Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൃദയപൂർവ്വം അമ്മ
കഥ കുട്ടികൾ ജീവിതം യാത്ര വീട് സ്ത്രീ

ഹൃദയപൂർവ്വം അമ്മ

By Anitha AmmanathNovember 5, 2023Updated:November 14, 20237 Comments2 Mins Read234 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ഉച്ചയ്ക്ക് കടയിൽ നിന്നും പഴയൊരു ശീലത്തിന്റെ ഓർമയിൽ വെറുതെ ഒരു വൈറ്റ് ചോക്കോലേറ്റ് വാങ്ങി.

ചോക്കോലേറ്റിൽ വൈറ്റ് ചോക്കലേറ്റ് മാത്രമേ മിന്നുവിന് കൊടുക്കാവൂ എന്ന് ഡോക്ടർ അവൾക്ക് ന്യുമോണിയ വന്ന ശേഷം പറഞ്ഞിരുന്നു.

വാങ്ങിയപ്പോഴേ എടുക്കാൻ തോന്നിയെങ്കിലും രാത്രി വീട്ടിൽ പോയിട്ട് എടുക്കാം എന്ന് വിചാരിച്ചു.

ജോലി കഴിഞ്ഞ് പതിവു പോലെ പാട്ടും ചെവിയിൽ വെച്ച് ട്രെയിനിൽ കയറി. സാധാരണ ഇരിക്കാറുള്ള സീറ്റിൽ ഏതോ ഒരു സ്ത്രീ ഇരിക്കുന്നു. പിന്നെ നോക്കുമ്പോൾ ഒരു ഫാമിലി ഇരിക്കുന്നത് കണ്ടപ്പോൾ അവിടെ ചെന്നിരുന്നു. ഭാര്യയും ഭർത്താവും അവരുടെ ഏകദേശം എട്ട് വയസ് തോന്നിക്കുന്ന മകളും.

ഞാൻ ബാഗിൽ നിന്നും മൊബൈൽ എടുത്തപ്പോൾ അതിൽ മിന്നുവിന്റെ ഫോട്ടോ കണ്ടിട്ടാവണം ആ സ്ത്രീ സൂക്ഷിച്ച് നോക്കുന്നത് കണ്ടു.

എല്ലാവരും വളരെ സന്തോഷത്തിലാണ്. സെൽഫി എത്ര എടുത്തും മതിയാകുന്നില്ല. അവർ അച്ഛന്റെ ജോലിസ്ഥലം കാണാൻ, നാട്ടിൽനിന്നും വന്നവർ ആണെന്ന് മനസിലായി. വാ തോരാതെ കാഴ്ചകളെക്കുറിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.

വിജനമായ ഗോതമ്പു പാടങ്ങൾക്കു ഇടയിലൂടെ കൂടി പോകുന്ന ആ ടെയിനിൽ അവർക്ക് രസകരമായി ഒന്നും കാണാൻ ഇല്ല, എന്നിട്ടും അദ്ഭുതത്തോടെ പുറത്തേക്ക് തന്നെ നോക്കുന്നു.

ഞാൻ ചോദിച്ചു, മോളുടെ പേരെന്താ?

“അനാമിക”

ഏത് ക്ലാസിൽ ആണ്?

“മൂന്നാം ക്ലാസിൽ”

ഏത് സ്കൂളിൽ?

അവ്യക്തമായ ഏതോ പേര് പറഞ്ഞു.

എവിടെയാ സ്ക്കൂൾ?

“കേരളത്തിൽ”

ക്ലാസില്ലെ ഇപ്പോൾ?

“ഞങ്ങൾ രണ്ടാഴ്ചത്തെ ലീവ് എടുത്ത് വന്നതാ”

ആൻറിക്കും ഒരു മോളുണ്ട്, നാലാം ക്ലാസിലാണ്.

ഉടൻ ആ അമ്മ ഫോണിലേക്ക് നോക്കിയിട്ട് ചോദിച്ചു ഇതാണോ മോള്

ഞാൻ അതെ എന്നർത്ഥത്തിൽ തലയാട്ടി…

വർത്തമാനം മുറുകി പരിചയപ്പെട്ട് വന്നപ്പോൾ അവർ ചെർപ്പുളശ്ശേരിയിൽ നിന്നാണ്.. അടുത്ത നാട്ടുകാർ!

ഇതിനിടയിൽ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തി.

പെട്ടെന്നാണ് ഉച്ചയ്ക്ക് വാങ്ങിയ ചോക്കോലേറ്റിന്റെ ഓർമ വന്നത്.. അത് അനാമികയ്ക്ക് നേരെ നീട്ടി.

യാതൊരു പരിചയക്കുറവും ഇല്ലാതെ അവൾ അത് വാങ്ങി, ഉടൻ അമ്മയോട് തുറന്ന് തരാൻ പറഞ്ഞു.

അവളുടെ കുഞ്ഞു വാശികൾ കണ്ടപ്പോൾ അത് മിന്നു അല്ലെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല…

പിന്നീട് ഉണ്ടായ കാര്യങ്ങൾ വർഷങ്ങളായി ഞാൻ മിന്നുവിനോട് പറയാറുള്ളതു തന്നെ.. ആ അമ്മയും പറയുന്നു,

“ആന്റിയോട് താങ്ക്സ് പറ”

അവൾ പറയാൻ വന്നപ്പോഴേക്കും സ്റ്റേഷനിൽ ഇറങ്ങി ഞാൻ ഏതോ ചിന്തയിൽ നടന്നു തുടങ്ങിയിരുന്നു.

നന്ദി വാക്ക് അല്ലല്ലോ ഞാൻ ആ കുഞ്ഞിൽ നിന്നും പ്രതീക്ഷിച്ചത് .

അവളുടെ ചിരി മാത്രം…

അത് എനിക്ക് കിട്ടി…

സ്റ്റേഷനിൽ തിടുക്കപ്പെട്ട് ഇറങ്ങുമ്പോഴും പിന്നിൽ നിന്നും പറയുന്നത് കേൾക്കാം. ” ആന്റിയോട് താങ്ക്സ് പറ. നിന്നോട് ഞാൻ എത്ര പറഞ്ഞതാ അങ്ങനെ വേണം എന്ന്..”

ഞാൻ എന്റെ മോളോടും എപ്പോഴും പറയാറുണ്ട്, താങ്ക്സ് പറയാൻ . അങ്ങനെയാണല്ലോ കുഞ്ഞുങ്ങൾ. അവർക്ക് ഇഷ്ടമുള്ള സാധനം കൈയ്യിൽ കിട്ടിയാൽ പിന്നെ ഒന്നും ഓർമ കാണില്ല. അവർ എത്ര നിഷ്ക്കളങ്കരാണ്!

“അനാമികയിൽ എന്റെ പ്രാണനായ മോളുടെ എന്തോ ഒരു സാന്നിധ്യം അനുഭവപ്പെടുന്ന പോലെ. അവൾ എന്നെ വിട്ടകന്ന് വർഷങ്ങളായെങ്കിലും..”

സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ചോക്കോലെറ്റ് കൊടുത്ത അവളുടെ മനസ് പതിയെ പഴയ ഓർമകളിലേക്കും നഷ്ടപ്പെടലിന്റെ കണ്ണീർ പുഴയിലേക്കും നിമിഷനേരം കൊണ്ട് മാറിയിരുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് നടന്നകലുമ്പോഴും പിന്നിൽ നിന്നും ആ കുട്ടി ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു , താങ്ക്യൂ ആന്റ്റി എന്നായിരിക്കാം, എന്തോ ഞാൻ കേട്ടതു “താങ്ക്യൂ അമ്മ” എന്നായിരുന്നു!

*****************************

എഴുതിയത് : അനിത അമ്മാനത്ത്

Post Views: 23
4
Anitha Ammanath

Writer

7 Comments

  1. Silvy Michael on December 3, 2023 6:20 PM

    പ്രിയപ്പെട്ടവർക്ക് ഒരിക്കലും നമ്മെ വിട്ടുപിരിയാനാവില്ല 😘😘😘👌👌

    Reply
  2. Shreeja R on November 15, 2023 1:30 AM

    👌👌

    Reply
  3. Sunandha Mahesh on November 13, 2023 2:30 PM

    മനോഹരമായ എഴുത്ത്..
    സസ്പെൻസ് 👌

    Reply
    • Anitha Ammanath on November 13, 2023 3:33 PM

      Thank you

      Reply
  4. Sabira latheefi on November 6, 2023 3:30 PM

    നഷ്ട്പ്പെട്ട് വർഷങ്ങൾ കഴിഞ്ഞാലും ആ പ്രായമുള്ള മക്കളെ കാണുമ്പോൾ എല്ലാം വീണ്ടും ഓർമ്മവരും.. നന്നായി എഴുതി അവസാനം ആണ് കുഞ്ഞു ജീവിച്ചിരിപ്പില്ല എന്ന് മനസിലാവുന്നത്

    Reply
    • Anitha Ammanath on November 8, 2023 3:01 PM

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി.. നഷ്ടങ്ങൾ നികത്താനാകത്തു തന്നെ. ഓർമകളുടെ തടവറയിൽ കിടന്ന് ശ്വാസം മുട്ടിയാലും

      Reply
      • Suma Jayamohan on May 13, 2024 10:46 PM

        നഷ്ടങ്ങൾ ഒരിയ്ക്കലും നികത്താനാവില്ല ഓരോ കാഴ്ചകളും വേദനയുടെ ആഴം കൂട്ടുകയേയുള്ളു
        ഹൃദയത്തിൽ പതിഞ്ഞ എഴുത്ത്❤️
        അഭിനന്ദനങ്ങൾ❤️💐

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.