Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആനേ വാലാ പൽ ജാനേ വാലാ ഹേ
ഓർമ്മകൾ സിനിമ

ആനേ വാലാ പൽ ജാനേ വാലാ ഹേ

By Ajoy KumarNovember 3, 2023Updated:November 8, 20237 Comments3 Mins Read161 Views
Bookmark Now
Please login to bookmark Close

No account yet? Register

വീട്ടിൽ ആദ്യമായിട്ട് ടീ വീ കൊണ്ട് വന്നത് അച്ഛന്റെ ഒരു സുഹൃത്താണ്‌, ഒരു തടിയൻ ടീ വീ. അതും, കൂടെ തടി ബോർഡർ ഒക്കെ ഉള്ള ഒരു പാനാസോണിക്ക് വീ സീ ആറും, ബീമാ പള്ളിയിൽ നിന്നോ മറ്റോ വലിയ വിലകൊടുത്തു വാങ്ങിച്ചതാണ്. അന്നത്തെ അപൂർവമായ ആ സാധനങ്ങൾ. 

തൃശൂരിൽ വലിയ ബിസിനസുകാരൻ ആയ അദ്ദേഹം അച്ഛനോട് പറഞ്ഞു, തല്ക്കാലം അവിടെ വീട്ടിൽ ദൂരദർശൻ കിട്ടില്ല, പിന്നെ പിള്ളേർ ഒക്കെ ഇത് കണ്ട സന്തോഷത്തിൽ അല്ലെ, എന്നാൽ പിന്നെ കുറച്ചു ദിവസം ഇതെല്ലാം ഇവിടെ ഇരിക്കട്ടെ.

സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു, ആദ്യ ദിനങ്ങളിൽ എവിടെ നിന്നോ കിട്ടിയ സിനിമകളുടെ കാസറ്റ് ഇട്ടപ്പോൾ ആ ഭാഗത്തെ കുറെ വീടുകളിലെ ആൾക്കാർ കാണാനായി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇനി വീ സീ ആർ ഉപയോഗിച്ച് ചീത്ത ആക്കണ്ട, എന്ന് പറഞ്ഞ് അച്ഛൻ അകത്തു വെച്ച് പൂട്ടി, ടീ വി പക്ഷെ ഉപയോഗിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ പോയി, ഇവിടെ നിന്നാൽ ഏകദേശം ചന്ദ്രനിൽ തൊടാൻ പറ്റുന്ന നീളം ഉള്ള, ഒരു ആന്റീന വാങ്ങികൊണ്ട് വന്നു സ്ഥാപിച്ചു, പിന്നെ അങ്ങോട്ട്‌ സുഖ ജീവിതം ആയിരുന്നു.

ബുധൻ ബോംബെ ചിത്രഹാർ, വെള്ളി ഡൽഹി ചിത്രഹാർ, ഹിന്ദി സിനിമ, ഹംലോഗ്, ബുനിയാദ് നുക്കഡ് പോലെ ഉള്ള സീരിയലുകൾ തുടങ്ങി, കൃഷി ദർശൻ വരെ എല്ലാം വിടാതെ കാണും, ഞങ്ങൾ മാത്രമല്ല, ഇതൊക്കെ കാണാൻ അയലത്തെ സുന്ദരിയും വന്നു തുടങ്ങി, ഒരു വെടിക്ക് രണ്ടു പക്ഷി.

ഇടയ്ക്കിടെ ക്രിക്കറ്റും, പഠിക്കാൻ എണീക്കാത്ത ഞാൻ അലാറം വെച്ചെണീറ്റ് ബെൻസൺ ആൻഡ് ഹെഡ്ജസ് ഒക്കെ കാണുമായിരുന്നു, അഞ്ചു മണിക്ക് ടീ വി തെളിഞ്ഞു വരുമ്പോൾ നീലയിൽ മഞ്ഞ വര ഉള്ള ഡ്രസ്സ് ഇട്ട ശ്രീകാന്ത് മൂക്ക് കൊണ്ട് ഗോഷ്ട്ടിയും കാണിച്ച് ഡേവിഡ് ബൂണിനെ തുറിച്ചു നോക്കിക്കൊണ്ടു നിൽക്കുന്നത് കാണുമ്പൊൾ ഉണ്ടാവുന്ന സന്തോഷം ഇപ്പോഴും ഓർമ്മയുണ്ട്. 

എന്തൊരു ജീവിതം ആയിരുന്നു അത്, അങ്ങനെ കാലം കടന്നു പോകവേ ഒരു ഞായറാഴ്ച അപ്പുറത്തെ സുന്ദരി എന്നോട് പറഞ്ഞു

രവിക്കുട്ടാ ഇന്ന് ടീ വിയിൽ ഗോൽ മാൽ എന്ന സിനിമ ആണ്.

അച്ഛൻ നിർബന്ധിച്ചു കൊണ്ട് പോയി കാണിച്ച ഒരു സിനിമ ആയിരുന്നു അത്, അമിതാബ് ബച്ചൻ ഇല്ലാത്തതിനാൽ അടിയും ഇടിയും കാണില്ല എന്ന് പറഞ്ഞു ഞാൻ ആദ്യം പോകാതിരുന്നു, ഒടുവിൽ പോയപ്പോഴോ, സൂപ്പർ കോമഡി, ചിരിച്ചു ചത്തു എന്ന് പറയാം, 

ഉത്പൽ ദത്ത്, അമോൽ പലേക്കർ, സുന്ദരി ആയ ബിന്ദിയാ ഗോസ്വാമി, അങ്ങനെ ഒരു താര നിര, ആ സിനിമ ആണ് ടീ വിയിൽ. ഞങ്ങൾ വരുന്നു കാണാൻ എന്ന് സുന്ദരി പറഞ്ഞു, അതിനായി ഇപ്പോഴേ ഇരുന്നു പഠിക്കുകയാണ് പോലും.

എനിക്ക് സന്തോഷം കാരണം വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. വൈകിട്ട് ആറു മണിക്കാണ് സിനിമ. അങ്ങനെ ഇരുന്നപ്പോൾ അതാ വരുന്നു ഒരു കാർ, അന്ന് ടീ വി വെച്ചിട്ട് പോയ മാമൻ ആണ്. ഇന്ന് നേരെ തൃശൂർ ഉള്ള വീട്ടിലേക്കാണ് പോകുന്നത്, അത് കൊണ്ട് ടീ വി കൊണ്ട് പോകാൻ വന്നതാണ്‌.

ഹോ, സങ്കടം സഹിക്കാൻ പറ്റിയില്ല. എന്ത് പറയാൻ പറ്റും? അന്നാദ്യമായി അച്ഛന് പോലും ടീ വി കൊടുക്കാൻ ഒരു വിഷമം മുഖത്ത് കണ്ടു. പക്ഷെ ഞങ്ങൾ എല്ലാരും കൂടെ വലിയ കാർഡ്‌ ബോഡ് പെട്ടിയിൽ ടീ വി വെച്ച് അത് കാറിൽ വെച്ചു. അച്ഛൻ വേണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ മാമൻ അത് അന്നെടുക്കില്ലായിരുന്നു, പക്ഷെ എന്ത് കൊണ്ടോ അച്ഛൻ പറഞ്ഞില്ല.

കാർ വളവു തിരിഞ്ഞു പോകുന്നത് വരെ ഞാൻ നോക്കി നിന്നു. ഞാൻ മാത്രമല്ല, എല്ലാവരും. അത് കഴിഞ്ഞു വീട് ആകെ ശൂന്യമായത് പോലെ. അമിതാബ് ബച്ചനും രേഖയും രാജേഷ്‌ ഖന്നയും അസ്രാനിയും രവിശാസ്ത്രിയും ശ്രീകാന്തും ക്രിക്കറ്റും പാട്ടും ഡാൻസും എല്ലാം വീട്ടിൽ നിന്ന് ഒറ്റയടിക്ക് ഇറങ്ങി പോയ പോലെ ഒരു തോന്നൽ. 

ശോകമൂകമായ വീടിനകത്തേക്ക് കയറാൻ നേരം തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത വീടിന്റെ മതിലിൽ നിന്ന് എന്നെ ദുഖത്തോടെ നോക്കുന്ന സുന്ദരിയും അനിയനും, വല്ലാത്ത നിരാശ തോന്നിയ ആ നിമിഷം ഇന്നും ഓർമ്മയിലുണ്ട്.

ഗോൽമാൽ സിനിമയിൽ ഒരു പാട്ടുണ്ട്. ആനേ വാലാ പൽ ജാനേ വാലാ ഹേ…

കടന്നു വരാൻ പോകുന്ന ഓരോ നിമിഷവും നമ്മളെ കാത്തിരിക്കാതെ കടന്നു പോകും, സാധിക്കുമെങ്കിൽ ആ നിമിഷം ജീവിച്ചോളൂ, ഈ നിമിഷവും ഇപ്പോൾ പോകാനുള്ളതാണ്. കിഷോർ കുമാർ പാടിയതാണ് ഈ ഗാനം.

കഴിഞ്ഞ കാലത്തേ മനോഹര നിമിഷങ്ങളെയും അന്ന് ഒപ്പം ഉണ്ടായിരുന്ന ഇന്ന് ഇല്ലാത്ത ആൾക്കാരെയും ഓർമ്മിപ്പിച്ചു കൊണ്ട് ഒരു മൂളിപ്പാട്ടായും വിസിൽ ആയുമൊക്കെ ഈ പാട്ട് ഇടക്കൊക്കെ അറിയാതെ ചുണ്ടിലേക്കു വിരുന്നു വരാറുണ്ട്.

അജോയ് കുമാർ

Post Views: 76
7
Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

7 Comments

  1. Nishiba M on October 31, 2024 5:00 PM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ

    Reply
  2. Joyce Varghese on November 7, 2023 8:23 AM

    അന്ന് അതൊരു അത്ഭുതപ്പെട്ടി ആയിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകളും കുട്ടികളും ആയി മിനി തിയേറ്റർ set up ആയിരുന്നു വീട്ടിൽ. രസകരമായിരുന്നു, അന്ന് living റൂമിൽ ഇരുന്നിരുന്ന ടിവി യിൽ എല്ലാവരും കൂടി ചിത്രഹാറും ഹിന്ദി സിനിമകളും കണ്ടിരുന്നത്. ആ കാലം ഒന്നുകൂടി ഓർമിപ്പിച്ചു.
    നന്നായി എഴുതി. 👍

    Reply
  3. Sunandha Mahesh on November 4, 2023 6:22 PM

    ആ കാലഘട്ടത്തിൽ ജനിച്ചവർക്ക് എന്തെങ്കിലും Tv സ്മരണകൾ ഉണ്ടാവും..
    ഞാനും പോയി ആ കാലത്തേക്ക് 👍

    Reply
    • Nafs nafs on November 5, 2023 4:59 PM

      ചില ഓർമ്മകളൊന്നും അത്രവേഗം മനസ്സിൽനിന്നു കുടിയിറങ്ങില്ല.
      ആ സുന്ദരി തലതല്ലി ചിരിക്കുന്നതു കാണാൻപറ്റാതെപോയല്ലോ എന്നാലോചിച്ചപ്പോൾ എനിക്കും വല്ലാതെ സങ്കടം തോന്നി.

      Reply
      • Joyce Varghese on November 7, 2023 8:24 AM

        അന്ന് അതൊരു അത്ഭുതപ്പെട്ടി ആയിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകളും കുട്ടികളും ആയി മിനി തിയേറ്റർ set up ആയിരുന്നു വീട്ടിൽ. രസകരമായിരുന്നു, അന്ന് living റൂമിൽ ഇരുന്നിരുന്ന ടിവി യിൽ എല്ലാവരും കൂടി ചിത്രഹാറും ഹിന്ദി സിനിമകളും കണ്ടിരുന്നത്. ആ കാലം ഒന്നുകൂടി ഓർമിപ്പിച്ചു.
        നന്നായി എഴുതി. 👍

        Reply
    • Rebecca izhak on November 7, 2023 12:24 PM

      എന്തൊരു സുന്ദരമായ കാലങ്ങളാണല്ലേ അതെല്ലാം .. തിരിച്ചു കിട്ടാത്ത മനോഹരമായ ഓർമ്മകൾ ❤️❤️

      Reply
  4. Sabira latheefi on November 4, 2023 3:49 PM

    ഇന്നത്തെ കുട്ടികle ഇത് പോലുള്ള അത്ഭുതങ്ങൾ ഒന്നും കാത്തിരിക്കാനില്ല. എല്ലാം വിരൽ തുമ്പിൽ കിട്ടുമ്പോൾ കാത്തിരിപ്പിന്റെ വില അറിയാനില്ലാലോ, നമുക്ക് ശനിയും ഞായറും വരെ കാത്തിരിക്കണമായിരുന്നു ഒരു സിനിമ കാണാൻ. അതൊരു കാലം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.