Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 4
കഥ തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 4

By Renju AntonyNovember 17, 2023Updated:November 21, 20231 Comment3 Mins Read46 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

വൈകിട്ട് മമ്മ പറഞ്ഞു കല്യാണം ഡിസംബർ 26 നടത്താമെന്ന് അവര് പറഞ്ഞു, ഇനി രണ്ട് മാസമില്ല, മോള് അയച്ച് തന്ന പൈസയിൽ കുറച്ച് മാറ്റി വെച്ച് മമ്മ ഒരു ചിട്ടിയിൽ ചേർന്നിട്ടുണ്ട്, അത് എടുക്കാം, ബാക്കി ഒക്കെ ഉള്ളത് പോലെ എന്ന് പറയുമ്പോൾ മമ്മയുടെ ശബ്ദം ഇടറി, ഡാഡി ഉണ്ടെങ്കിൽ എങ്ങനെ നടത്തേണ്ട കല്യാണമാകണന്ന് ഓർത്താവാം.

മോള് ഡിസംബർ ആദ്യം ലീവ് പറയണം, ഒന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ.

ഇല്ല, എനിക്ക് വിഷമമോന്നും ഇല്ലാന്ന് പറഞ്ഞ് ഫോൺ വെച്ചു, എന്തോ എനിക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു.

രാവിലെ ആള് പതിവ് സ്ഥലത്ത് തന്നെയുണ്ടായിരുന്നു, കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അടുത്ത് ചെന്ന് പറഞ്ഞു, “എന്റെ കല്യാണമാണ്, ഇനി ഇങ്ങനെ എന്നെ നോക്കി നിൽക്കരുത്”

ആളുടെ മുഖത്ത് എന്ത് ഭാവമാണെന്ന് മനസ്സിലായില്ല.

‘congratulations’

അത്ര പറഞ്ഞ് തിരിഞ്ഞ് പോലും നോക്കാതെ വണ്ടിയിൽ കയറുന്നത് കണ്ടു.

മനസ്സിൽ എന്തോ വലിയ വിഷമം വന്നിട്ടും അത് പുറത്ത് കാണിക്കാതെ തന്നെയാണ് ക്യാബിൽ കയറിയത്, അല്ലെങ്കിലും മനസ്സിൽ കടലിരമ്പിയാലും പുറത്ത് കാണിക്കാതെ ഇരിക്കാൻ പഠിച്ച് കഴിഞ്ഞിരുന്നു.

ഓഫീസിൽ ലീവ് പറഞ്ഞപ്പോൾ കല്യാണമാണെന്ന് സൂചിപ്പിച്ചു, എല്ലാവരും വന്ന് ആശംസകൾ അറിയിക്കുമ്പോഴും പാർട്ടി വെണമെന്ന് പറയുമ്പോഴും അതെല്ലാം ചെറു ചിരിയിൽ ഒതുക്കി ജോലിയിൽ മുഴുകി.

മമ്മ വിളിച്ച് കല്യാണം കഴിഞ്ഞ് ഇടാനുള്ള ഡ്രസ്സ് എല്ലാം നാട്ടിൽ മമ്മ തന്നെ എടുത്ത് തയ്യിച്ചോളാം, മോള് ഒന്നും വാങ്ങണ്ടാ എന്നൊക്കെ പറഞ്ഞു, നവംബർ തുടങ്ങി, നന്നായി ഭഷണം കഴിക്കണം, ഇനി ദിവസമില്ല അങ്ങനെ കുറെ അവലാതികൾ, എനിക്ക് കേട്ടപ്പോൾ ഒന്നും തോന്നിയില്ല, ഒരു തരം മരവിപ്പ്, കല്യാണ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആയിരിക്കുമോ.

ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു, പിന്നെ എബിയെ കണ്ടതേ ഇല്ല, ആൾക്ക് എന്നെ ഇഷ്ടമായിരിക്കുമോ, ആയിരുന്നെങ്കിൽ പറയാതെ ഇരുന്നത് എന്തായിരിക്കും എന്നൊക്കെ ആലോചിച്ചു, പള്ളിയിലും നോക്കി, ആളെ കണ്ടില്ല, ആ പുഞ്ചിരി വല്ലാതെ മിസ് ചെയ്യുന്നതു പോലെ, ശല്യമായി തോന്നിയിരുന്നെങ്കിലും ഉള്ളിലെവിടെയോ എനിക്ക് ഇഷ്ടമായിരുന്നോ?

ചിന്തകളെ പെട്ടെന്ന് നിയന്ത്രിച്ചു, എനിക്കിനി അതൊന്നും ആലോചിക്കാൻ ഉള്ള അർഹതയില്ല, വെറെ ആരോ, മുഖമില്ലാത്ത ഒരാൾ എന്നെ സ്വന്തമാക്കാൻ പോകുന്നു. ഓർക്കും തോറും ഭ്രാന്ത് പിടിക്കുന്നതു പോലെ, ഒരിക്കൽ പോലും കാണാത്ത ഒരാളെ എങ്ങനെ കല്യാണം കഴിക്കും.

മാഗി വുഡ്ബീടെ ഫോട്ടോ ചോദിച്ചപ്പോൾ തന്റെ കൈയ്യിലില്ല ഞാൻ കണ്ടിട്ടുമില്ലാ പറഞ്ഞു, അവൾ അന്തംവിട്ട് തലയിൽ കൈയ്യ് വെച്ചു, നീ ഏത് ലോകത്താ ജൂലി ജീവിക്കുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ വെറുതെ ചിരിച്ചു.

നാട്ടിൽ പോകാൻ ഒരു മടി പോലെ, മമ്മക്കും ജോക്കുട്ടനും എന്താ വേണ്ടത് എന്ന് വിളിച്ചു ചോദിച്ചപ്പോൾ രണ്ടു പേരും ഒന്നും വേണ്ടാന്ന് പറഞ്ഞു, എന്നാലും അടുത്തുള്ള ഷോപ്പിൽ പോയി ജോക്കുട്ടനു വേണ്ടിയൊരു സൺഗ്ലാസ്സ്‌ മേടിച്ചു, പണ്ട് മുതൽ അവന് ബ്രാൻഡഡ് ഗ്ലാസ്സ് വേണമെന്ന് വലിയ ആഗ്രഹമായിരുന്നു, അന്നൊക്കെ ആരുടെ എങ്കിലും ഗ്ലാസ്സ് എടുത്ത് വെച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന അവനെ മമ്മൂട്ടിയെന്ന് വിളിച്ച് ഞാൻ കളിയാക്കുമായിരുന്നു.

ഓഫീസിൽ നിന്ന് എല്ലാരും കൂടി എന്തൊക്കെയോ ഗിഫ്റ്റ് തന്നു, കൂടെ മാഗിയും, ആറുവർഷം ആരെയും കാണാതെ ജീവിച്ചത് കൊണ്ട് വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു എല്ലാം എടുത്തു വെക്കുമ്പോൾ, ഇനി ജീവിതം എന്നെ എങ്ങോട്ടു ആയിരിക്കും കൊണ്ടുപോകുന്നത് എന്നാലോചിച്ചു, മുമ്പിൽ ഒന്നും തെളിയുന്നില്ല, എയർപോർട്ടിലോട്ട് ടാക്സിയിൽ ഇരിക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.

നാട്ടിൽ ചെന്ന് പുറത്തു ഇറങ്ങിയപ്പോൾ ആറുവർഷങ്ങൾ നഷ്ടമായ മണ്ണിന്റെ മണം മൂക്കിലോട്ടു വന്നടിച്ചു, എന്നും ഈ മണ്ണിൽ ഡാഡിയൂടെ തണലിൽ നില്ക്കാൻ ഇഷ്ടപെട്ടിരുന്ന എനിക്ക് പ്രവാസം ഒരു തടങ്കൽ തന്നെയായിരുന്നു, അല്ലെങ്കിൽ ഞാൻ സ്വയം തീർത്ത തടവറയിൽ തന്നെ ആയിരുന്നു ഈ ആറ് വർഷങ്ങൾ.

മമ്മയും ജോകുട്ടനും നോക്കി നിൽക്കുന്നതു കണ്ടു , നിറഞ്ഞ കണ്ണുകൾ നിയന്ത്രിക്കാൻ ഞാൻ കുറച്ചു സമയം കൂടി അകത്തു തന്നെ നിന്നു, മമ്മയുടെ മുമ്പിൽ കണ്ണ് നിറയാൻ പാടില്ലെന്നും ഉള്ളത് എന്റെ വാശി ആണ്.

ജോക്കുട്ടൻ ഓടിവന്നു, അവൻ എത്ര വലുതായി. അവൻ കെട്ടിപിടിക്കുമ്പോൾ എന്റെ പുറകെ ചേച്ചിപ്പെണ്ണേ എന്ന് വിളിച്ചു നടന്ന കുസൃതി ചെറുക്കൻ തന്നെ ആണല്ലോ എപ്പോളും ഇവനെന്നു ഓർത്തു പോയി. മമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു എന്ത് കൊലമാ മോളെ ഇത്, നീയൊന്നും കഴിക്കുന്നില്ലായിരുന്നോ , മെലിഞ്ഞു ഒരു പരുവം ആയല്ലോ. അതൊന്നും സാരമില്ല മമ്മ കരയാതെ എന്നു പറഞ്ഞു ഞാൻ ചിരിച്ചു, ടാക്സിയിൽ വീട്ടിലോട്ടു ഉള്ള യാത്രയിൽ ജോക്കുട്ടൻ അളിയനെക്കുറിച്ചു വാതോരാതെ പറയുന്നുണ്ടായിരുന്നു , ഞാൻ ഏതു വരെ പേര് പോലും ചോദിച്ചില്ലല്ലോ എന്ന് ഓർത്തു, മമ്മ മോൻ എന്നും ജോക്കുട്ടൻ അളിയൻ എന്ന് പറയുന്നതുകൊണ്ട് എനിക്ക് ചോദിക്കാനും  തോന്നിയില്ല.

തുടരും

തണൽ- പാർട്ട് 5

Post Views: 44
1
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

1 Comment

  1. Pingback: തണൽ- part 3 - By Renju Antony - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.