Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒൻപതിലെ ഡിഗ്രി
അനുഭവം ഓർമ്മകൾ ജീവിതം പ്രചോദനം ബന്ധങ്ങൾ സ്‌കൂൾ / കോളേജ് സൗഹൃദം

ഒൻപതിലെ ഡിഗ്രി

By നിഖിൽ തമ്പിNovember 30, 20232 Comments3 Mins Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

2001 സെപ്റ്റംബർ… ഒൻപതാം ക്ലാസ്സിലെ ഓണപരീക്ഷ കഴിഞ്ഞു കൊട്ടപ്പടി മാർക്കുമായി ഉത്തരക്കടലാസ് കയ്യിൽ കിട്ടിയ ദിവസങ്ങൾ. അന്ന് ഞാൻ അമ്മയോട് പറഞ്ഞു, അടുത്ത വർഷോം ഞാൻ ഒൻപതിൽ തന്നെ പഠിക്കാനാണ് സാധ്യതയെന്ന്. അമ്മയ്ക്കു കാര്യം മനസിലായി. സംഗതി എന്താണെന്നു വെച്ചാൽ പഠിപ്പിക്കുന്നത് ഒന്നും തലയിൽ കേറുന്നില്ല. എന്നാൽ നമ്മളൊട്ടു ശ്രമിച്ചതുമില്ല. 

ക്രിസ്തുമസ് പരീക്ഷക്കു എങ്കിലും ചെക്കൻ ജയിക്കട്ടെ എന്നോർത്ത് വീട്ടുകാര് ട്യൂഷന്  വിട്ടു. ഉവ്വ നമ്മളോടാ കളി. പടിക്കൂല്ലന്നു പറഞ്ഞ പടിക്കൂല്ല. ട്യൂഷന് പോയാലല്ലേ വല്ലതും പഠിക്കൂ (പോയാലും കേമമാ ). അങ്ങനെ ആ പരീക്ഷയിലും വളരെ ഉയർന്ന നിലവാരത്തിൽ തോൽവി ഏറ്റു വാങ്ങി. ഏറ്റവും രസം കണക്കായിരുന്നു. ഓണത്തിന് 15 മാർക്കു വെച്ച് വാങ്ങിയതാ.ട്യൂഷന് പോയപ്പോ രണ്ടിനും കൂടി 12 😁😁😁😁. 

കേറാതെ മുങ്ങി നടന്നു വീട്ടിൽ പിടിച്ചപ്പോ ട്യൂഷൻ നിന്നു. ഒടുവിൽ കൊല്ലവസാന പരീക്ഷയെഴുതി അവധിക്കാലം ആനന്ദതുന്ദിലമാക്കാൻ തുടങ്ങി. മാർച്ച്‌ മാസം പരീക്ഷ കഴിഞ്ഞു. ഏപ്രിൽ കളിച്ചു തിമിർത്തു. അതും കഴിഞ്ഞു. 

2002മെയ് മാസം. ആരക്കുന്നം പള്ളിയിൽ പുണ്യാളന്റെ പെരുന്നാൾ കഴിയുമ്പോഴാണ് സ്കൂളിൽ റിസൾട്ട്‌ വരുന്നത്. എല്ലാവർഷവും റിസൾട്ട്‌ നോക്കാൻ പോകാറുള്ളതാണ്. പക്ഷെ, അന്ന് ഞാൻ പോയില്ല. ജയിക്കില്ല എന്നുള്ളത് ഉറപ്പായിരുന്നു ☹☹☹. 

റിസൾട്ട്‌ നോക്കാൻ പോയത് മ്മടെ ബാല്യകാല ചങ്ങാതി ജോബി. ആശാൻ നേരത്തെ ഒന്ന് തോൽവി അറിഞ്ഞകാരണം 8 ഇൽ ആയിരുന്നു. മറ്റൊരു ചങ്ങാതി എൽദോയും നേരത്തെ തോൽവികൾ ഏറ്റു വാങ്ങി എന്റെ കൂടെ ഒൻപതിൽ എത്തിയിരുന്നു. 

അങ്ങനെ ജോബിമോൻ പോയി ആ സുന്ദരമായ വാർത്ത ഞങ്ങളിലേക്കെത്തിച്ചു. ഒരു വർഷം കൂടി അതെ ക്ലാസ്സിൽ തട്ടിമുട്ടി ഇരിക്കാനുള്ള ഭാഗ്യം നമ്മക്ക് കിട്ടിയെന്നു. 

പക്ഷെ എന്നെ ഞെട്ടിച്ചത് വേറൊന്നായിരുന്നു. ഞാൻ ജയിച്ചില്ല എന്ന് പറഞ്ഞിട്ടു വീടിന്റെ അടുത്തുള്ള മിക്കവരും വിശ്വസിച്ചില്ല. ശ്ശെടാ, എനിക്കൊന്നു തോൽക്കാനും പാടില്ലേ 🤣🤣. എന്നാലും നാട്ടുകാർക്ക്‌ നമ്മളെപ്പറ്റി ഇത്ര പ്രതീക്ഷ ഉണ്ടാർന്നോ ന്റെ പുണ്യാളാ. 

സ്കൂൾ തുറക്കാനുള്ള ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നീട്. 

2002 ജൂൺ മാസം

തോറ്റവർ ആദ്യത്തെ ദിവസം ക്ലാസ്സിൽ പോകാറില്ലെന്ന നാട്ടുനടപ്പ് നമ്മളും പാലിച്ചു. പിറ്റേ ദിവസം സ്കൂളിലേക്ക്. എന്നാ രാസമാണെന്നോ. കൂടെ പഠിച്ചവരൊക്കെ മ്മളെ ഒരു നോട്ടമുണ്ട്. ജയിച്ചു നമ്മടെ ഒപ്പം വന്നവരിൽ ചിലർ വേറൊരു ആക്കിയ നോട്ടം ഉണ്ട്. എല്ലാം നമ്മള് സഹിക്കണം. ആദ്യത്തെ കുറച്ചു ദിവസം ഒരു പ്രത്യേക മൂഡ് ആയിരിക്കും. തോറ്റു കിടക്കുന്നവരോട് പുച്ഛത്തോടെ പെരുമാറുന്ന കുറച്ചു പേര്. പക്ഷെ ചിലരുണ്ടാർന്നു കേട്ടോ. ഇത്തവണ മ്മക്ക് ഒരുമിച്ചു ജയിക്കാം എന്ന് പറഞ്ഞു കൂടെ കൂട്ടിയവർ. 

ഒരു മാസത്തിനുള്ളിൽ ടീച്ചർമാരുടെ അടക്കം കളിയാക്കലുകൾ അവസാനിച്ചു. ആകെ അടിപൊളി ക്ലാസ്സ്‌. 9B. ഫസ്റ്റ് ബെഞ്ചിൽ ആരുന്നു ഇരിപ്പ്. അങ്ങനെ അങ്ങനെ ഓണം ആയി. മാവേലി വരുന്നതിനു മുന്നേ ഓണപരീക്ഷ വരുമല്ലോ. വന്നു. 

പഠിക്കാൻ തുടങ്ങിയപ്പോ ചെറിയൊരു വാശി ഉണ്ടായിരുന്നു. അതോണ്ട് കഴിയുന്നതും നല്ല രീതിയിൽ പരീക്ഷ എഴുതി. 

പത്തു ദിവസത്തെ അവധി കഴിഞ്ഞു. എന്നാലും ഹൃദയം വീണ്ടും പെരുമ്പറ കൊട്ടിത്തുടങ്ങി. കാരണം ഉത്തരക്കടലാസുകൾ കിട്ടുമല്ലോ. നാണം കെടുമോ എന്തോ. 

ആ അങ്ങനെ അതും വന്നു തുടങ്ങി. കിട്ടുന്നതിനൊക്കെ മ്മളും ജയിക്കുന്നുണ്ട്. ഓരോ ടീച്ചർമാർ വന്നു കിട്ടിയ പേപ്പർ നു എല്ലാം ജയിച്ചവർ എണീക്കാൻ പറയണ ഒരു ഏർപ്പാടുണ്ടല്ലോ. അതും തുടങ്ങി. ബോയ്സ് ന്റെ സൈഡിൽ ഞാനടക്കം കുറച്ചുപേർ ഉണ്ടായിരുന്നു. പിന്നെ പിന്നെ അതിന്റെ എണ്ണത്തിൽ കുറവ് വന്നു. 10 പേപ്പറും കിട്ടിയപ്പോൾ ഞാനും വേറെ രണ്ടാളും ഉണ്ടാരുന്നുള്ളൂ ബോയ്സ് സൈഡിൽ. ഒടുവിൽ അവസാനത്തെ രണ്ടുപേപ്പർ കൂടി കിട്ടി. 

12 വിഷയങ്ങളും ജയിച്ച കുട്ടികളുടെ കൂടെ ബോയ്സ്  സൈഡിൽ ഒരാൾ മാത്രം. ഞാൻ. അതെ ഞാൻ മാത്രം. ന്റെ പുണ്യാളാ ലെ ചില പെണ്പിള്ളേരുടെ ഒരു നോട്ടം. തോറ്റു കിടന്ന ഈ ചെക്കൻ എല്ലാത്തിനും ജയിച്ചെന്നോ 😁😁😁. 

സംഗതി നമ്മളും ഒന്ന് ഞെട്ടി കേട്ടോ. ന്റെ മുൻവർഷത്തെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു. സന്തോഷായി എന്ന്. മ്മക്ക് അത് മതിയേ. എന്നായാലും അന്നത്തോട് കൂടി ടീച്ചർ മാരുടെ ഇടയിൽ ഇത്തിരി വിലയൊക്കെ ഉണ്ടായി. ഫിസിക്‌സും മാത്‍സ്ഉം മ്മടെ ഇഷ്ട വിഷയങ്ങളും ആയി. 

അങ്ങനെ ഒൻപതാം ക്ലാസ്സിലെ ഡിഗ്രിക്കാലം സൂപ്പർ ആയി മക്കളെ. ടീച്ചേർസ് thorough ആയി പഠിക്കാൻ പറഞ്ഞത്കൊണ്ട് നമ്മള് മനസിരുത്തി രണ്ടുകൊല്ലം അങ്ങട് പഠിച്ചു അല്ല പിന്നെ.
ഒൻപതിൽ തോറ്റത് കൊണ്ട് ഒരുപാടു ഗുണങ്ങൾ ഉണ്ടായി. പിറ്റേവർഷം പത്തിൽ അത്യാവശ്യം മാന്യമായി ജയിച്ചു. പിന്നെ കുറെ നല്ല കൂട്ടുകാരെ കിട്ടി. നല്ലൊരു ചങ്ക് ഫ്രണ്ട് നെ കിട്ടി. 

NB: ഇത് വായിച്ചു ആരും തോൽക്കാനൊന്നും പോകണ്ടട്ടോ 😁😁😁😁.
—പിരാന്തൻ—-

Post Views: 20
3
നിഖിൽ തമ്പി

അക്ഷര കൂട്ടങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നവൻ

2 Comments

  1. Sunandha Mahesh on December 27, 2023 4:28 PM

    സംഗതി രസായിട്ടുണ്ട്.. 😄👌

    Reply
    • Sreeja Ajith on December 29, 2023 1:02 PM

      👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.