Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്നലെകൾ
ഓർമ്മകൾ

ഇന്നലെകൾ

By mini georgeSeptember 28, 20235 Comments3 Mins Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

പഴയ കാല ഓർമകളിലേക്ക് മനസ്സ്‌ പായുമ്പോൾ ഞാൻ എത്തിച്ചേരുക ഒരു കറുത്ത് തടിച്ച സ്ത്രീ രൂപത്തിലാണ്. “കൊച്ചിക്ക”എന്ന വിളിപ്പേരുമായി പുറംപണിക്കായി ഞങ്ങളുടെ വീട്ടിൽ വന്നിരുന്ന ആയമ്മ വീട്ടിലെ ഒരു അവിഭാജ്യഘടകമായിരുന്നു.
രാവിലെ മുറ്റം അടി കഴിഞ്ഞാൽ, കരിപ്പാത്രങ്ങളെല്ലാം തെങ്ങിൻ ചുവട്ടിലേക്ക് മാറ്റി ചാമ്പലും ചകിരിയും വച്ചമർത്തി തേച്ചുവെളുപ്പിച്ചു, കലങ്ങളിലെല്ലാം വെള്ളം കോരി നിറച്ചതിന് ശേഷം നേരം വൈകിയോ എന്ന സന്ദേഹത്തോടെ അപ്പുറത്തുള്ള വീട്ടിലേക്കു ഓടുന്ന ഓട്ടം എന്റെ മനസ്സിലുണ്ട്. അവിടുത്തെ പണികൾക്ക് ശേഷം പഴങ്കഞ്ഞി കുടിക്കാനായി വരുന്ന ആയമ്മ വലിയ മൺകലത്തിൽനിന്നും കവിടിപിഞ്ഞാണത്തിലേക്കു മാറ്റിയ ചോറിൽ പഴയ കറിയോടൊപ്പം രണ്ടു പച്ചമുളക് കൂടി കടിച്ചു തിന്നുന്നതു കാണാനായി ഞാനവിടെ ചുറ്റിക്കറങ്ങി നിൽക്കുമായിരുന്നു.
വീണ്ടും മുഷിഞ്ഞ തുണികളുമായി തുടങ്ങുന്ന മല്ലയുദ്ധം. അതിനു ശേഷം തെങ്ങോലയിൽ നിന്ന് ഈർക്കിൽ ചൂലുണ്ടാക്കുകയോ തഴപ്പായ നെയ്യുകയോ ചെയ്യുന്നത് കാണാം. ഉച്ച കഴിഞ്ഞാവട്ടെ കുതിർത്തു വച്ചിരിക്കുന്ന അരി ഇടിച്ചു വറത്തു വെക്കുകയോ അവലോസ്പൊടിയോ, സമ്മന്തി പൊടിയോ മറ്റു പലഹാരങ്ങളോ അല്ലെങ്കിൽ ഏത്തക്കായോ,കപ്പയോ ലഭ്യത അനുസരിച്ചു ഉപ്പേരികൾ വറക്കുകയോ ആകും.

കൊയ്ത്തുകാലത്തു അതിരാവിലെ തന്നെ പണികൾ തീർത്തിട്ട് കണ്ടത്തിലേക്കു ഓടുന്നത് കാണാം. ഇടകൃഷിയായ എള്ളിന്റെയോ പയറിന്റെയോ ജോലിയോ അല്ലെങ്കിൽ തരാതരം ലഭ്യമായ ഏതു പണിയും ചെയ്യുമായിരുന്നു അവർ. ഏതു വിധ കൃഷിപ്പണിക്കും സമർത്ഥ ആയതു കാരണം ഒട്ടുംതന്നെ ഒഴിവില്ല താനും.
മകര മാസത്തിലെ മരച്ചീനി ഉണക്കുന്ന സമയത്താണ് നാട്ടിലെ പള്ളിപ്പെരുനാൾ. രാത്രി മുഴുവൻ കപ്പ അരിയലും പുഴുങ്ങലും ഒക്കെ നടക്കുമ്പോൾ പള്ളിയിൽ നിന്നും റാസയുടെ വരവുണ്ടാവും. മെഴുകുതിരി പിടിച്ചു ആൾക്കൂട്ടത്തിലേക്കു നോക്കി നിൽക്കുന്ന എന്റെ പുറകിലായി ആയമ്മയും ഉണ്ടാവും. അമ്മ കാണാതെ ആ തടിച്ച മടിശീലയിൽ നിന്നും പല തവണ ആഞ്ഞിലിക്കുരു വറത്തതും കപ്പലണ്ടിയും പെരുന്നാൾ മിട്ടായിയുമൊക്കെ രഹസ്യമായി ചോദിച്ചു വാങ്ങികഴിച്ചപ്പോലുള്ള ആ രുചി ഇന്നും നാവിൻതുമ്പിലെവിടെയോ ഉണ്ട് .
തെങ്ങുകയറുന്ന ദിവസം എനിക്ക് നല്ല കരിക്കു നോക്കിചെത്തിതരുമ്പോഴും, പഴുത്ത മൂവാണ്ടൻമാങ്ങാ ആരുംകാണാതെ പെറുക്കി തരുമ്പോഴും എന്തോ ഒരു പ്രത്യേക അടുപ്പം ഞാനനുഭവിച്ചിരുന്നു.കുഞ്ഞുകോഴികുഞ്ഞുങ്ങൾക്കു അസുഖം വരുമ്പോൾ കിണ്ണത്തിന്റെ അടിയിൽ വച്ച് കൊട്ടികൊട്ടി അതു നടക്കുന്നത് വരെ അതിനെ പരിപാലിക്കുന്നത് ഒരു നാട്ടുവൈദ്യമാണെന്നു എന്നെ പഠിപ്പിച്ചതും ആയമ്മയാണ്.
ഇങ്ങനെയൊക്കെ നടന്ന എന്റെ ജീവിതത്തിലെ ആ കാലഘട്ടത്തിനു ശേഷം കോളേജ്‌ പഠനത്തിനായി നഗരത്തിലേക്ക് താമസം മാറ്റിയപ്പോഴും എന്റെ ഉള്ളിൽ ആ കരുതലും സ്നേഹവും എന്നും നിറഞ്ഞു നിന്നിരുന്നു.അവധിക്കു വരുമ്പോൾ മോളുക്കുട്ടിയെ എന്ന വിളിയുമായി ഓടി എത്തുന്ന ആയമ്മയും ഞാനും തിരക്കിട്ടു നാട്ടുവിശേഷങ്ങൾ കൈമാറുമായിരുന്നു .
എന്റെ വീട്ടിലും ക്രമേണ മിക്സിയും ഗ്രൈൻഡറും വാഷിംഗ് മെഷീനും ഒക്കെ സ്ഥാനം പിടിച്ചു. പുറം പണികളും കുറഞ്ഞു.ആയമ്മയുടെ പ്രായവും കൂടി. വിവാഹശേഷം വല്ലപ്പോഴും തറവാട്ടിലേക്ക് എത്തുന്ന എന്നെ കാണാൻ വരുമ്പോൾ എന്റെ കൈയിൽ നിന്നും കിട്ടുന്നതെന്തും വാങ്ങി കണ്ണിൽ ചേർത്ത് മടിയിൽ വയ്ക്കും. വിശേഷങ്ങൾ ഒക്കെ കേട്ടതിനു ശേഷം മടങ്ങും.

കുറെനാളുകൾക്കു ശേഷം ഒരോണത്തിന്റെ അവധിക്ക് നാട്ടിൽപോയി. അമ്മയുടെ ഒപ്പം കുറച്ചു ദിവസം നിൽക്കണം, പഴയ കൂട്ടുകാരെ തപ്പി എടുക്കണം, പല പല പദ്ധതികളായിരുന്നു മനസ്സിൽ. എത്തി ചേർന്ന ഉടനെ അമ്മ പറഞ്ഞു. ഊണ് റെഡി ആയിട്ടുണ്ട്, നീ കുഞ്ഞിനും ജോജോയ്ക്കും കൊടുത്തോളു. ഞാനിപ്പം വരാം.ഇന്ന് നമ്മുടെ കൊച്ചിക്ക മരിച്ചു. ശവദാഹം ഉച്ചക്കാണ്. എനിക്ക് അവിടം വരെ ഒന്ന് പോകണം, എന്തെങ്കിലും കൊടുക്കണം. താഴത്തെപറമ്പിൽ നിന്ന് മാവ് മുറിച്ചു കൊണ്ട് പോയി. നിങ്ങൾ വരുന്നത് കൊണ്ടാണ് ഞാൻ ഇതുവരെ പോകാഞ്ഞത്.
എന്ത്, കൊച്ചിക്ക മരിച്ചുവെന്നോ? എനിക്ക് വിശ്വസിക്കാനായില്ല. എന്നിലെ പഴയ കുട്ടിവീണ്ടുംഉണർന്നു. തോളിൽകിടന്നുറങ്ങുന്ന കുഞ്ഞിനെ ജോജോയുടെ അടുത്തേക്ക് കിടത്തി മറുപടിക്കു കാത്തു നിൽക്കാതെ ഞാനോടി ഗേറ്റ് കടന്നു.

വഴിയിലുടനീളം എന്റെ മനസ്സ് പിടികിട്ടാതെ വണ്ണം ഭൂതകാലത്തിലേക്കോടി നടന്നു.
ഇതാ കൺമുൻപിൽ കുളിച്ചു ശുഭ്രവസ്ത്രധാരിയായി ആയമ്മ. എന്റെ ദൈവമേ, ഇവർക്കിത്രയും സൗന്ദര്യമോ, ഒരിക്കലും ഇത്ര വൃത്തിയുള്ള വേഷം ധരിച്ചു കണ്ടിട്ടേയില്ലല്ലോ. “മോള് കുട്ടി”എന്ന വിളി അവിടെ മുഴങ്ങുന്നുവോ, കുഞ്ഞോളേന്തിയെ എന്ന് ചോദിക്കുന്നുവോ, ആർത്തലച്ചു വരുന്ന കണ്ണീരിനിടയിൽ എനിക്കാരെയും കാണാൻ കഴിയുന്നില്ലല്ലോ. വയ്യ, എനിക്ക് കണ്ടു നിൽക്കാനാവുന്നില്ല. ആ കാലുകൾ തൊട്ടു തലയിൽ വച്ചതിനു ശേഷം അമ്മയെ കാത്തു നിൽക്കുക പോലും ചെയ്യാതെ ഞാൻ തിരിച്ചു വീട്ടിലേക്കോടി ബാത്‌റൂമിൽ കയറി ഷവറിന്റെ കീഴിൽ അണപൊട്ടിയൊഴുകുന്ന എന്റെ സങ്കടങ്ങളെ അലിയിച്ചു കളയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

ചിത്രത്തിന് കടപ്പാട് : പിന്റെരെസ്റ്

Post Views: 40
3
mini george

അദ്ധ്യാപികയായിരുന്നു ഭർത്താവിന്റെ വിയോഗത്തിന് ശേഷം ഒറ്റയ്ക്ക് താമസം . വിരമിച്ചതിനു ശേഷം മക്കളോടൊപ്പവും വീട്ടുകാരുടെ ഒപ്പവും യാത്രകൾ ചെയ്യാറുണ്ട് . വായന , സിനിമ ,ആനുകാലിക സംഭവങ്ങൾ , ഇവയിലൊക്കെ താൽപ്പര്യം

5 Comments

  1. Anu Abraham on October 10, 2023 10:03 PM

    👌👌

    Reply
  2. Nishiba M on October 9, 2023 3:26 PM

    മനോഹരം. ഓർമ്മകളിലെ നോവ്. നന്നായി എഴുതി

    Reply
    • mini george on October 9, 2023 4:53 PM

      നീറുന്ന മനസ്സിന്റെ വേദന . നന്ദി

      Reply
  3. mini george on September 28, 2023 9:48 PM

    Thank you Silvy. ആദ്യമായി എഴുതിയതാണ് . പ്രോത്സാഹനത്തിന് നന്ദി

    Reply
  4. Silvy Michael on September 28, 2023 5:27 PM

    അസ്സലായി എഴുതി 👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.