Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരുത്തി
തുടർക്കഥ / സീരീസ് പാരന്റിങ് ബന്ധങ്ങൾ വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ഒരുത്തി

By Shiju KPSeptember 2, 2023Updated:December 4, 20237 Comments4 Mins Read1,166 Views
Bookmark Now
Please login to bookmark Close

No account yet? Register

അച്ഛന്റെ മുറിയുടെ വാതിൽ തുറന്ന് അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു.

“അച്ഛൻ ഉറങ്ങിയോ?”

ഒരനക്കവുമില്ല. മുത്തുലക്ഷ്മി താഴെ പായയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. അവളച്ഛന്റെ അടുത്തിരുന്നു.

“പത്തു വർഷം മുമ്പ് ഞാനിവിടെ വന്നു കേറിയത് മുതൽ എന്ന് ഇറക്കി വിടുമെന്ന് കാത്തിരിക്കുകയാണ്. അവൻ ചെയ്യുന്നതിന്റെ കൂലി അവന്റെ മക്കൾ കൊടുക്കും എന്ന് അച്ഛന്റെ അവസ്ഥ കണ്ടിട്ടും അവന് മനസ്സിലായിട്ടില്ല.”

പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവളവിടെ എന്തൊക്കെയോ ആലോചിച്ചിരുന്നു.

“ഞാൻ നാളെ പോവും. രാവിലെ കാണാൻ കഴിയില്ല. ശരി അച്ഛാ.”

അവൾ ധൃതിയിൽ എഴുന്നേറ്റു. പെട്ടന്ന് അവളുടെ കയ്യിൽ അയാൾ മുറുക്കെ പിടിച്ചു നിലവിളിച്ചു.

“അയ്യോ! മോളേ രാജി,പോവല്ലേ!!”

അവൾ ഞെട്ടി പോയി. അച്ഛന്റെ കോടിപ്പോയ വായിലേക്ക് അവൾ നോക്കി. അച്ഛൻ തന്നെയാണോ ഇത് പറഞ്ഞത്. അതോ എനിക്ക് തോന്നിയതാണോ? മുത്തു ലക്ഷ്മി ഞെട്ടി എഴുന്നേറ്റ് വന്നു.

“അപ്പാ, എന്നാച്ച്? തണ്ണി വേണമാ? എന്ന ചേച്ചി?”

“ഒന്നുമില്ല. നീ കിടന്നോ. അച്ഛന്റെ അടുത്ത് ഞാനിരിക്കാം.”

അവൾ അച്ഛന്റെ അടുത്തിരുന്നു. അച്ഛൻ എന്നെങ്കിലും മോളേന്ന് വിളിച്ചതായി ഓർമയിലില്ല. പക്ഷെ ആയൊരു വിളിയിൽ ഞാനെല്ലാം മറക്കില്ലച്ഛാ.അവളോരോന്ന് ഓർത്തു അവിടെയിരുന്നു. അച്ഛൻ അവളുടെ കൈയും പിടിച്ചു കണ്ണ് തുറന്ന് കിടന്നു.കയ്യാകെ വിയർത്തു നനഞ്ഞു. കണ്ണും നിറഞ്ഞൊഴുകുന്നു.ഏഴു കൊല്ലം മുമ്പ് വരെ ഈ വീടടക്കി വാണ ആളാണ് അച്ഛൻ.

അച്ഛന്റെ അലർച്ചയും അമ്മയുടെ തൂണും മറഞ്ഞു നിന്നുള്ള തേങ്ങലുമാണ് എന്റെ, അല്ല അവന്റെയും, ബാല്യകാല സ്മരണകളിൽ അധികവും. ഞാനന്ന് പത്തിൽ പഠിക്കുകയാ. അപ്പോ അവനേഴിൽ.ചെടിക്ക് നനക്കാത്തതിന് ഞങ്ങളെ വീടിന്റെ വെളിയിലിറക്കി വാതിൽ അടച്ചു കുറ്റിയിട്ടു അച്ഛൻ. എന്നിട്ട് ഞങ്ങൾ വാതിലിൽ തട്ടി വിളിച്ചു കരയുമ്പോൾ ഉള്ളിൽ നിന്ന് അലറി കൊണ്ട് “ഇതെന്റെ വീടാ. ഞാൻ പറഞ്ഞത് കേട്ട് നിൽക്കാമെങ്കിൽ തള്ളയും മക്കളും ഇവിടെ നിന്നാ മതി “എന്നും പറഞ്ഞു വാതിൽ തുറന്നു. പിന്നീടെന്നും സ്കൂളിൽ നിന്ന് വന്നാൽ ഒരിറക്ക് വെള്ളം പോലും കുടിക്കാതെ ഞങ്ങൾ ചെടിക്ക് നനക്കുമായിരുന്നു.

ഭയമായിരുന്നു എല്ലാവർക്കും. വക്കീലായത് കൊണ്ട് എതിർത്താൽ വല്ല കള്ള കേസും കൊടുത്ത് അകത്താക്കുമോ എന്നൊക്കെ നാട്ടിലെല്ലാവർക്കും പേടിയുണ്ടായിരുന്നു. കൂട്ടുകാരുടെ വീടുകളിൽ കളിക്കാൻ പോകുന്നതിന് ഞങ്ങളെ വിലക്കിയിരുന്നു. അവരാരും പേടിച്ച് ഇങ്ങോട്ടും വരില്ല. സ്നേഹം വറ്റി വരണ്ട ഒരു ബാല്യമായിരിന്നു ഞങ്ങളുടെ. അമ്മ അടുക്കളയിലെ കരിയും പുകയും ശ്വസിച്ചു വേദന തിന്നു ജീവിച്ചു മരിച്ച (അതോ മരിച്ചു ജീവിച്ചതോ) ഒരുടലാണ്. ലങ്‌സിൽ കാൻസർ വന്നിട്ട് അറിഞ്ഞില്ല. അവസാനം ശബ്ദം തീരെ പുറത്തേക്ക് വരാതായപ്പോഴാണ് ഡോക്ടറെ കാണിക്കുന്നത്. അതിന് അമ്മയുടെ ശബ്ദം എന്നെങ്കിലും പുറത്തേക്ക് കേട്ടിരുന്നോ?

എനിക്കിഷ്ടമില്ലാത്ത കല്യാണം കഴിപ്പിച്ചു വിട്ടപ്പോഴും, അവന് വീടും സ്വത്തുക്കളെല്ലാം എഴുതി കൊടുത്തപ്പോളും അമ്മയുടെ ശബ്ദം ആരെങ്കിലും കേട്ടിരുന്നോ? അയാളുടെ ഉപദ്രവം കുത്തുവാക്കിൽ നിന്ന് തുടങ്ങി ദേഹോപദ്രവം വരെ എത്തിയപ്പോഴാണ് ഞാനീ വീട്ടിലേക്ക് വീണ്ടും കയറി വന്നത്. അന്നും അച്ഛൻ പറഞ്ഞത് നിന്റെ ഒരു മോഹവും നടക്കില്ല. നിന്റെ മറ്റവൻ നാട് വിട്ടു. ഇനി ഇവിടെ വന്നു നിന്നിട്ട് കാര്യമില്ല. തിരിച്ചു ഭർത്താവിന്റെ അടുത്ത് പൊക്കോളാനാണ്. നെഞ്ച് പൊട്ടിക്കരഞ്ഞു കൊണ്ടാണന്ന് ഞാനിവിടന്ന് ഇറങ്ങി പോയത്. മരണം അല്ലാതെ വേറൊന്നും മുമ്പിൽ ഇല്ലാതിരുന്ന സമയത്താണ് അമ്മയുടെ രോഗത്തിന്റെ രൂപത്തിൽ എനിക്കൊരു വഴി തെളിഞ്ഞത്. അമ്മയെ നോക്കാൻ ആരുമില്ലാത്തത് കാരണം ഞാൻ ഇവിടെ വന്നു നിൽക്കുന്നത് അന്നച്ഛൻ വിലക്കിയില്ല. മൂന്ന് വർഷം ആശുപത്രിയും വീടുമായി ഓടി നടന്നു. അമ്മ പോയപ്പോൾ കുറെ നാൾ ശൂന്യതയായിരുന്നു. ഒന്നും ചെയ്യാനില്ലാത്തത് പോലെ. അങ്ങനെയാണ് ജോലിക്കുള്ള ശ്രമം തുടങ്ങിയത്. ഒരു ജോലി സംഘടിപ്പിച്ചു അയാൾക്കെതിരെ അടുത്ത മാസം തന്നെ ഒഴിമുറി കേസ് കൊടുത്തു. അപ്പോളേക്കും അച്ഛന് ആദ്യത്തെ സ്ട്രോക്ക് വന്നു. അമ്മ പോയപ്പോൾ അച്ഛൻ അറിഞ്ഞില്ല, ഇനി ആരും നോക്കാനില്ലെന്ന്.

രാജു അപ്പോഴേക്കും അച്ഛന്റെ സിംഹാസനം കയ്യടക്കി. അച്ഛന്റെ പ്രമാദമായ കേസുകളൊക്കെ അവൻ വാദിച്ചു തുടങ്ങി. അച്ഛന്റെ അതേ മുൻകോപവും ചെവിയിലെ പൂടയും അവന് പാരമ്പര്യമായി കിട്ടി. വിജിയെ കാണുമ്പോളാണ് സങ്കടം വരുന്നത്. അവളൊരു പഠിച്ച പെണ്ണല്ലേ? അമ്മയുടെ റോൾ അവൾക്ക് കൊടുത്തിട്ട് പോയത് പോലെയാണ്. ഈ വീട്ടിലിപ്പോ മുപ്പത്തഞ്ചു കൊല്ലം മുമ്പ് നടന്ന അതേ ജീവിത നാടക രംഗങ്ങളൊക്കെ തന്നെ വീണ്ടും അരങ്ങേറുന്നു. അലറുന്ന അച്ഛൻ, കരയുന്ന അമ്മ, പേടിച്ചിരണ്ട മക്കൾ. കഥാപാത്രങ്ങളുടെ പേരും മുഖവും മാത്രം മാറി. കഥയും പരിസരവും പഴയത് തന്നെ.

അച്ഛനും ഞാനുമാണിവിടെ അധിക പറ്റ്. ഞങ്ങളും കൂടി ഇറങ്ങി കൊടുത്താൽ അവനച്ഛന്റെ വേഷം നിറഞ്ഞാടാം. അവനെങ്ങനെ കഴിയുന്നു ഇതിനൊക്കെ? എന്റെ കൂടെ എല്ലാം അനുഭവിച്ച എന്റെ ആങ്ങള ചെക്കൻ തന്നെയല്ലേയവൻ? ടോക്സിക് ആയ അച്ഛന്മാരുടെ ആൺമക്കൾ അത് പോലെയാകുമായിരിക്കും. ആണായാൽ കുടുംബം ഭരിക്കണം, എല്ലാവരെയും പേടിപ്പിച്ചു കാൽക്കീഴിൽ നിർത്തണം എന്നല്ലേ അവനും ചെറുപ്പം മുതൽ കണ്ട് വളർന്നത്. അതാണ് ശരിയെന്നു അവനും കരുതുന്നുണ്ടാകും.
ഞാനെന്നെങ്കിലും ഭർത്താവിന്റെ കൂടെ പോകുമെന്ന് അവൻ വിചാരിച്ചു. ഒരാഴ്ച മുമ്പാണ് വിധി വന്നത്. കോടതി എനിക്കനുകൂലമായി വിധിച്ചു. രാജുവിന് അപമാനം ആണത്രേ ഞാനിങ്ങനെ താലി പൊട്ടിച്ചു ഇവിടെ നിക്കുന്നത്. അവന്റെ മക്കൾക്ക് ഞാനൊരു മോശം എക്സാമ്പിൾ ആണെന്ന്. ഒരാഴ്ച മുമ്പ് വരെ ഞാൻ തിരിച്ചു പോകുമെന്നും അയാളുടെ ബന്ധുത്വം തിരിച്ചു കിട്ടുമെന്നും അയാളുടെ പദവി വെച്ച് അവന് ഉയർന്ന സോഷ്യൽ സ്റ്റാറ്റസ് കിട്ടുമെന്നൊക്കെ അവൻ പകൽക്കിനാവ് കണ്ടത് എങ്ങനെയാണെന്റെ തെറ്റാവുന്നത്? ഏതായാലും അവനിവിടന്ന് ഇറങ്ങാൻ പറഞ്ഞു. നാളെ ലേഡീസ് ഹോസ്റ്റലിൽ പോകാൻ റെഡി ആയിരിക്കുന്ന എന്നോട് അച്ഛൻ ഇങ്ങനെ പറഞ്ഞാൽ ഞാനെന്ത് ചെയ്യും?
അച്ഛനെ അവൻ നോക്കില്ല. ഈ മുറിയിലേക്ക് അവൻ തിരിഞ്ഞ് നോക്കാറു പോലുമില്ല. ഞാൻ കൂടി ഇറങ്ങിയാൽ അച്ഛന്റെ കാര്യം കൂടുതൽ കഷ്ടം ആകും.അച്ഛന്റെ ഭക്ഷണത്തിനു വരെ കണക്ക് പറയുന്ന ഒരാങ്ങള. അച്ഛനെയും കൊണ്ട് ഇവിടന്ന് ഇറങ്ങുക തന്നെ. പക്ഷെ എങ്ങോട്ട്? ഈ ഒരു രാത്രി കഴിഞ്ഞാൽ അച്ഛനെ താമസിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം എവിടെയാണ് ? അച്ഛനെയും കൊണ്ട് ഹോസ്റ്റലിൽ പോകാൻ പറ്റില്ല. വാടകക്ക് ഒരു വീട് എടുക്കാനുള്ള വരുമാനമൊന്നും ഇപ്പോളില്ല. എന്ത് ചെയ്യും? അവൾ ആ രാത്രി മുഴുവൻ ഉറങ്ങാതെയിരുന്നു ആലോചിച്ചു. പെട്ടെന്നെന്തോ ഓർത്തത് പോലെയവൾ ഫോൺ കയ്യിലെടുത്തു.

തുടരും

രണ്ടാം ഭാഗം – ഒരുത്തി 2

Post Views: 216
8
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

7 Comments

  1. Pingback: ഒരുത്തി 5 - By Shiju KP - കൂട്ടക്ഷരങ്ങൾ

  2. Neethu V. R on November 16, 2023 1:47 PM

    🔥👌

    Reply
  3. Pingback: ഒരുത്തി 4 - By Shiju KP - കൂട്ടക്ഷരങ്ങൾ

  4. Silvy Michael on September 14, 2023 11:29 AM

    Nannayittund

    Reply
  5. Shreeja R on September 10, 2023 6:50 AM

    👌
    👌
    നന്നായിട്ടുണ്ട്

    Reply
  6. Sunandha Mahesh on September 7, 2023 2:32 PM

    അസ്സലായിട്ടുണ്ട്,
    നല്ലൊരു പ്രമേയം 👍

    Reply
    • Nafs nafs on October 30, 2023 5:12 PM

      തുടക്കം ഗംഭീരം👍🔥🔥

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.