Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അങ്ങനെ ഞാൻ ഒരച്ഛനായി..
ഓർമ്മകൾ ഗർഭം പാരന്റിങ് പ്രസവം

അങ്ങനെ ഞാൻ ഒരച്ഛനായി..

By Ajoy KumarOctober 26, 2023Updated:October 31, 202329 Comments4 Mins Read402 Views
Bookmark Now
Please login to bookmark Close

No account yet? Register

സംഭവം ഇങ്ങനെയാണ്, കല്യാണം കഴിഞ്ഞ് അടുത്ത ആഴ്ചയിലെ ഒരു ദിവസം, കാലത്തേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്ന ശ്യാമ പെട്ടെന്ന് കസേര പുറകിലേക്ക് തള്ളിയിട്ട ശേഷം വാഷ് ബെയ്സിനിലേക്ക് ഓടിപ്പോയി  ശർദിച്ചു.

ഗ്വാ ഗ്വാ ഗ്വാ…

എല്ലാവരും കണ്ണ് തള്ളി ഇരിക്കെ ഞാൻ മാത്രം പതിയെ ഒരു ചെറു ചിരിയോടെ എണീറ്റു, പിന്നെ ആരും പേടിക്കണ്ട എന്ന് കണ്ണ് കാണിച്ചു പുഞ്ചിരിച്ചു കൊണ്ട് ഒരു ടൗവൽ എടുത്ത് ശ്യാമക്ക് കൊടുത്തു. ശ്യാമ അതും വാങ്ങി തുടച്ച് അകത്തേക്ക് പോയപ്പോൾ അമ്മയും അച്ഛനും എന്നോട് ചോദിച്ചു

എന്ത് പറ്റി ?

ഞാൻ നാണം കലർന്ന ഗൗവത്തോടെ നാക്ക് കൊണ്ട് കവിളിൽ ഒരു മുഴ ഉണ്ടാക്കി പറഞ്ഞു ഞാൻ ഒരു അച്ഛനാവാൻ പോണു, സിനിമ ഒന്നും കണ്ടിട്ടില്ലേ?

ഭാ, വൃത്തികെട്ടവനെ…. അവർ ഒരുമിച്ചു പറഞ്ഞു. ഇരുപത്തഞ്ചു വയസങ്ങോട്ടു തികഞ്ഞതെ ഉള്ളു, അവൻ അച്ഛനാവാൻ വന്നിരിക്കുന്നു, അതും കല്യാണം കഴിഞ്ഞ് നാലാമത്തെ ദിവസം,നിന്നെയൊക്കെ ആരാടാ ബയോളജി പഠിപ്പിച്ചത്? പോയി നോക്കെടാ ശരിക്കും എന്ത് പറ്റീന്ന്?

ഞാൻ ആ ആട്ടിൽ തെറിച്ചു അകത്തേക്ക് പോയി, എന്ത് പറ്റി ശ്യാമേ?

ഈ വീട്ടിലെ ഇഡലി തിന്നാൽ അപ്പൊ ശർദ്ദിക്കാൻ വരും,ഹോ, അസഹനീയം!

ആഹാ. അത്രേ ഉള്ളോ, ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു.

എന്ത്?

ഒന്നുമില്ലേ, ഞാൻ ഓടി, ഇനി ഭാര്യയുടെ ആട്ടു കൂടി കേൾക്കാൻ വയ്യ. അങ്ങനെ കാലം കഴിയവേ ഞാൻ ശ്യാമയെയും കൊണ്ട് സാമൽപട്ടിയിൽ പോയി സെറ്റിൽ ആയി. പുട്ടാണെന്ന് പറഞ്ഞു കുറെ മാവ് പൊടിയും സാമ്പാർ ആണെന്ന് പറഞ്ഞു വേവാത്ത വെണ്ടക്കയും ചുവന്ന ചൂട് വെള്ളവും ചിക്കൻ കറി എന്ന പേരിൽ ജീവനുള്ള കോഴിയേയും ഒക്കെ ശ്യാമ വിളമ്പുന്ന കാലം.

ഒരു രാത്രി ശ്യാമ പറഞ്ഞു, നമുക്ക് ആദ്യത്തെ കുട്ടി ഉടനെ വേണ്ട, അടുത്തത് ആറു വർഷം കഴിഞ്ഞ് മതി.

അതിനടുത്തതോ ?

അതിനടുത്തത് നിങ്ങടെ #$^&%$#@#$%^&*&^%$#

ശരി, ഞാൻ കിടന്നുറങ്ങി , അടുത്ത ദിവസം കാലത്തേ അടുക്കളപ്പുറത്ത് നിന്നും കഥകളിയിൽ ദുര്യോധനൻ അലറുംപോലെ ശ്യാമ അലറുന്നു,

ഗ്വാ ഗ്വാ ഗ്വാ..

ഞാൻ ഓടിച്ചെന്നു ചോദിച്ചു, ഈ വീട്ടിലെ ഇഡ്ഡലിയും വയറ്റിൽ പിടിച്ചില്ലേ?

അപ്പൊ ശ്യാമ നാണത്തോടെ അകത്തേക്ക് ഓടി, ഹിന്ദി സിനിമയിലെ വീട് പോലെ നൂറു മുറികൾ ഓടാൻ പാകത്തിന് ഇല്ലാതിരുന്നത് കാരണം ഒരു മിനിട്ടിനകം ശ്യാമ കറങ്ങി തിരിഞ്ഞ് എന്റെ മുന്നിൽ തന്നെ വന്നു, വീണ്ടും ഓടാൻ ശ്രമിച്ച ശ്യാമയെ പിടിച്ചു നിറുത്തി ഞാൻ ചോദിച്ചു, 

ഈ വീട്ടിലെ ഇഡ്ഡലിയും വയറ്റിൽ പിടിച്ചില്ലേ? പറ ശ്യാമേ?

എന്തൂട്ട് പറയാൻ, ഇനി ഈ വീട്ടില് നമ്മൾ മാത്രമല്ല.

അപ്പൊ നീ ജോലിക്കാരിയെ വെക്കാൻ തീരുമാനിച്ചോ?

ശേ അതല്ല.

പിന്നെ നിന്റെ അമ്മ വരുന്നുണ്ടോ ? അതൊന്നും പറ്റില്ല. ഇവിടെ സൗകര്യം ഒക്കെ കുറവല്ലേ?

അത് വരേണ്ടി വരും, പക്ഷെ കാര്യം അതല്ല.

പിന്നെ?

എനിക്ക് പച്ചമാങ്ങ വേണം.

ഉം, അത് വെച്ച് നല്ല മീൻ കറി ഉണ്ടാക്കാമല്ലേ?

ഒന്ന് പോവുവേ, നിങ്ങൾ ഒരു അച്ഛൻ ആവാൻ പോണു!

ങേ, സത്യം ?

സിനിമയിലെ നായകന്മാർ ഇത്തരം അവസരങ്ങളിൽ ചെയ്യുന്നത് പോലെ  ഞാൻ മുഖം കൊണ്ട് എന്തൊക്കെയോ ഗോഷ്ടികൾ കാണിച്ചു, മണ്ടിപ്പെണ്ണ് , ഇതിനാണോ ഇങ്ങനെ നാണിച്ചത്, ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു.

ങേ?

അല്ലല്ല. സിനിമേല്.

അതി വേഗം ഓടിപ്പാഞ്ഞു പോയ പത്തു മാസങ്ങൾക്കു ശേഷം ഒരു രാത്രി ശ്യാമയുടെ അമ്മ പറഞ്ഞു,

അവൾക്കു വേദന തുടങ്ങി, രാത്രി തന്നെ പോകുന്നതാണ് നല്ലത്. നേരെ ഞങ്ങൾ ജീ ജീ ഹോസ്പിറ്റലിലേക്കു പോയി, അവിടെ ഉള്ള രാധാകുമാരി എന്ന ഡോക്ടർ ആണ് ശ്യാമയെ നോക്കിയിരുന്നത്. ശ്യാമയെ അകത്തു കയറ്റിയ ശേഷം അവിടെ ഉലാത്താൻ സ്ഥലം നോക്കിയ എന്നെ അവർ പിടിച്ചു പുറത്താക്കി, ആണുങ്ങൾ അവിടെ നിൽക്കാൻ പാടില്ലത്രേ. പുറത്തെ എല്ലാ സ്ഥലവും ഫുൾ. ഞാൻ നേരെ പുറത്തിറങ്ങി കെ എൽ ബീ 104 എന്ന എന്റെ പ്രിയപ്പെട്ട അംബാസഡർ കാറിൽ കയറി കൊതുകു കടിയും കൊണ്ട് കിടന്നു.

കാലത്തേ ആയിട്ടും ശ്യാമ പ്രസവിക്കാൻ കൂട്ടാക്കാതെ കിടപ്പാണ് എന്ന് ശ്യാമയുടെ കുഞ്ഞമ്മ പറഞ്ഞു. ഞാൻ താഴത്തെ നിലയിൽ ലാബിനു മുന്നിൽ ഉലാത്താൻ സ്ഥലം കണ്ടെത്തി സന്തുഷ്ടനായി.

അങ്ങനെ ഉലാത്തവേ കണ്ടു കുഞ്ഞമ്മ ഒന്നിന് പകരം നാലു പടി വെച്ച് ചാടി ചാടി ഇറങ്ങി വരുന്നു. ഇങ്ങനെ ആണെങ്കിൽ ഇവരെ അടുത്ത മുറിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുമല്ലോ എന്ന് ഞാൻ ആലോചിച്ചു.

ശ്യാ.. ശ്യാ..

ങേ? കൊമ്പ്ലീക്കെഷൻ വല്ലതും? പറയൂ കുഞ്ഞമ്മാ പറയൂ.

ഒന്നുമല്ല, ശ്യാമ പ്രസവിച്ചു , ബാ…

ഞാനും കുഞ്ഞമ്മയും മത്സരിച്ച് മുകളിലേക്ക് ഓടി. അവിടെ നേഴ്സ് ഒരു വെളുത്ത കുഞ്ഞുമായി നിൽക്കുന്നു, അറിയാതെ കണ്ണ് നിറഞ്ഞു. എന്തിനാണ് എന്ന് ഇന്നും അറിയില്ല, കുഞ്ഞ് അകത്തേക്ക് പോയപ്പോൾ ഞാൻ മുട്ടായി വാങ്ങാൻ പുറത്തേക്കോടി.

അടുത്ത കടയിൽ നിന്നും ഒരു പാക്കറ്റ് നിറയെ മുട്ടായി വാങ്ങി പൈസ കൊടുത്തപ്പോൾ അടുത്ത് നല്ല ഒരു അപ്പൂപ്പൻ, നീണ്ട വെളുത്ത താടി ഒക്കെ ആയി. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തിന് ഒരു മുട്ടായി എടുത്തു കൊടുത്തു.

എന്താണ് മോനെ വിശേഷം?

എനിക്ക് ഒരു മോൻ ഉണ്ടായി.

അപ്പൊ അച്ഛനായി അല്ലെ? ഉത്തരവാദിത്വം കൂടി, ഇനി കുട്ടിക്കളിയൊക്കെ മതിയാക്കണം കേട്ടോ, അപ്പൂപ്പൻ എന്റെ തോളിൽ തട്ടി.

ങേ, അപ്പൊ എന്നെപ്പറ്റി എല്ലാവർക്കും അറിയാമോ, ഞാൻ തലയാട്ടി, പിന്നെ പുറത്തേക്കോടി. അപ്പോഴേക്കും കുഞ്ഞും ശ്യാമയും മുറിയിൽ വന്നു കഴിഞ്ഞിരുന്നു, ഞാൻ അടുത്ത് പോയി നോക്കി, കുഞ്ഞു ചിരിക്കുന്നു. ഞാൻ ചിരിച്ചില്ല, കാരണം ഇനി അത്ര കുട്ടിക്കളി പാടില്ല, അച്ഛൻ ആയി, സീരിയസ് ആവണം.

ആരെ ഒക്കെയോ വിളിച്ചു പറഞ്ഞോ എന്ന് ശ്യാമ ചോദിച്ചത് ഞാൻ കേട്ടതായി പോലും ഭാവിച്ചില്ല. അത്ര സീരിയസ്, ഇടക്കെപ്പോഴോ നോക്കിയപ്പോൾ കുഞ്ഞ്എന്നെ ഒരു കണ്ണടച്ച് കാണിച്ചു ചിരിക്കുന്നു, ഞാനും ആരും കാണാതെ കുഞ്ഞിനെ നോക്കി ഒരു കണ്ണടച്ച് ചിരിച്ചു.

അന്ന് ആ നിമിഷം മുതൽ ഇന്ന് വരെ ആ കുട്ടിക്കളി മാറ്റാൻ എനിക്ക് പറ്റിയിട്ടില്ല, അവൻ വളർന്നു വലുതായി എന്ജിനീയറിംഗ് വിദ്യാർഥി ആയപ്പോൾ ഞാൻ ഒൻപതാം ക്ലാസ് കഴിഞ്ഞ് പത്തിൽ ആയതേ ഉള്ളു. എഞ്ചിനീയറിംഗ് കഴിഞ്ഞ് എം ബീ എ യും എടുത്തു ആക്സ്സഞ്ചറിൽ ജോലിക്കു കയറിയപ്പോൾ ഞാൻ ഒരു പന്ത്രണ്ടാം ക്ലാസുകാരന്റെ മച്യുരിറ്റി നേടി എന്ന് പറയാം.

പണ്ടൊക്കെ ഞാൻ ശ്യാമ കാണാതെ രഹസ്യമായി അവനോടു പറയാറുണ്ട്, പകുതി തമാശ ആയും പകുതി സീരിയസ് ആയും, നീ ഒരിടത്തും പോണ്ട,. നമുക്ക് ഇവിടെ എന്തെങ്കിലും ഒക്കെ ചെയ്തു അടിച്ചു പൊളിച്ചു ഇങ്ങനെ കഴിയാം, അവനും ഉള്ളിൽ അതാണ് ഇഷ്ടം എന്നെനിക്കറിയാം. കാരണം അവൻ എന്നെ പോലെ ആണ്, കാണാനും സ്വഭാവത്തിലും എല്ലാം, ഈ കാലഘട്ടത്തിൽ ജീവിക്കാൻ യോഗ്യൻ അല്ലാത്ത വിധം പാവം, പണ്ടൊക്കെ  ഒരു വിഷുക്കൈ നീട്ടം കിട്ടിയാൽ പോലും അവൻ എൻറെ അടുത്ത് കൊണ്ട് വന്നു തരും.

ഞാൻ പറയും നീ വെച്ചോടാ…

വേണ്ട അച്ഛാ, ആവശ്യം ഉള്ളപ്പോൾ തന്നാൽ മതി.

ഒരു അച്ഛൻ ആരാണെന്ന്, ഒരു മകൻ എന്താണ് എന്ന്, അവർ തമ്മിൽ ഉള്ള സ്നേഹം, അതിന്റെ ആഴം ഒക്കെ ആദ്യമായി മനസിലാക്കി തന്നത് അവനാണ്. എന്റെ അച്ഛനെ ഞാൻ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയതും അവനെ എനിക്ക് കിട്ടിയ ശേഷമായിരുന്നു. ദൈവത്തിനു നന്ദി, ഇങ്ങനെ ഒരു മകനെ തന്നതിന്…

ഭാവിയിൽ എന്ത് ചെയ്യണം,എവിടെ ചേരണം, ഏതു കോഴ്സ് ആണ് നല്ലത്, എത്ര ട്യൂഷൻ വേണം, എവിടെ ഒക്കെ വേണം എന്ന് പറഞ്ഞു കരുക്കൾ നീക്കി, അവരോടൊപ്പം നിന്ന് മക്കളെ വിജയത്തിൽ എത്തിക്കുന്ന അച്ഛന്മാരുടെ ഇടയിൽ അങ്ങനെ ഒന്നും ചെയ്യാതെ, ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോകാം എന്നും ജോലിക്ക് പോകണ്ട എന്നും ഒക്കെ പറഞ്ഞിരുന്ന ഉത്തരവാദിത്വം എന്താണെന്ന് അന്നും ഇന്നും അറിയാത്ത ഒരച്ഛനെ സഹിക്കുന്നതിന് ഒരായിരം നന്ദി.

അജോയ് കുമാർ

Post Views: 25
25
Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

29 Comments

  1. shybi shaju on December 10, 2024 2:41 PM

    👍👍 ചിരിച്ച് ചിരിച്ച് അവസാനം എത്തിയപ്പോൾ അച്ഛനോടും മോനോടും ഇഷ്ടംകൊണ്ട് കണ്ണ് നിറഞ്ഞു❤️❤️❤️❤️

    Reply
  2. Canoli canalinte puthri on October 29, 2023 6:09 PM

    ചിരിച്ചു ചിരിച്ചു ക്ഷീണിച്ചു…പ്രത്യേകിച്ചു കുഞ്ഞമ്മേടെ സ്റ്റെപ് ചാടിയുള്ള വരവും ദുര്യോധനനെ പോലെ ശർദ്ധിക്കുന്ന ചേച്ചിയും 😅😅

    Reply
  3. Seena Navaz on October 28, 2023 3:25 PM

    വളരെ രസകരം👏👏

    Reply
  4. Nishiba M on October 27, 2023 11:51 PM

    മനോഹരം. സ്നേഹത്തിന്റെയാഴം വരികളിൽ തെളിഞ്ഞു .

    Reply
    • Suma Jayamohan on December 10, 2024 2:13 PM

      രസകരമായ എന്നാൽ സ്നേഹം നിറഞ്ഞ എഴുത്ത്. ❤️👌🌹

      Reply
  5. lekha on October 27, 2023 4:27 PM

    Sweet writeup 👌👌👌

    Reply
    • Sobha Narayanasharma on December 10, 2024 10:15 PM

      മനോഹരം. ഹൃദയസ്പർശിയും ☺️☺️🌹🌹👍

      Reply
  6. Vimi on October 27, 2023 3:15 PM

    🥰🥰

    Reply
  7. അനാമിക s on October 27, 2023 2:15 PM

    രസിച്ചു വായിച്ചു. അച്ഛന്മാരായാൽ ഇങ്ങനെ വേണം 👌👌👌

    Reply
    • Suma Jayamohan on December 10, 2024 2:15 PM

      രസകരമായ എന്നാൽ സ്നേഹം നിറഞ്ഞ എഴുത്ത്. ❤️👌🌹
      മക്കൾ വന്നു കഴിയുമ്പോഴാണ് അച്ഛനമ്മമാരുടെ വില മനസ്സിലാകുന്നത്😃

      Reply
  8. Neethi Balagopal on October 27, 2023 10:01 AM

    വായിച്ചു രസിച്ചു.. 😄

    Reply
  9. Divya Sreekumar on October 27, 2023 9:46 AM

    രസകരം😃💜👏👏

    Reply
    • Sobha on October 27, 2023 4:07 PM

      രസകരം ❤️👍🌹

      Reply
  10. Jasna on October 27, 2023 9:30 AM

    നല്ല എഴുത്ത്.

    Reply
  11. Prajitha on October 27, 2023 8:49 AM

    മനോഹരം..

    Reply
  12. Sreeja Ajith on October 27, 2023 4:19 AM

    മനോഹരം 👍👍

    Reply
  13. Neethu on October 26, 2023 11:29 PM

    വളരെ മനോഹരമായിട്ടുണ്ട് 🥰👌

    Reply
  14. Reshma Lechus on October 26, 2023 11:17 PM

    നർമ്മം ചാലിച്ചു എഴുതിയ ഈ കഥയ്ക്ക് അമ്മയുടെ മകനായും, ഭർത്താവും അച്ഛനായും വേഷം കാലം തരുമ്പോൾ ഓരോ പാഠങ്ങളാണ് പഠിക്കുന്നത്. നല്ലതും മക്കളിൽ നിന്ന് നമ്മുക്ക് പലതും പഠിക്കാനും കാണും. അച്ഛനും മകനും സൂപ്പർ 🥰

    Reply
  15. Shiju KP on October 26, 2023 11:12 PM

    അടിപൊളി. അച്ഛന്മാർക്കും ഒരു പാട് പറയാനുണ്ട് അവരെ അവരാക്കിയ മക്കളെ കുറിച്ച് 😃.. രസകരമായ എഴുത്ത് 👍

    Reply
  16. Sabira latheefi on October 26, 2023 10:49 PM

    നല്ലോണം ചിരിച്ചു ഇപ്പൊ പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് എത്തിയോ അച്ഛൻ. നല്ല രസായിട്ട് എഴുതി.

    Reply
    • Joyce Varghese on November 1, 2023 1:40 AM

      രസകരം, അതിനിടയിൽ അച്ഛനും മകനും തമ്മിലുള്ള bond ശക്തമാകുന്നതും അറിഞ്ഞു. 👍

      Reply
    • Canoli canalinte puthri on December 10, 2024 3:13 PM

      ❤️❤️👌👌👌

      Reply
  17. Remya Prince on October 26, 2023 10:48 PM

    അച്ഛൻ ✨✨

    Reply
  18. Anuja V S on October 26, 2023 10:42 PM

    കുറെ ചിരിച്ചു, സന്തോഷം വന്നു, അച്ഛൻമാർ ഇനിയും എഴുതണം. സ്നേഹം

    Reply
    • Nafs nafs on October 27, 2023 6:09 PM

      ഇപ്പഴും അച്ഛന് പഠിച്ചോണ്ടിരിക്കാണെന്ന്😀

      മാഷേ അതീവ രസകരം✍️👌👌👌

      Reply
  19. Sunandha Mahesh on October 26, 2023 10:33 PM

    ഹഹ കല്യാണം കഴിഞ്ഞ് നാലാം പക്കം ഭാര്യ ഗർഭിണിയെന്ന് പറഞ്ഞ വിരുതന് നമസ്കാരം 😄🙏.
    അച്ഛനെ ഫ്രണ്ടായി കാണുന്ന മക്കളെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്.. 👍
    ഇനിയിപ്പോ പേരക്കുട്ടി ആവുമ്പോൾ നമ്മക്ക് ഉത്തരവാദിത്വം വരുത്താം 😄.

    Reply
  20. RBK on October 26, 2023 10:24 PM

    ❤️❤️❤️

    Reply
    • Neema c p on October 27, 2023 9:36 AM

      അജോയ് കുമാർ എം എസ് ഇവിടെ പലർക്കും അറിയില്ല എന്ന് തോന്നുന്നു ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ ടൈം ലൈനിൽ ഇത് പോലുള്ള 1500 പോസ്റ്റെങ്കിലും ഉണ്ട് .. ഏഴു പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട് .. സംസഥാന ബാല സാഹിത്യ അക്കാദമി വിന്നർ ആണ്

      Reply
      • Sunandha Mahesh on October 27, 2023 10:11 AM

        Yes 👍

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.