഞെട്ടി. മകന് പ്രൊജക്റ്റ് ആവശ്യത്തിനായി ചെയ്ത ആ ഓർഡറിൽ അതേ ഓർഡർ നമ്പർ!!!. അതിനടുത്തായി ഒരു സ്റ്റാർ ഇട്ട് ഒരു കുറിപ്പും “ഇത് ഒരു ഇന്റർനാഷണൽ ഷിപ്മെന്റ് ആയതിനാൽ ഐ മൈൽസ് എന്ന കമ്പനി ആവും ഇത് ഡെലിവർ ചെയ്യുക ”

നേരത്തെ വൈദ്യതി പ്രവാഹം ഉണ്ടായ എൻ്റെ സപ്ത നാഡികളും ഇപ്പോൾ ഷോക്ക് അടിച്ചപോലെ തളർന്നുപോയി. അറിയാതെ കൈ കാറിൻ്റെ ഹോൺ പിടിച്ചു ചുമ്മാ ഞെക്കി. വഴിയേ പോയ രണ്ടു പേർ പാർക്ക് ചെയ്തു കിടന്ന കാറിനുള്ളിൽ നിന്നുള്ള ഹോണടി കേട്ട് എൻ്റെ പിതാമഹന്മാരെ സ്മരിച്ചു. ഞാൻ അടഞ്ഞ കാറിനുള്ളിൽ ഇരുന്ന് ആമസോണിൻ്റെ അപ്പനായ ജെഫ് ബിസോസിനെയും ഐ മൈൽസിൻ്റെ പേരറിയാത്ത അപ്പനേയും ഉച്ചത്തിൽ ചീത്തപറഞ്ഞ് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു.

അല്പം ആശ്വാസം വന്നപ്പോൾ സംഭവത്തിൻ്റെ ഗുരുതരാവസ്ഥ മനസ്സിലായ ഞാൻ വേഗം കാൾ വന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. എൻഗേജ്ഡ് ടോൺ കേട്ടത് കൊണ്ട് തന്നെ മിടിക്കുന്ന ഹൃദയത്തോടെ വളരെ വേഗം ഓഫീസിൽ എത്തിയിട്ട് ഞാൻ ഓഫീസ് ഫോണിൽ നിന്ന് വീണ്ടും ശ്രമിച്ചു. അയാൾ എൻ്റെ നമ്പർ കണ്ടിട്ട് എടുത്തില്ലെങ്കിലോ? എന്നിട്ടും സ്ഥിതി തഥൈവ. അരമണിക്കൂർ ഇടവിട്ടുള്ള മൂന്നാമത്തെ വിളിയിൽ ആണ് അയാൾ ഫോൺ എടുത്ത്.

“യെ .. മേ ഹും ..”എൻ്റെ മുറിഹിന്ദി അരികൊക്കെ രാകി മയപ്പെടുത്തി സ്നേഹപുരസ്സരം തുടങ്ങി.
അവൻ്റെ “ക്യാ ചാഹിയേയിൽ” എൻ്റെ പാർസൽ ഓടയിൽ ഇട്ടതിൻ്റെ ലക്ഷണം ഉണ്ടായിരുന്നു.

“മേരാ കൊറിയർ ചാഹിയെ, ആപ്‌കോ OTP ചാഹിയേ”

എൻ്റെ ഹിന്ദിയിലെ പ്രാഗൽഭ്യം കേട്ടിട്ടാവണം അവൻ തിരിച്ചൊന്നും പറഞ്ഞില്ല.

ഒടുവിൽ ഞാൻ ഒരു വിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. സാധനം ഇട്ടത് ഏതു ഓടയിൽ ആണെന്ന് പറഞ്ഞാൽ മതി. ഞാൻ വന്നു എടുത്തോളാം എന്നതിൽ തുടങ്ങി, ഒരു നാലു ഭയ്യാ വിളിയും , അഞ്ചാറ് സോറി പറച്ചിലും കഴിഞ്ഞപ്പോൾ, അവൻ സാധനം വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞു. ഒറ്റ കണ്ടീഷനിൽ.. ഞാൻ തന്നെ OTP കൊടുത്ത് അത് കൈപ്പറ്റണം.

പ്രോജക്റ്റ് പൊട്ടിയാൽ മകനിൽ നിന്നുണ്ടാകാവുന്ന പ്രത്യാഘാതം ഓർത്ത് അവൻ്റെ എല്ലാ കണ്ടിഷനും ഒപ്പിട്ടു നൽകിയിട്ട് വൈകുന്നേരം കാണാം എന്ന് പറഞ്ഞ് ഫോൺ വച്ചു.

വൈകിട്ട്, മദീനയിൽ നിന്നുള്ള പലവ്യഞ്ജന ഡെലിവറി വന്നപ്പോഴും വെള്ളം ബോട്ടിലുകളുടെ ഡെലിവറി വന്നപ്പോഴും  ഞാൻ ഹൃദയമിടിപ്പോടെ പോയി വാതിൽ തുറന്നു. അപ്പോഴൊക്കെ ഞാൻ എൻ്റെ ചിറികൾ ഒരു നേർരേഖ പോലെ വലിച്ചു നീട്ടി ചിരി പോലെ ഒരു സാധനം മുഖത്ത് ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പതിവില്ലാത്ത ആ ചിരിരൂപം കണ്ട അവർ രണ്ടുപേരും  എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പതറുന്നുണ്ടായിരിന്നു.

ഒടുവിൽ മൂന്നാമത്തെ ബെല്ലടിയിൽ എൻ്റെ OTP നായകൻ പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും കഴിഞ്ഞ ചിരികളുടെ ഫലമായി മുഖം കോടിയിരുന്നതിനാൽ, പുറത്തു വച്ച് കണ്ടാൽ അവൻ എന്നെ തിരിച്ചറിയില്ല എന്നെനിക്കുറപ്പായിരിന്നു. ഒടുവിൽ OTP കൊടുത്ത് സാധനം കൈപ്പറ്റുമ്പോഴേക്കും അവന് എന്നോടുള്ള ദേഷ്യം ഒക്കെ മാറിക്കഴിഞ്ഞിരുന്നു!!!. ബിൽകുൽ സച്ച് ☺ (ബില്ല് കുലച്ചാലും ഇല്ലെങ്കിലും സത്യം).. 🙏🙏🙏

Post Views: 15
5
Biju R S

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.