നെഞ്ചോട് ചേർത്തു നെറ്റിയിൽ മുകരുന്ന ചുണ്ടുകൾ പകരും കരുതൽ,
പാൽമണം മാറാത്ത പിഞ്ചിളം ചുണ്ടുകൾ പകരുമനുഭൂതി,
പ്രണയം പകരുന്ന ചുണ്ടുകൾ നാണം വിടർത്തുന്നു കവിളിണയിൽ,
സ്നേഹം ,പ്രണയം, വാത്സല്യമങ്ങനെ ചുംബനങ്ങൾക്ക് മുഖങ്ങളേറെ,
അന്ത്യ ചുംബനത്തിന്റെ അണമുറിയാത്ത കണ്ണുനീർ പ്രവാഹവും
ആദ്യചുംബനത്തിന്റെ അനുഭൂതിയൂം
മറവികൾക്കതീതം മാനസത്തിൽ,
ഉമ്മയെന്നതുണ്മയാവുന്നതു ഇരുമനസ്സുകളിലെ അകലങ്ങളലിയുമ്പോഴല്ലോ…
***നിഷിബ എം നിഷി***

1 Comment
ഏറെ സ്നേഹം സന്തോഷം