Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനുരാഗി
കഥ ലൈംഗീകത വിവാഹം

അനുരാഗി

By Prajitha RajeshOctober 11, 2023Updated:October 11, 20236 Comments3 Mins Read143 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറ്റബോധത്തിൻ്റെ ചിലന്തി വലയിൽ നിന്നും ഒരു മോചനം വേണം. എത്ര നാൾ ഇങ്ങനെ കുരുങ്ങി കിടക്കും. മടുപ്പ് തോന്നുന്നു.. വല്ലാത്ത മടുപ്പ്!

“എന്താടോ താൻ ആലോചിക്കുന്നേ?”

മനുവിൻ്റെ ചുടു നിശ്വാസം പിൻകഴുത്തിൽ തട്ടിയതും ദീപ്തി ചിന്തയിൽ നിന്നുണർന്നു.

“ഏയ്‌.ഒന്നുമില്ലെടാ”..

അടിവയറിൽ ചുറ്റിയ മനുവിന്റെ കൈകൾ അഴിച്ചു മാറ്റി ദീപ്തി അകന്നു നിന്നു.

“ഹ…പറയെടോ..എന്തു പറ്റി?”

തൻ്റെ മുഖത്തേക്ക് മുഖം ചേർത്ത മനുവിൽ നിന്നും ചുണ്ടിൻ്റെ നനവിൽ നിന്നും ദീപ്തി വഴുതി മാറി.

“എന്താടോ ഇനി നിൻ്റെ ബിസിനസ് മാഗ്നറ്റ് ഭർത്താവിനെ കുറിച്ചു വല്ലതുമാണോ ആലോചന”!

എത്ര മറച്ചിട്ടും മനുവിന്റെ വാക്കുകളിൽ നിന്ന് വന്ന പുച്ഛം ദീപ്തി തിരിച്ചറിഞ്ഞു. അവനിൽ നിന്നാണോ താൻ ഇത്രയും കാലം ആശ്വാസവും പ്രണയവും തേടിയതെന്നോർത്ത് അവൾക്ക് സ്വയം വെറുപ്പ് തോന്നി.

“ഭർത്താവിനെ കുറിച്ചുള്ള ചിന്ത എൻ്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ നിൻ്റെ അടുത്ത് നിൽക്കില്ലായിരുന്നു. കൂടെ കിടക്കില്ലായിരുന്നു. കൂടുതൽ ഒന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത് മനൂ”

“ദീപ്തീ. ഈയിടെ ആയി നിനക്ക് വല്ലാത്ത മാറ്റമുണ്ട്. എന്താ നിൻ്റെ പ്രശ്നം?”

ദീപ്തിയുടെ കൈകളിൽ കൈ കോർത്ത് നെഞ്ചിലേക്ക് ചേർക്കാൻ ശ്രമിച്ച് അവൻ ചോദിച്ചു.
അവളുടെ മറുപടി പെട്ടന്നായിരുന്നു.

“മനൂ. നമുക്ക് ഇത് അവസാനിപ്പിച്ചാലോ”?

“ഇവിടം വരെ കൊണ്ടെത്തിച്ചത് എല്ലാം അവസാനിപ്പിക്കാനാണോ? നിനക്കിത് എന്താ പറ്റിയത്”?

മനുവിന് കുറേശ്ശെയായിദേഷ്യം വന്നു തുടങ്ങിയിരുന്നു. ആകെ കിട്ടിയ ഒരു ദിവസമാണ്. അത് നശിപ്പിക്കാനാണോ ഇവളുടെ പുറപ്പാട്.

“ഞാൻ കുറച്ച്‌ കാലമായി ശ്രദ്ധിക്കുന്നു. എൻ്റെ പല ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും മൗനമാണ് നിൻ്റെ ഉത്തരം. ഇന്ന് നീ മറുപടി പറഞ്ഞേ തീരൂ”

“എനിക്ക് ഇത് ഇനി വയ്യ മനൂ, കുറ്റബോധവും പേറി അദ്ദേഹത്തിൻ്റെ മുൻപിൽ അഭിനയിച്ച് മടുത്തു. നമുക്ക് ഇത് നിർത്താം”.

അവൻെ കൈകൾ വിടുവിച്ച് ദീപ്തി പറഞ്ഞു.

“കുറ്റബോധമോ? അതോ നിനക്ക് വേറെ ആരെയെങ്കിലും കിട്ടിയോ.”

“നിനക്ക് നാണമില്ലേ ഇങ്ങനെ സംസാരിക്കാൻ”.

മനുവിന്റെ ചോദ്യം കേട്ട് അവളുടെ നിയന്ത്രണം വിട്ടു. താൻ ഇത്രയും കാലം സ്നേഹിച്ചത് ഇങ്ങനെ ഒരുവനെയായിരുന്നോ.

“നീ ഒച്ച ഉയർത്തേണ്ട ദീപ്തി. ഇത്ര നാളും ഇല്ലാതിരുന്ന കുറ്റബോധം നിനക്ക് ഇപ്പോൾ എവിടെ നിന്നും വന്നു. ഭർത്താവിന്റെ തിരക്കുകളും ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന കുട്ടികളും നിൻ്റെ ഒറ്റപ്പെടലും ഒക്കെ നീ തന്നെയല്ലേ പറഞ്ഞിരുന്നത്.”

ഒരിക്കൽ താൻ പറഞ്ഞ ജീവിതം തനിക്കെതിരെ ആയുധമാവുന്നത് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

“അതേ.ഞാൻ തന്നെയാണ് പറഞ്ഞത്. അത് ഒരു നല്ല സുഹൃത്തിനോടുള്ള തുറന്നു പറച്ചിൽ ആയിരുന്നു. അല്ലാതെ എൻ്റെ കിടക്ക പങ്ക് വെക്കാനുള്ള ക്ഷണം ആയിരുന്നില്ല. എല്ലാം ഇവിടെ വരെ കൊണ്ട് എത്തിച്ചത് നീ ഒരാൾ ആണ്”.

ദീപ്തി പൊട്ടിത്തെറിച്ചു.

“ഹ.ഇപ്പോൾ ഞാൻ ആയോ കുറ്റക്കാരൻ. അല്ലാതെ സ്വമനസ്സാലെ നീ എൻ്റെയടുത്ത് വന്നതല്ല അല്ലേ?”

മനുവിന്റെ മൂർച്ചയുള്ള വാക്കുകൾ അവളെ വീണ്ടും വീണ്ടും കുത്തി നോവിച്ചു. വെളിച്ചം കൊതിച്ച് തീയിൽ വീണ ഈയാംപാറ്റയെ പോലെ അവൾ വെന്തുരുകി.

“അതെ. സ്വമനസ്സോടെ വന്ന ഞാനും എൻ്റെ സാഹചര്യങ്ങളെയും അവസ്ഥയേയും മുതലെടുത്ത നീയും ഒരേ പോലെ തെറ്റുകാരാണ്.അതുകൊണ്ടാ ഇങ്ങനൊരു തീരുമാനം ഞാൻ എടുത്തതും.നമുക്ക് ഇവിടെ അവസാനിപ്പിക്കാം..! എല്ലാം”

“അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ. ഇവിടെ വരെ കൊണ്ട് എത്തിച്ചത് പെട്ടെന്ന് ഒരു ദിവസം നിനക്ക് തോന്നുമ്പോൾ നിർത്താനല്ല. എനിക്ക് വേണമെന്ന് തോന്നുമ്പോഴൊക്കെയും നിന്നെ കിട്ടാൻ വേണ്ടിയാ. അതല്ലാ. നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ പറഞ്ഞേക്ക്. തെളിവുകൾ സഹിതം നിൻ്റെ  ഭർത്താവിന് വിശദമായ ഒരു മെയിൽ അയച്ചേക്കാം. എന്താ വേണോ”

സ്നേഹം കോരിച്ചൊരിയുന്ന കാമുകൻ്റെ മൂടുപടത്തിനു പുറകിൽ കാമം കണ്ണിൽ ഒളിപ്പിച്ച ചെന്നായയെ കണ്ട് അവൾ അമ്പരന്നു.

“എടാ..നീ..”
ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അവൾക്ക് വാക്കുകൾ പോലും കിട്ടാതായി.

“അതേടീ.. ഇനി നീ തീരുമാനിക്ക് എന്ത് വേണമെന്ന്. ആരും അറിയാതെ ഇങ്ങനെയൊക്കെ തന്നെ പോവണോ അതോ നിൻ്റെ ഭർത്താവ് ഈ കഥകൾ എല്ലാം അറിയണോ എന്ന്.”

ഒരു നിമിഷത്തിൽ നഷ്ടപ്പെട്ട മനസ്സാന്നിധ്യം ദീപ്തി തിരികെ പിടിച്ചു.

“ഒന്നു പോടാ. ധൈര്യമുണ്ടെങ്കിൽ നീ പോയി പറയ്. നീ ഈ പറഞ്ഞ തെളിവുകൾ, ‘നമ്മുടെ സുന്ദര നിമിഷത്തിൻ്റെ ഓർമ്മയ്ക്ക്’ എന്നു പറഞ്ഞ് നീ അയച്ചത് എൻ്റെ കയ്യിലും ഉണ്ട്. അതെല്ലാം കൂടി നിൻ്റെ ചേട്ടനും പിന്നെ നിൻ്റെ ഓഫീസിലെ ബോസ്സിനും കൂടി അയച്ചു കൊടുക്കാം ഞാൻ. എന്തേ.അയക്കണോ”?

“എടീ..”

“അലറണ്ട”
കോപം കൊണ്ട് വിറയ്ക്കുന്ന മനുവിനെ നോക്കി അവൾ പുഞ്ചിരിച്ചു.

“നീ പറഞ്ഞാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. എല്ലാം ഞാൻ അദ്ദേഹത്തോട് തുറന്നു പറയാൻ ഇരിക്കുകയായിരുന്നു. ചെയ്ത തെറ്റിൻ്റെ ആഴം അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിൻ്റെ ജീവിതത്തോട് വീണ്ടും ചേർത്ത് നിർത്താൻ ഞാൻ അപേക്ഷിക്കില്ല. പക്ഷെ കുത്തിനോവിക്കുന്ന കുറ്റബോധമായി ഇനി നീയോ നിൻ്റെ ഓർമ്മകളോ എൻ്റെ അരികിൽ പോലും വരരുത്. സ്വാർത്ഥനായ നിൻ്റെ കപട സ്നേഹത്തേക്കാൾ നല്ലത് എൻ്റെ ഏകാന്തത തന്നെയാണ്. ഇനിയെങ്കിലും കുറ്റബോധമില്ലാതെ എനിക്കൊന്നുറങ്ങണം”

Post Views: 18
6
Prajitha Rajesh

6 Comments

  1. lekha on October 22, 2023 2:13 PM

    സ്വാർത്ഥന്മാരുടെ ലോകത്തിരുന്ന് എന്തു പറയാൻ .. 😔

    Reply
  2. അനാമിക s on October 22, 2023 12:32 PM

    👌👌👌

    Reply
  3. Sunandha Mahesh on October 22, 2023 10:41 AM

    നന്നായി എഴുതി 👍

    Reply
  4. sabira latheefi on October 21, 2023 10:48 PM

    👍🏻👍🏻👍🏻

    Reply
    • Sreeja Ajith on October 24, 2023 8:42 PM

      👌👌

      Reply
  5. Sreeja Ajith on October 12, 2023 5:23 PM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.